LIFE
-
സാജിദ് ഖാനെതിരെ ലൈംഗിക ആരോപണവുമായി ജിയ ഖാന്റെ സഹോദരി
സാജിദ് ഖാൻ എപ്പോഴും വാർത്തകളിലെ താരമാണ്. ലൈംഗികാരോപണത്തിന്റെ പേരിൽ സാജിദ് ഖാന്‍ മുൻപും വാർത്തകളിൽ നിറഞ്ഞിരുന്നു. മീ ടു ക്യാംപെയ്ന്‍ ഇന്ത്യ മുഴുവൻ ചർച്ചയായപ്പോൾ സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവർ സാജിദ് ഖാൻ എതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സാജിദ് ഖാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ തവണ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് അന്തരിച്ച ജിയാഖാന്റെ സഹോദരി കരിഷ്മ ഖാനാണ് ജിയ ഖാൻ റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. ഹൗസ് ഫുൾ സിനിമയുടെ റിഹേഴ്സലിനിടെ ജിയയോട് സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്നും അർദ്ധനഗ്നയായി തന്റെ മുൻപിൽ നിൽക്കാൻ ആവശ്യപ്പെട്ടു എന്നുമാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. ജിയാ തിരക്കഥ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാജിദ് ഖാൻ അവളുടെ അടുത്തെത്തി തന്റെ ആവശ്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങും മുൻപ് ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് എന്താകുമെന്ന് കരഞ്ഞുകൊണ്ട് സഹോദരി തന്നോട് ചോദിച്ചു എന്നും കരിഷ്മ വെളിപ്പെടുത്തി. സിനിമയിൽ നിന്നും പിന്മാറിയാല്‍ ജിയക്കെതിരെ…
Read More » -
എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു
അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായി രോഹിത് പി.നായരാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനുവരി 20ന് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആറു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. വത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞത്. അതേസമയം, വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്ന് താരം ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരിക്കെ പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ പര്യവസാനമാകുന്നത്. അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാര്‍ഥിയായാണ് ശ്രദ്ധ നേടിയത്. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കള്‍. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
Read More » -
‘മഞ്ജു ചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ’; അനുശ്രീയുടെ കിം കിം കിം വീഡിയോ വൈറല്‍
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനമായിരുന്നു സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക് ആന്റ് ജില്‍ എന്ന ചിത്രത്തിലെ നടി മഞ്ജു വാര്യര്‍ ആലപിച്ച കിം കിം കിം. കുട്ടികളടക്കം ഏറ്റെടുത്ത ഗാനം സോഷ്യല്‍ മീഡിയയില്‍ തന്നെ തരംഗമായിരുന്നു. മഞ്ജു തന്നെ പിന്നീട് ഈ ഗാനത്തിന്റെ ഡാന്‍സ് ചലഞ്ചുമായി എത്തിയിരുന്നു. പ്രായ ഭേദമെന്യേ ഈ ഗാനത്തിന് നൃത്തച്ചുവടുകള്‍ വെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയറും ചെയ്തിരുന്നു. ഇപ്പോിതാ നടി അനുശ്രീയാണ് ഈ ഗാനത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു പതിപ്പുമായാണ് താരം എത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന വാര്യം പളളിയിലെ മീനാക്ഷിയായിട്ടാണ് അനുശ്രീ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. ഇരുവശങ്ങളിലുമായി മുടി കെട്ടിവച്ച് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു കുസൃതി കുട്ടിയുടെ ഭാവങ്ങളോടെയാണ് അനുശ്രീ വിഡിയോയില്‍ പ്രത്യക്ഷപ്പട്ടത്. ആംഗ്യഭാഷയിലാണ് താരം ‘കിം കിം കിം’ അവതരിപ്പിച്ചത്. അനുശ്രീയുടെ കുട്ടിത്തവും കുസൃതിയും നിറഞ്ഞ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍…
Read More » -
കുറുപ്പ് തിയേറ്ററിൽ തന്നെ: റിലീസ് തീയതി പ്രഖ്യാപിച്ചു
ദുല്‍ഖര്‍ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് തിയേറ്ററുകളിലേക്കെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ റിലീസിംഗ് തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി മെയ് 28ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത് എന്ന് നേരത്തെ വാർത്ത ഉണ്ടായിരുന്നു. ആരാധകരും സിനിമാ പ്രേക്ഷകരും ഏറെ നിരാശയോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. ദുൽഖർ സൽമാൻ സിനിമയിലെത്തിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിൻറെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ. 35 കോടി രൂപയോളം മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻറെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പ്രദർശനാനുമതി ലഭിക്കുന്നതിനായി റെക്കോര്‍ഡ് തുകയാണ് അണിയറപ്രവർത്തകർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്തത്. ചിത്രത്തിന് ലഭിച്ച എല്ലാ ഓഫറുകളും പിന്തള്ളി കൊണ്ടാണ് ഇപ്പോൾ കുറുപ്പ് തീയറ്ററുകളിലേക്ക് എത്തുന്നത്. ദുൽഖർ സൽമാൻ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും എം സ്റ്റാർ entertinment ഉം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ,…
Read More » -
അജ്മല്‍,വിഷ്ണു ചിത്രം മൂന്നാറില്‍ തുടങ്ങി
അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറില്‍ ആരംഭിച്ചു. വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധി കോപ്പ, നന്ദു,ഇര്‍ഷാദ്,നന്ദന്‍ ഉണ്ണി,അനീഷ് ഗോപന്‍,മെറിന്‍ ഫിലിപ്പ്,നിതിന്‍ പ്രസന്ന,പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം ബിപിന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള,സംഗീതം-നിക്സ് ലോപ്പസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-അനീസ് നാടോടി,മേക്കപ്പ്-ജയന്‍ പൂങ്കുളം,വസ്ത്രാലങ്കാരം-സനീഷ് മന്ദാരയില്‍,സ്റ്റില്‍സ്-ഇബ്സന്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍-ഫ്രാന്‍സിസ് ജോസഫ് ജീര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്.
Read More » -
നഗ്നപാദനായി പ്രാക്ടീസ്, ആദ്യ പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചു വിക്കറ്റ് നേട്ടം, സിറാജ് നടന്നുകയറിയത് ദാരിദ്ര്യത്തിൽ നിന്ന് വിജയത്തിന്റെ കൊടുമുടിയിലേക്ക്
പ്രഥമ ടെസ്റ്റ് സീരീസിൽ തന്നെ മുഹമ്മദ് സിറാജ് എന്ന 27 കാരൻ ക്രിക്കറ്റ് വിദഗ്ധരുടെയും കളിക്കാരുടെയും കയ്യടി നേടി. ഒറ്റ സീരിസിൽ തന്നെ സിറാജ് നിരവധി റെക്കോർഡുകൾ തകർത്തു. ഹൈദരാബാദിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയും സഹോദരനും സുഹൃത്തുക്കളും നിറ കണ്ണീരോടെയാണ് സിറാജിനെ സ്വീകരിച്ചത്.2-1 എന്ന നിലയ്ക്ക് ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ സിറാജിന്റെ പങ്ക് ചെറുതല്ല. അതിൽ സെക്കൻഡ് ഇന്നിംഗ്സിലെ അഞ്ചു വിക്കറ്റ് നേട്ടവും ഉണ്ട്. ഗാബയിൽ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറാണ് സിറാജ്. ബോർഡർ- ഗവാസ്കർ സീരീസിൽ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യൻ ബൗളർമാരുടെ പട്ടികയിലും മുന്നിൽ സിറാജ് ഉണ്ട്. മൂന്നു മാച്ചുകളിൽ നിന്നായി 13 വിക്കറ്റാണ് സിറാജ് നേടിയത്. ഇനി ഒരു വർഷം മുമ്പുള്ള സിറാജിനെ കാണാം. ഹൈദരാബാദിലെ ഒരു പ്രാദേശിക മൈതാനത്തായിരുന്നു സിറാജ് ക്രിക്കറ്റ് കളിച്ചിരുന്നത്. അതും ബൂട്ട് വാങ്ങാൻ പണമില്ലാതെ നഗ്നപാദനായി. അച്ഛൻ മുഹമ്മദ് ഗൗസ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. അമ്മ വീട്ടുജോലി…
Read More » -
“അന്ധാ ദുൻ” മലയാളം റീമേക്കിൽ പൃഥ്വിരാജ്, ഷൂട്ട് ജനുവരി 27 മുതൽ?
“അന്ധാ ദുൻ” എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം റീമേക്കിൽ നായകൻ പൃഥ്വിരാജ്. ഈ മാസം 27 മുതൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും എന്നാണ് വിവരം. “കോൾഡ് കേസ്” എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ പൃഥ്വിരാജ് ഉള്ളത്. ആയുഷ്മാൻ ഖുറാനയുടെ റോളിലാണ് മലയാളത്തിൽ പൃഥ്വിരാജ് എത്തുന്നത്. രവി കെ ചന്ദ്രൻ ആണ് ചിത്രത്തിന്റെ മലയാളം സംവിധായകൻ. ചിത്രത്തിന്റെ ഭൂരിഭാഗവും കേരളത്തിലാണ് ഷൂട്ട് ചെയ്യുന്നത്. നായികമാരായി അഹാന കൃഷ്ണയും മമ്ത മോഹൻദാസും എത്തുമെന്നാണ് സൂചന. ആരൊക്കെ ചിത്രത്തിലുണ്ടാകും എന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ഉടൻ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടും. ശ്രീരാം രാഘവൻ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാന നായകനായി അഭിനയിച്ച ചിത്രമാണ് അന്ധാ ദുൻ. ചിത്രത്തിലെ നായകൻ അന്ധനായി അഭിനയിച്ച് ജീവിക്കുകയാണ്. എന്നാൽ ഒരു സിനിമാതാരത്തിന്റെ കൊലപാതകം യാദൃശ്ചികമായി നായകൻ കാണാൻ ഇടയാകുന്നു. ഇതോടെ അയാളുടെ സ്വസ്ഥ ജീവിതം അവസാനിക്കുന്നു. 2018ലെ ഈ ചിത്രം ബോക്സ് ഓഫീസിൽ തരംഗമായി. മികച്ച നടനുള്ള ദേശീയ…
Read More » -
ഗൂഗിളിൽ ജീവനക്കാരൻ എന്നു പറയും, ചതിയിലൂടെ 50ലേറെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു
ഗൂഗിൾ ജീവനക്കാരൻ എന്ന് പറഞ്ഞു പറ്റിച്ച് അമ്പതിലേറെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച ആൾ അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശി സന്ദീപ് മിശ്രയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിളിൽ എച്ച് ആർ മാനേജർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളുമായി അടുത്തിരുന്നത്. മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് ഇയാൾ യുവതികളുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് യുവതികളെ പറഞ്ഞ് പറ്റിച്ച് ലൈംഗികമായി ഉപയോഗിക്കും. ഇവരിൽ നിന്ന് പണവും കരസ്ഥമാക്കും. ലൈംഗിക വീഡിയോകളും ഇയാൾ ഷൂട്ട് ചെയ്ത് സൂക്ഷിക്കും. പിന്നീട് യുവതികളെ ഭീഷണിപ്പെടുത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അമ്പതിലേറെ യുവതികളെയാണ് ഇയാൾ കബളിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. വ്യത്യസ്ത പേരുകളിൽ ആയി നിരവധി പ്രൊഫൈലുകൾ ഇയാൾക്ക് ഉണ്ട്. 40 ലക്ഷം രൂപ പ്രതിവർഷം വരുമാനമുണ്ട് എന്നാണ് ഇയാളുടെ അവകാശവാദം. ഐഐഎം അഹമ്മദാബാദിലെ നാല് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഇയാൾ നിർമ്മിച്ചിരുന്നു. 30 സിംകാർഡുകൾ ഇയാൾക്ക് ഉണ്ടായിരുന്നു. 4 മൊബൈൽ ഫോണുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇവയിൽ യുവതികളെ ലൈംഗികമായി…
Read More » -
കുളിമുറിയിലെ കണ്ണാടി ക്രമീകരിച്ചിരിക്കുന്നത് പുറത്തുനിന്ന് കാണുന്ന രീതിയിൽ, കണ്ണാടി ഇളക്കിമാറ്റിയപ്പോൾ കണ്ടത് രഹസ്യമുറി, പതിനെട്ടുകാരി വാടകവീട്ടിൽ കണ്ടത് ഞെട്ടിക്കുന്ന സംഭവങ്ങൾ
അമേരിക്കയിലെ അരിസോണയിൽ പതിനെട്ടുകാരി അന്നാബെൽ മൈക്കൽസനും കുടുംബവും പുതിയ വാടക വീട്ടിലേക്ക് മാറിയിട്ട് അധികകാലമായില്ല. വീട്ടിൽ വന്നു കയറിയത് മുതൽ വീടിന് എന്തോ പ്രശ്നമുണ്ട് എന്ന തോന്നൽ ആയിരുന്നു അന്നാബെൽ മൈക്കൽസനും കുടുംബത്തിനും ഉണ്ടായിരുന്നത്. സംശയം കൂടിയപ്പോഴാണ് വീട് ഒന്ന് പരിശോധിച്ചു നോക്കാം എന്ന് തീരുമാനിച്ചത്. ബാത്ത്റൂമിൽ ഒരു വലിയ കണ്ണാടി പിടിപ്പിച്ചിരുന്നു. ഇത് എടുത്ത് മാറ്റാൻ കഴിയാത്ത രീതിയിൽ ആയിരുന്നു ഘടിപ്പിച്ചിട്ടുള്ളത്. കണ്ണാടി ഇളക്കി മാറ്റാൻ കുടുംബം തീരുമാനിച്ചു. അന്നാബെൽ തന്നെ മൊബൈലിൽ ഇത് പകർത്താനും ആരംഭിച്ചു. കണ്ണാടി ഇളക്കിമാറ്റി നോക്കിയപ്പോൾ കണ്ടത് അപ്പുറത്ത് ഒരു രഹസ്യ മുറി. ഒരാൾക്ക് സുഖമായി താമസിക്കാൻ കഴിയുന്ന പോലെയായിരുന്നു മുറിയുടെ ക്രമീകരണം. ഷൂട്ട് നടന്നതിന്റെ ലക്ഷണങ്ങൾ അവിടെ ഉണ്ടായിരുന്നു. ക്യാമറയിൽ ഘടിപ്പിക്കാൻ എന്നവണ്ണം വയറുകളും. അപ്പുറത്തെ വശത്തുനിന്ന് കണ്ണാടി നോക്കിയപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന സംഭവം അറിയുന്നത്. കണ്ണാടിക്ക് പുറത്തുനിന്ന് നോക്കുമ്പോൾ ഇപ്പുറത്ത് എന്താണ് നടക്കുന്നത് എന്ന് വ്യക്തമായി കാണാം. തിരിച്ച് ആയാലോ ഒന്നും…
Read More » -
പതിനൊന്നുകാരന്റെ മലയാള സിനിമ “ഇവ”
ആഷിക് ജിനു എന്ന 11 വയസ്സുകാരൻ “ഇവ” എന്ന മലയാള ചിത്രം സംവിധാനം ചെയ്തു. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യർ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിഷ.എൻ നിർമിക്കുന്ന ചിത്രം ആണ് ഇവ. ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു സേവിയർ ആണ് അച്ഛനും മകനും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ കൊമേഴ്സിൽ ചിത്രമാണിത്. പത്താം വയസ്സിൽ പീടിക എന്ന ഷോർട്ട് ഫിലിം ആഷിക് സംവിധാനം ചെയ്തിരുന്നു. എക്സൈസ് ഡിപ്പാർട്ട്മെന്റിന് പ്രാധാന്യം നൽകിക്കൊണ്ട് ചാരായ വേട്ട യുടെ കഥപറയുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇവ.ഇടുക്കി കുളമാവ് എറണാകുളം എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാന ലൊക്കേഷൻ. പ്രശസ്ത നടൻ രാമു, അനിയപ്പൻ, നന്ദു പൊതുവാൾ. കലേഷ്. അനിത. ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്. മനീഷ്. എഫ്എസിടി ഹുസൈൻ കോയ. വിപിൻ ഗുരുവായൂർ. സിബിൻ മാത്യു. രാകേഷ് കല്ലറ. സന്ദീപ് രാജ, മാസ്റ്റർ ആദിത് ദേവ് .എന്നിവരും അഭിനയിക്കുന്നു. ചായ ഗ്രഹണം നിർവഹിച്ചിരിക്കുന്നത്…
Read More »