സാജിദ് ഖാൻ എപ്പോഴും വാർത്തകളിലെ താരമാണ്. ലൈംഗികാരോപണത്തിന്റെ പേരിൽ സാജിദ് ഖാന്‍ മുൻപും വാർത്തകളിൽ നിറഞ്ഞിരുന്നു. മീ ടു ക്യാംപെയ്ന്‍ ഇന്ത്യ മുഴുവൻ ചർച്ചയായപ്പോൾ സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവർ സാജിദ് ഖാൻ എതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സാജിദ് ഖാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ തവണ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് അന്തരിച്ച ജിയാഖാന്റെ സഹോദരി കരിഷ്മ ഖാനാണ്
ജിയ ഖാൻ റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. ഹൗസ് ഫുൾ സിനിമയുടെ റിഹേഴ്സലിനിടെ ജിയയോട് സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്നും അർദ്ധനഗ്നയായി തന്റെ മുൻപിൽ നിൽക്കാൻ ആവശ്യപ്പെട്ടു എന്നുമാണ് സഹോദരിയുടെ വെളിപ്പെടുത്തൽ.
ജിയാ തിരക്കഥ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാജിദ് ഖാൻ അവളുടെ അടുത്തെത്തി തന്റെ ആവശ്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങും മുൻപ് ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് എന്താകുമെന്ന് കരഞ്ഞുകൊണ്ട് സഹോദരി തന്നോട് ചോദിച്ചു എന്നും കരിഷ്മ വെളിപ്പെടുത്തി. സിനിമയിൽ നിന്നും പിന്മാറിയാല്‍ ജിയക്കെതിരെ കേസ് കൊടുക്കുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നു അതുകൊണ്ട് മാത്രമാണ് ചിത്രം പൂർത്തിയാക്കിയത്. കരിഷ്മയുടെ വീഡിയോ വൈറലായതോടെ ഇതിനു പിന്നാലെ സാജിദ് ഖാനെതിരെ ലൈംഗിക ആരോപണവുമായി നടി ഷെർലിൻ ചോപ്രയും രംഗത്തെത്തി.