സ്നേഹിതയുമായി കാറിലിരുന്ന് ദോശ കഴിച്ച ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ. ഉത്തർപ്രദേശിലെ ബാൻഡ ജില്ലയിലാണ് സംഭവം. ഒരു അമ്പലത്തിനു പുറത്ത് കാറിൽ ഇരുന്നാണ് ഭർത്താവ് സ്നേഹിതയുമായി ദോശ കഴിച്ചത്.
എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ഭർത്താവിനെ മുന്നറിയിപ്പു നൽകി വിട്ടയയ്ക്കുകയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിൽ ജൂനിയർ എഞ്ചിനീയർ ആണ് ഭർത്താവ്.
സ്നേഹിതയുമായി കാറിലിരുന്നു ദോശ കഴിക്കുന്നതിനിടെ ഭാര്യ സഹോദരനുമായി സ്ഥലത്തെത്തി. ഭാര്യയും സഹോദരനും കൂടി ഭർത്താവിനെയും സ്നേഹിതയെയും പിടികൂടി അടുത്ത പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഭർത്താവിന് നിരവധി അവിഹിത ബന്ധങ്ങൾ ഉണ്ടെന്ന് ഭാര്യ ആരോപിച്ചു. ഭർത്താവ് കൃത്യമായ മറുപടി നൽകിയതുമില്ല. പിന്നാലെ പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടയക്കുകയായിരുന്നു.