ജനപ്രിയനായകൻ ദിലീപിനെയും ആക്ഷൻ കിങ് അർജുനെയും നായകന്മാരാക്കി എസ് എൽ പുരം ജയസൂര്യ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ജാക്ക് ഡാനിയൽ. ചിത്രം പ്രദർശനത്തിന് എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിൽ ചിത്രത്തിന്റെ വ്യാജ ഹിന്ദി പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ 15 ലക്ഷത്തിലേറെ കാഴ്ചക്കാരാണ് ചിത്രത്തിൻറെ വ്യാജ ഹിന്ദി പതിപ്പ് കണ്ടത്. അതെ സമയം ചിത്രത്തിൻറെ ഹിന്ദി റൈറ്റ് സ്വന്തമാക്കിയ കമ്പനിയുടെ പരാതിയെത്തുടര്‍ന്ന് യൂട്യൂബ് ചിത്രം നീക്കം ചെയ്തു.
ഒരു കള്ളനെയും അയാളെ പിടിക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തെിന്റെയും കഥയാണ് ജാക്ക്ഡാനിയൽ പറഞ്ഞത്. കേവലം കള്ളൻ പോലീസ് കഥ എന്നതിനപ്പുറത്തേക്ക് ഇന്ത്യൻ സൈന്യത്തിന്റെ സേവനത്തെക്കുറിച്ചൂം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചപ്പോൾ യൂട്യൂബിൽ ഹിന്ദി പതിപ്പ് കണ്ടവർ ഇടുന്ന കമന്റ് കണ്ടു ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ചിത്രത്തിന്റെ മേക്കിങ്ങിനുക്കുറിച്ചും സൗത്ത് ഇന്ത്യൻ ഡയറക്ടർമാരുടെ ബ്രില്ല്യൻസ് പ്രകീർത്തിച്ചും ഹിന്ദിയിലും ഇംഗ്ലീഷിലും നിരവധി കമന്റുകളാണ് ചിത്രത്തിന്റെ താഴെ യൂട്യൂബിൽ വരുന്നത്. ബോളിവുഡിലെ എക്കാലത്തെയും മികച്ച ത്രില്ലർ സിനിമയായ ധൂമിനോട് വരെയാണ് ജാക്ക്ഡാനിയൽ ഉപമിച്ച് കമൻറുകൾ നിറയുന്നത്.
”ഡിസംബർ 26നാണ് ചിത്രത്തിൻറെ ടെലിവിഷൻ പ്രീമിയർ നടന്നത് വ്യാജന്മാർ ആണെങ്കിൽ പോലും അവർ വളരെ വൃത്തിയായി തന്നെയാണ് ചിത്രം ഡബ്ബ് ചെയ്തിരിക്കുന്നത് എന്നാണ് സംവിധായകൻ കമന്റ്. ചിത്രത്തിന്റെ മേക്കിങ് നല്ലതായിരുന്നു അതുകൊണ്ടാണ് എല്ലാ ഭാഷയിലും സ്വീകരിക്കപ്പെടുന്നത്” എന്ന സംവിധായകൻ എസ് എൽ പുരം സദാനന്ദൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.