ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഉയർന്നു കേൾക്കുക വഞ്ചിപ്പാട്ട്. കേരളത്തിന്റെ എൻ സി സി കേഡറ്റുകളുടെ മാർച്ചിന്റെ താളം വഞ്ചിപ്പാട്ടാണ്.
കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ 82,000 ത്തോളം കേഡറ്റുകളെ പ്രതിനിധീകരിച്ച് 26 പേരാണ് ഡൽഹിയിൽ പരിശീലനം നടത്തുന്നത്. പരേഡ് ഗാനമായി വഞ്ചിപ്പാട്ട് കൂടി ഉൾപ്പെടുത്തിയത് കേഡറ്റുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
പുലർച്ചെ 3 മണി മുതൽ 2 ബാച്ചുകൾ ആയാണ് പരിശീലനം. തിരുവനന്തപുരം, കോട്ടയം, കൊല്ലം,എറണാകുളം, കോഴിക്കോട് ഗ്രൂപ്പുകളാണ് കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ ഉള്ളത്.
രാഷ്ട്രപതി ഭവന് മുന്നിൽ നിന്നു തുടങ്ങി ഇന്ത്യാഗേറ്റിൽ അവസാനിക്കുന്ന രാജ്പഥിലൂടെ 26 ന് ഇവർ മാർച്ച് ചെയ്യും.