LIFETRENDING

ഞങ്ങളുടെ കുടുംബം വലുതായി: സന്തോഷത്തോടെ പെപ്പേ

ങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളക്കരയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ആൻറണി വർഗീസ്. സിനിമയിലെത്തിയിട്ട് നാലുവർഷത്തോളം ആയെങ്കിലും ആൻറണി വർഗീസിന്റേതായി ഇതുവരെ പുറത്തിറങ്ങിയത് മൂന്ന് ചിത്രങ്ങൾ മാത്രമാണ്. ഓരോ ചിത്രത്തിന്റെയും കഥകേട്ട് തിരക്കഥ ചർച്ച ചെയ്തതിനു ശേഷം മാത്രമാണ് ആൻറണി സിനിമയിലേക്ക് എത്തുക എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഇത്രയും സെലക്ടീവായ താരത്തിന് വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

ഇപ്പോള്‍ താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ”ഞങ്ങളുടെ കുടുംബം വലുതായി ഡാർലിംഗ് സഹോദരിക്ക് എല്ലാ സന്തോഷവും സ്നേഹവും ആശംസിക്കുന്നു സഹോദരി അഞ്ചുവിനും ജിപ്സണും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചു.

Signature-ad

കഴിഞ്ഞ ദിവസമാണ് ആൻറണി വർഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായത്. എളവൂര്‍ സ്വദേശി ജിപ്സൺ ആണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Back to top button
error: