LIFETRENDING

മാസ്റ്റർ സാധാരണ മാസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തം: വിനീത് ശ്രീനിവാസൻ

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം കഴിഞ്ഞ ആഴ്ചയാണ് തീയേറ്ററിൽ എത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകൾ വീണ്ടും തുറന്നത് മാസ്റ്ററിന്റെ പ്രദർശനത്തോടെടെയാണ്. പ്രേക്ഷകർക്കൊപ്പം നിരവധി താരങ്ങളും ചിത്രം തിയേറ്ററിൽ തന്നെ കണ്ടിരുന്നു.

ചിത്രത്തെക്കുറിച്ച് ഏറ്റവും ഒടുവിൽ അഭിപ്രായം പറഞ്ഞിരിക്കുന്നത് നടനും ഗായകനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ്.

പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും നായികാ നായകന്മാരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയുടെ ചിത്രീകരണ ഇടവേളയിലാണ് സംവിധായകനും താരങ്ങളും സിനിമ കാണാൻ എത്തിയത്. ”അവസാനം ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചു സാധാരണ മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തം”മാസ്റ്ററിനെ കുറിച്ച് വിനീത്ശ്രീനിവാസൻ കുറിച്ചു.

പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനും ഒപ്പമാണ് വിനീത് ശ്രീനിവാസന്‍ ചിത്രം കാണാൻ തിയറ്ററിൽ എത്തിയത്. തീയറ്ററിൽ നിന്നുള്ള സെൽഫിയും വിനീത് ശ്രീനിവാസൻ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനെയും മോഹൻലാലിനെയും കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button