LIFE

  • ഥാറിന്റെ എസ് യു വികൾ ഇന്ത്യൻ ടീമിലെ ആറു കളിക്കാർക്ക് സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

    ഓസ്ട്രേലിയയ്ക്കെതിരെ വെന്നിക്കൊടി പാറിച്ച ഇന്ത്യൻ ടീമിലെ ആറ് ക്രിക്കറ്റ് കളിക്കാർക്ക്‌ ഥാറിന്റെ എസ് യു വികൾ സൗജന്യമായി നൽകാൻ ആനന്ദ് മഹീന്ദ്ര. സിറാജ്, സൈനി, ഗിൽ,സുന്ദർ,നടരാജൻ, ശർദുൽ എന്നിവർക്കാണ് ആനന്ദ് മഹീന്ദ്ര വാഹനങ്ങൾ നൽകുക. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹിന്ദ്ര സ്വന്തം അക്കൗണ്ടിൽ നിന്നാണ് ഈ സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ ശർദ്ദുൽ ഒഴികെയുള്ളവർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുകയായിരുന്നു. മൂന്നു മാച്ചുകളിൽ നിന്നായി 13 വിക്കറ്റെടുത്ത സിറാജ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. ഒരു ഇന്നിംഗ്സിൽ 5 വിക്കറ്റ് വേട്ടയും നടത്തി. സിഡ്നി ടെസ്റ്റിൽ ആണ് സൈനി അരങ്ങേറ്റം നടത്തിയത്. ഗാബ ടെസ്റ്റിൽ സുന്ദറും നടരാജനും കളിച്ചു. ശർദ്ദുലിന്റെ അരങ്ങേറ്റം 2018 ൽ ഹൈദരാബാദിൽ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു. മൂന്ന് ടെസ്റ്റുകളിൽ നിന്നായി 259 റൺസ് ഗിൽ നേടി.

    Read More »
  • കുടിവെള്ളക്ഷാമത്തിന് ബൈ പറയാം,ഇനി വായുവിൽ നിന്ന് വെള്ളം ഉണ്ടാക്കാം

    ബാഹ്യ സമ്മർദ്ദം ഇല്ലാതെ വായുവിൽ നിന്ന് വെള്ളം ഉണ്ടാക്കാൻ ആകുന്ന ഒരു വസ്തു സിംഗപ്പൂർ ദേശീയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സയൻസ് അഡ്വാൻസസ് എന്ന പ്രസിദ്ധീകരണത്തിൽ ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു. ബാറ്ററി ആവശ്യമില്ലാത്ത സ്പോഞ്ച് പോലെ പ്രവർത്തിക്കുന്ന അൾട്രാ ലൈറ്റ് എയറോജെൽ ആണ് വായുവിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് വെള്ളം ആക്കുക. ഒരു കിലോ എയറോജെൽ കൊണ്ട് 17 ലിറ്റർ വെള്ളം ഉണ്ടാക്കാൻ ആകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പോളിമർ കൊണ്ടാണ് എയറോജെൽ നിർമ്മിക്കുന്നത്. അന്തരീക്ഷത്തിലെ ജല കണികകളെ ഈ എയറോജെൽ ആകർഷിച്ച് ബാഷ്പീകരിച്ച് ദ്രാവകം ആക്കി മാറ്റും. ചൂടുള്ള സമയത്ത് എയറോജെൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കും. ലോകാരോഗ്യ സംഘടന കുടിവെള്ളത്തിനായി നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നത് ആകും എയറോജെൽ നിർമ്മിത കുടിവെള്ളം എന്ന് ഗവേഷകർ പറയുന്നു.

    Read More »
  • ടൊവിനോ- ഐശ്വര്യലക്ഷ്മി ചിത്രം ”കാണെക്കാണെ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

    ടൊവിനോ- ഐശ്വര്യലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാണെക്കാണെ. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. പാതി മുഖവുമായി സുരാജും പശ്ചാത്തലത്തില്‍ കെട്ടിപ്പുണര്‍ന്നുനില്‍ക്കുന്ന ഐശ്വര്യയും ടൊവിനോയുമാണ് പോസ്റ്ററില്‍. ആസ് യു വാച്ച് എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. സൂപ്പര്‍ഹിറ്റ് ചിത്രം ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജോസഫ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയ രഞ്ജിന്‍ രാജാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച ടി.ആര്‍ ഷംസുദ്ധീനാണ് ചിത്രം നിര്‍മിക്കുന്നത്.

    Read More »
  • മിന്നൂസ് ബീഫ് റോസ്‌റ്റ് -ഒരു രക്ഷേം ഇല്ല -വീഡിയോ

    Read More »
  • അച്ഛന്റെ അഡ്രസ്സിൽ കാസ്റ്റിംഗ് ഡയറക്ടറുടെ അരികിൽ വരെ എത്താം, ബാക്കിയെല്ലാം സ്വന്തം കഴിവാണ്: മാളവിക മോഹനന്‍

    മാളവിക മോഹനന്‍ എന്ന പേര് ഇപ്പോൾ ചലച്ചിത്ര പ്രേമികൾക്ക് സുപരിചിതമാണ്. ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലെ സൂപ്പർ നായികയായി തിളങ്ങുകയാണ് താരം. ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാന്റെ നായികയായി പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിൽ ചലച്ചിത്ര മേഖലയില്‍ നിന്നും വലിയ പരിഗണന താരത്തിന് ലഭിച്ചിരുന്നില്ലെങ്കിൽ പോലും പിന്നീട് മജീദ് മജീദി എന്ന ഇറാനിയൻ സംവിധായകന്റെ ചിത്രത്തിൽ അടക്കം താരം ഇപ്പോള്‍ അഭിനയിച്ചുകഴിഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താന്‍ അച്ഛന്റെ അഡ്രസ്സിൽ ഒരിക്കലും സിനിമയിൽ എത്തിയ ആളല്ല എന്ന് പറഞ്ഞത്. ഒരു ചലച്ചിത്ര താര ത്തിന്റെ മകനോ മകൾക്കോ ലഭിക്കുന്ന സ്വീകാര്യത ഒരു ടെക്നീഷ്യന്റെ മകൾക്ക് ഈ മേഖലയിൽ ലഭിക്കില്ല. ചിലപ്പോൾ അച്ഛന്റെ പേര് കൊണ്ട് എനിക്ക് ഒരു കാസ്റ്റിംഗ് ഡയറക്ടറുടെ അരികിൽ വരെ…

    Read More »
  • നിലവിലുള്ള വ്യവസ്ഥാപിത രീതികളോട് കലഹിച്ചുകൊണ്ട് പാരന്റിംഗിൽ പുതിയ മാറ്റങ്ങൾക്ക്‌ തുടക്കമിടുകയാണ് സാന്ദ്രാതോമസ്: വൈറലായി കുറിപ്പ്‌

    1991 ല്‍ നെറ്റിപ്പട്ടം എന്ന സിനിമയില്‍ ബാലതാരമായി വന്നെങ്കിലും ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ താരമാണ് നിര്‍മ്മാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ്. പഠനത്തിനുശേഷം സ്വന്തമായി ഒരു ഇവന്റ് മാനേജ് കമ്പനി തുടങ്ങിയ സാന്ദ്ര അതിനു ശേഷം സുഹൃത്തായ വിജയ് ബാബുവിനോടൊപ്പം ചേര്‍ന്ന് 2012 ല്‍ ഫ്രൈഡേ എന്ന സിനിമ നിര്‍മ്മിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഫ്രൈഡെ ഫിലിം ഹൗസ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്പ് ആന്‍ഡ് ദ് മങ്കി പെന്‍, ആട്.. എന്നിവയുള്‍പ്പെടെ ആറ് ചിത്രങ്ങള്‍. 2017 ല്‍ വിജയ് ബാബുവുമായുള്ള പാര്‍ടണര്‍ഷിപ്പ് പിരിഞ്ഞ സാന്ദ്ര സിനിമയില്‍ നിന്നും മാറി 2020 ല്‍ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സാന്ദ്ര പുതിയ പ്രൊഡ്കഷന്‍ കമ്പനി ആരംഭിച്ചു. പിന്നീട് വില്‍സണ്‍ ജോണ്‍ തോമസുമായി വിവാഹം. ശേഷം രണ്ട് ഇരട്ടക്കുട്ടികള്‍. കെന്‍ഡലിനും കാറ്റ്ലിനും. മക്കളുടെ വിശേഷങ്ങള്‍ ഇടയ്‌ക്കൊക്കെ…

    Read More »
  • ”മൈജി”യിൽ സമ്മാന പെരുമഴ

    കേരളത്തിലെ ഏറ്റവും വലിയ ഗാഡ്ജെറ്റ്സ് വിതരണക്കാരായ മൈജി,ഉപഭോക്താക്കൾക്ക് അത്യപൂർവ്വ ഓഫറുകളുമായി രംഗത്ത്. ജനുവരി 31 വരെ വാങ്ങുന്ന മൊബൈൽ ഫോൺ പൊട്ടിയാലോ കളവുപോയാലോ പുർണമായും സൗജന്യമായി പുതിയ ഫോൺ ലഭിക്കും തന്നതാണ് ഓഫറുകളിൽ പ്രധാനം. പ്രൊട്ടക്ഷൻ പ്ലാനിനൊപ്പം വൺ ഇ.എം.ഐ ക്യാഷ് ബാക്ക് ഓഫറിലൂടെ ഒരു മാസത്തെ ഇ.എം.ഐ തിരിച്ചു കിട്ടും എന്നൊരു പ്രത്യേകതയുമുണ്ട്.10,000 രൂപ മുതലുള്ള ഫോണുകൾ വാങ്ങുമ്പോൾ 1000 രൂപ ക്യാഷ് ബാക്ക് ലഭിക്കും. 4001 രൂപ മുതൽ 8000 വരെയുള്ള മൊബൈലുകൾക്കൊപ്പം സ്ക്രീൻ ഗാർഡ്, പൗച്ച്, വയേർഡ് ഹെഡ്സെറ്റ് ഇവ സൗജന്യമായി ലഭിക്കും.8001 മുതൽ 10,000 രൂപ വരെയുള്ള മൊബൈലുകൾക്കൊപ്പം പവർ ബാങ്ക് കൂടി തികച്ചും സൗജന്യം. ഏതു ടിവിക്കൊപ്പവും 3490 രൂപയുടെ ഹോംതിയേറ്റർ 1999 രൂപക്ക് സ്വന്തമാക്കാം. ലാപ് ടോപ്പുകൾക്കൊപ്പം 2499 രൂപ വിലയുള്ള സ്മാർട്ട് വാച്ച്, ബാഗ് എന്നിവയും സൗജന്യമായി ലഭിക്കും. വിദ്യാർത്ഥികൾക്ക് ആകർഷകമായ ഓഫറുകൾ വേറെയും.സ്റ്റുഡൻ്റ്‌ ഡെസ്ക്ക്ടോപ്പുകൾ 13,799 രൂപ മുതൽ മൈജിയിൽ…

    Read More »
  • അച്ഛൻ, 27 ഭാര്യമാർ, 150 കുഞ്ഞുങ്ങൾ,കുടുംബത്തെ കുറിച്ചുള്ള കൗമാരക്കാരന്റെ ടിക് ടോക് വൈറൽ – വീഡിയോ

    കുഞ്ഞുങ്ങളുടെ കളിചിരികളും വഴക്കും കുടുംബങ്ങളിൽ സാധാരണമാണ്. എന്നാൽ 150 കുഞ്ഞുങ്ങൾ ഒരു വീട്ടിലുണ്ടായാലോ? അതും എല്ലാവരും സഹോദരി സഹോദരന്മാർ ആയാൽ? പത്തൊമ്പതുകാരനായ മെർലിൻ ബ്ലാക്ക്മോർ ടിക്ടോകിൽ ആണ് തന്റെ വലിയ കുടുംബത്തെ കുറിച്ച് ഒരു വീഡിയോ ഇട്ടത്. താൻ ജീവിച്ചിരുന്നത് ഒരച്ഛനും 27 ഭാര്യമാരും 150 കുഞ്ഞുങ്ങളും ഉള്ള വീട്ടിൽ ആയിരുന്നു എന്ന് മെർലിൻ പറയുന്നു. 64 കാരനായ വിൻസ്റ്റൻ ബ്ലാക്ക്മോർ ആണ് കുടുംബനാഥൻ. ബ്രിട്ടീഷ് കൊളംബിയയിലെ ബൗണ്ടിഫുൾ എന്ന സ്ഥലത്താണ് ഈ വലിയ കുടുംബം ജീവിക്കുന്നത്. വിൻസ്റ്റന്റെ മൂന്ന് മുതിർന്ന മക്കളാണ് തങ്ങളുടെ അനുഭവം പറയാൻ സമൂഹമാധ്യമങ്ങളിൽ എത്തിയത്. മെർലിനെ കൂടാതെ സഹോദരങ്ങളായ മുറെ,വാറൻ എന്നിവരും തങ്ങളുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതിൽ മെർലിൻ ഇപ്പോൾ കുടുംബത്തോടൊപ്പം അല്ല താമസിക്കുന്നത്. അമേരിക്കയിൽനിന്ന് മെർലിൻ ടിക്ടോക്കിൽ ഇങ്ങനെ വെളിപ്പെടുത്തി, ” ഈ വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്ന് ഞാൻ വർഷങ്ങളായി ആഗ്രഹിക്കുന്നു. ഇപ്പോൾ എനിക്ക് തുറന്നുപറയാൻ പ്രാപ്തിയുണ്ട്. ലോകം അത് അറിയേണ്ടിയിരിക്കുന്നു. “മെർലിൻ ടിക്ടോക്കിൽ…

    Read More »
  • മരയ്ക്കാര്‍ ഓണത്തിനെത്തും.?

    കോവിഡ്‌ മഹാമാരിക്ക് ശേഷം തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ ആദ്യമായി എത്തിയ മലയാള സിനിമ എന്ന ഖ്യാതി ജയസൂര്യ നായകനായ വെള്ളത്തിന് ലഭിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് ചലച്ചിത്ര പ്രേമികള്‍ വെള്ളത്തെ സ്വീകരിച്ചത്. വെള്ളത്തിന് പിന്നാലെ 19 ഓളം ചിത്രങ്ങളാണ് തീയേറ്ററുകളിലേക്ക് എത്താൻ തയ്യാറായിരിക്കുന്നത്. പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത അനുസരിച്ച് മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിംഗ് തീയതി നേരത്തെ മാർച്ച് 26 ആണെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലാണ് ചിത്രം ഓണത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. മരക്കാർ എന്ന ചിത്രത്തിന് പകരം അതേ തീയതിയിൽ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു മാസ് ആക്ഷൻ എന്റര്‍ടൈനറാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ദ് പ്രീസ്റ്റ് അടക്കം ഉടൻ തന്നെ തീയേറ്ററുകളിലെത്തും എന്നാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുഉള്ള…

    Read More »
  • ദി വീക്ക് മാൻ ഓഫ് ദി ഇയർ 2020: സോനു സൂദ്

    ചലച്ചിത്ര താരം സോനു സൂദിന് ദി വീക്ക് മാൻ ഓഫ് ദി ഇയർ പുരസ്കാരം സമ്മാനിച്ചു. കോവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ക്കടകം ആയിരങ്ങൾക്ക് സഹായമായി എത്തിയതിന്റെ പേരിലാണ് സോനു സൂദിന് അവാർഡ് ലഭിച്ചത്. കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ വെർച്വൽ ചടങ്ങായിട്ടാണ് പുരസ്കാര സമര്‍പ്പണം നടത്തിയത്. ”പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷം. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞുവെന്നത് ആഹ്ലാദിപ്പിക്കുന്നു” പുരസ്കാരം സ്വീകരിച്ചുകൊണ്ട് താരം പറഞ്ഞു. പുരസ്കാര സമർപ്പണ വേദിയിൽ മുഖ്യാതിഥിയായി എഴുത്തുകാരി ശോഭ ഡേയും പങ്കെടുത്തു. കോവിഡ് കാലത്തെ പ്രവർത്തനങ്ങളിലൂടെ സോനു ആയിരങ്ങൾക്ക് പ്രചോദനമായി എന്ന് ശോഭ ഡേ പറഞ്ഞു. കൊവിഡ് കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവാതെ വലഞ്ഞ അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിനായി സോനു നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ഇന്ത്യയിലേക്ക് മടങ്ങാനാവാതെ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന വിദ്യാർഥികൾക്കും സഹായഹസ്തവുമായി സോനു എത്തിയിരുന്നു. പാലക്കാട് സ്വദേശിയായ ശില്പി ഗണേഷ് കടവല്ലൂർ രൂപകല്പനചെയ്ത ശില്പമാണ് സോനു സൂദിന് നല്‍കിയത്.

    Read More »
Back to top button
error: