LIFE

  • ”സാർ അഭിനയം ജീവനാണ് ഒരു ചാൻസ് തരുമോ.?” കമൻറ് ആയി മറുപടി പറഞ്ഞ് വിജയ് ബാബു

    മലയാളത്തിൽ ഒരുപാട് ശ്രദ്ധേയമായ സിനിമകൾ പ്രൊഡ്യൂസ് ചെയ്ത വ്യക്തിയാണ് വിജയ്ബാബു. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന വിജയ് ബാബു പലപ്പോഴും ആരാധകർക്ക് നേരിട്ട് മറുപടി കൊടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്നോട് സമൂഹ മാധ്യമത്തിലൂടെ ചാൻസ് ചോദിച്ച ഒരു ചെറുപ്പക്കാരന് മറുപടി നൽകിയിരിക്കുകയാണ് വിജയ്ബാബു.   ”അടുത്ത പടത്തിൽ ഒരു ചാൻസ് തന്നാൽ ചേട്ടന് ഒരു നഷ്ടവും ഉണ്ടാവില്ല. പക്ഷേ എനിക്ക് ജീവിതത്തിൽ എന്റെ ലക്ഷ്യം നേടിയെടുക്കാൻ അവസരം ആകും. കഷ്ടപ്പാടിന് ഒരു സമാധാനമാവും. അത്രയ്ക്ക് കൊതിയോടെ ജീവനാണ് അഭിനയം. പോവാത്ത വഴികളില്ല, ഓഡീഷൻ ഇല്ല, ഒരുപാട് ഒരുപാട് പറ്റിക്കപ്പെട്ടു. പ്ലീസ് എനിക്കൊരു ചാൻസ് തരാമോ.? പ്ലീസ് ദൈവം അനുഗ്രഹിക്കട്ടെ പ്ലീസ്. ഒരു സാധാരണ കമൻറ് ആയി കാണരുത് നേരിൽ കാണാൻ ഒരു അവസരം എങ്കിലും തരുമോ പ്ലീസ് ജീവിതമാണ് സാർ ജീവനാണ് ആക്ടീവ് പ്ലീസ്”. സോഷ്യൽ മീഡിയയിലൂടെ വിജയ് ബാബു എന്ന പ്രൊഡ്യൂസർക്ക് റംസി എന്ന ചെറുപ്പക്കാരന്‍ പോസ്റ്റായി…

    Read More »
  • വ്യത്യസ്ത ഗെറ്റപ്പിൽ ബിജുമേനോൻ : ”ആർക്കറിയാം” ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി

    പ്രശസ്ത സിനിമാ താരങ്ങളായ ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത ഛായാഗ്രാഹകനായ സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ”ആർക്കറിയാം” എന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഒരു വൃദ്ധന്‍ കഥാപാത്രമായിട്ടാണ് ബിജുമേനോൻ എത്തുന്നത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ തിരക്കഥ സംവിധായകനായ സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ് എഴുതിയിരിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡി ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. ആണ്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ആയി പ്രവർത്തിക്കുന്നു. ജ്യോതിഷ് ശങ്കർ ആര്‍ട് ഡയറക്ടറായും സമീറ സനീഷ് വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. ഫെബ്രുവരി 26 ന് ചിത്രം പ്രേക്ഷകരിലേക്ക്…

    Read More »
  • ശസ്ത്രക്രിയ വിജയകരം, നടൻ കമൽഹാസനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

    നടൻ കമൽഹാസനെ ചെന്നൈ ശ്രീരാമചന്ദ്ര ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. കാലിന് അണുബാധ ഉണ്ടായതിനെതുടർന്ന് ജനുവരി 19ന് ശസ്ത്രക്രിയ ആയിരുന്നു. ശസ്ത്രക്രിയ വിജയകരം എന്ന് ഡോക്ടർമാരും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും അറിയിച്ചു. ഒരാഴ്ച കമൽഹാസൻ വിശ്രമിക്കണം. ഒരാഴ്ചയ്ക്കുശേഷം കമൽഹാസൻ സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും മടങ്ങും എന്നാണ് വിവരം. 2016 ൽ ഉണ്ടായ ഒരു വീഴ്ചയെ തുടർന്ന് അദ്ദേഹത്തിന് കാലിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. ഇതിന് മുമ്പ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ വ്യക്തിയാണ് കമൽഹാസൻ. അദ്ദേഹത്തിന്റെ ശരീരത്തിലാകെ 16 ഒടിവുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ പാർട്ടി മക്കൾ നീതി മയ്യം അണികൾ നേതാവിന് വൻ സ്വീകരണമാണ് നൽകിയത്.

    Read More »
  • ഇനി വാട്ട്‌സാപ്പ് വെബില്‍ വീഡിയോ കോള്‍ ചെയ്യാം

    സോഷ്യല്‍ മീഡിയ ആപ്പായ വാട്ട്‌സാപ്പ് വെബില്‍ വീഡിയോ കോള്‍ സൗകര്യം ലഭ്യമായി തുടങ്ങി. വാട്സാപ്പ് വെബ് വളരെ പതിയെ ആണ് ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ പല ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല. വാട്സാപ്പ് വെബിലെ പുതിയ സൗകര്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ചിത്രം വെരിഫൈഡ് ട്വിറ്റര്‍ ഉപയോക്താവായ ഗിലെര്‍മോ ടോമോയോസ് പങ്കുവെച്ചു. Tras confirmarlo con @WABetaInfo, probamos con @rsametband las llamadas de voz y video en WhatsApp Web. Están disponibles de forma limitada en la app para Windows 10. Y así se ven las llamadas, desde un móvil (vertical) y desde mi PC (horizontal) pic.twitter.com/6Z3xmnUAUM — Guillermo Tomoyose (@tomyto) January 21, 2021 വെബ് ആപ്പിന് മുകളില്‍ സെര്‍ച്ച് ബട്ടന് സമീപത്തായാണ് വീഡിയോ വോയ്സ് കോള്‍…

    Read More »
  • സണ്ണി ലിയോൺ കേരളത്തിൽ: തിരുവനന്തപുരത്തേക്ക് ജനസാഗരമെന്ന് ട്രോളന്മാർ

    ബോളിവുഡ് നടിയും മോഡലുമായ സണ്ണി ലിയോൺ കേരളത്തിൽ എത്തി. ഒരു സ്വകാര്യചാനലിന്റെ പരിപാടിക്ക് വേണ്ടിയാണ് സണ്ണിലിയോണും കുടുംബവും ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇനി ഒരാഴ്ച താരം ക്വാറന്റൈനില്‍ ആയിരിക്കുമെന്നും അറിയിച്ചു. സണ്ണി ലിയോൺ തിരുവനന്തപുരത്തെത്തി എന്ന വാർത്ത അറിഞ്ഞതോടെ ഏറ്റവുമധികം ആവേശത്തിൽ ആയത് ട്രോളൻമാരാണ്. സണ്ണിലിയോണിന്റെ കേരളത്തിലേക്കുള്ള വരവ് അവർ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. തലസ്ഥാനത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് സണ്ണിലിയോണും കുടുംബത്തിനും താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം ഒരു അവധിക്കാല ആഘോഷം കൂടി ലക്ഷ്യം വെച്ചാണ് താരവും കുടുംബവും കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. ഷൂട്ടിങ്ങിന് ശേഷമുള്ള താരത്തിന്റെ മറ്റു പരിപാടികൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

    Read More »
  • എന്തുകൊണ്ട് രഹ്‌ന ഫാത്തിമ വേർപിരിഞ്ഞു? കാരണം വെളിപ്പെടുത്തി സുഹൃത്ത് ജോമോൾ ജോസഫ്-വീഡിയോ

    രഹ്‌ന ഫാത്തിമയുടേയും മുൻപങ്കാളി മനോജ്‌ ശ്രീധറിന്റെയും സുഹൃത്താണ് ജോമോൾ ജോസഫ്. ഇരുവരും തമ്മിലുള്ള വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തുകയാണ് ജോമോൾ ജോസഫ്. വീഡിയോ കാണുക

    Read More »
  • മാസ്ക് ധരിക്കേണ്ടത് ഇങ്ങനെ: വീഡിയോയുമായി സൂപ്പർ നായിക

    ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് നടി മാളവിക മോഹൻ സിനിമയിലേക്ക് അരങ്ങേറിയത്. മലയാളത്തില്‍ താരത്തിന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും തമിഴ് സിനിമയിൽ താരം ഇന്ന് ഏറ്റവും വിലയേറിയ നായികയാണ്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലാണ് മാളവിക മോഹൻ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ചിത്രത്തില്‍ മാളവികയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ധനുഷിനെ നായകനാക്കി കാർത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ മാളവിക മോഹൻ വാർത്തകളിൽ ഇടം പിടിക്കുന്നത് ജനങ്ങള്‍ മാസ്ക് എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നുള്ള രസകരമായ വീഡിയോയുമായിട്ടാണ്. കോവിഡ് കാലത്ത് ജനങ്ങൾ മാസ്ക് ഉപയോഗിക്കുന്ന വിധം രസകരമായി അവതരിപ്പിക്കുകയാണ് നടി. ജനങ്ങൾ അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന രീതി ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

    Read More »
  • കോവിഡിനു ശേഷമുള്ള ആദ്യ മലയാള ചിത്രം: ”വെള്ളം” റിവ്യു

    കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടന്ന തീയറ്ററുകൾ കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. വിജയ് നായകനായി ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തോടെയാണ് വീണ്ടും തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. അപ്പോഴും ഒരു മലയാളചിത്രം ഇനി എന്ന് തിയറ്ററുകളിലെത്തും എന്ന പ്രതീക്ഷയോടെ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആരാധകരുടെയും പ്രേക്ഷകരുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കൃത്യം 318 ദിവസങ്ങൾക്ക് ശേഷം ഒരു മലയാള സിനിമ തിയേറ്ററില്‍ എത്തിയിരിക്കുന്നു. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ”വെള്ളം” എന്ന ചിത്രമാണ് കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി തീയറ്ററിലേക്ക് എത്തിയ മലയാള സിനിമ. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. ചിത്രത്തിന്റെ ആദ്യപ്രദർശനം കഴിയുമ്പോൾ എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് വെള്ളത്തിനു ലഭിക്കുന്നത്. മുഴു കുടിയനായ മുരളി എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും , സമൂഹം അവനെ ഒറ്റപ്പെടുത്തുകയും തുടര്‍ന്ന് തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളുടെയും…

    Read More »
  • നാലര വയസ്സില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു: കാജോള്‍

    മാതാപിതാക്കള്‍ വേര്‍പിരിയുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ വേദനയുളള കാര്യമാണ്. ജനനം മുതല്‍ അവരുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും താങ്ങും തണലുമായും നില്‍ക്കേണ്ട മാതാപിതാക്കള്‍ അകലുമ്പോള്‍ ആ കുഞ്ഞിന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് വിങ്ങുന്ന ഒരു നീറ്റലാണ്. അത്തരത്തില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ അനുഭവം ആദ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി കാജോള്‍. തനിക്ക് നാലര വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതെന്നും എന്നാല്‍ അത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും കാജോള്‍ പറയുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ഷോംനു മുഖര്‍ജിയുടെ നടിയായ തനൂജയുടെയും മകളാണ് കാജോള്‍. നടിയായ തനിഷ്ഠ മുഖര്‍ജി കാജോളിന്റെ ഇളയസഹോദരിയാണ്. തനിഷ്ഠ ജനിച്ച് വൈകാതെ തന്നെ ഇവര്‍ വിവാഹജീവിതം അവസാനിപ്പിച്ചുവെന്ന് കാജോള്‍ പറയുന്നു. നെറ്റ്ഫ്‌ളിക്സിലെ പുതിയ ഷോയില്‍ സംസാരിക്കവെയാണ് താരം തന്റെ ജീവിതത്തിലെ ഈ അനുഭവം തുറന്ന് പറഞ്ഞത്. മാതാപിതാക്കള്‍ വേര്‍പിരിയുന്നത് കുട്ടികളെ സംബന്ധിച്ച് വളരെ വിഷമകരമായ സംഗതിയാണ്. എന്റെ ജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കുമായിരുന്നു. പക്ഷേ എനിക്കത് സംഭവിച്ചില്ല. ഞാന്‍ അവരെ രണ്ടുപേരെയും സ്നേഹിക്കുന്നു.…

    Read More »
  • തീ പോലൊരു പാട്ട്: കൈയ്യടിച്ച് പ്രേക്ഷകര്‍

    നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ട് തന്നെ ഏറെ സ്വീകാര്യത കുറഞ്ഞ സമയത്തിനുള്ളിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നേടി കഴിഞ്ഞു. അടുക്കള കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷർക്കിടയിൽ ലഭിച്ചത്. ഓൺലൈൻ പ്ലാറ്റ്ഫോമായ നീം സ്ട്രീമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിലെ ”നീയേ ഭൂവിൻ നാദം രൂപം” എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വന്ന പെണ്ണിൻറെ പാട്ട് എന്നാണ് സോഷ്യൽ മീഡിയ ഈ ഗാനത്തെ വിശേഷിപ്പിക്കുന്നത്. നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ തീവ്രത ഒറ്റ ഗാനത്തിലൂടെ കൊണ്ടുവരാൻ സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ധന്യ സുരേഷ് മേനോന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകനായ സൂരജ്…

    Read More »
Back to top button
error: