LIFETRENDING

ദി വീക്ക് മാൻ ഓഫ് ദി ഇയർ 2020: സോനു സൂദ്

ലച്ചിത്ര താരം സോനു സൂദിന് ദി വീക്ക് മാൻ ഓഫ് ദി ഇയർ പുരസ്കാരം സമ്മാനിച്ചു. കോവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ക്കടകം ആയിരങ്ങൾക്ക് സഹായമായി എത്തിയതിന്റെ പേരിലാണ് സോനു സൂദിന് അവാർഡ് ലഭിച്ചത്.

കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ വെർച്വൽ ചടങ്ങായിട്ടാണ് പുരസ്കാര സമര്‍പ്പണം നടത്തിയത്. ”പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷം. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞുവെന്നത് ആഹ്ലാദിപ്പിക്കുന്നു” പുരസ്കാരം സ്വീകരിച്ചുകൊണ്ട് താരം പറഞ്ഞു.

പുരസ്കാര സമർപ്പണ വേദിയിൽ മുഖ്യാതിഥിയായി എഴുത്തുകാരി ശോഭ ഡേയും പങ്കെടുത്തു. കോവിഡ് കാലത്തെ പ്രവർത്തനങ്ങളിലൂടെ സോനു ആയിരങ്ങൾക്ക് പ്രചോദനമായി എന്ന് ശോഭ ഡേ പറഞ്ഞു. കൊവിഡ് കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവാതെ വലഞ്ഞ അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിനായി സോനു നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.

ഇന്ത്യയിലേക്ക് മടങ്ങാനാവാതെ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന വിദ്യാർഥികൾക്കും സഹായഹസ്തവുമായി സോനു എത്തിയിരുന്നു. പാലക്കാട് സ്വദേശിയായ ശില്പി ഗണേഷ് കടവല്ലൂർ രൂപകല്പനചെയ്ത ശില്പമാണ് സോനു സൂദിന് നല്‍കിയത്.

Back to top button
error: