LIFETRENDING

കുടിവെള്ളക്ഷാമത്തിന് ബൈ പറയാം,ഇനി വായുവിൽ നിന്ന് വെള്ളം ഉണ്ടാക്കാം

ബാഹ്യ സമ്മർദ്ദം ഇല്ലാതെ വായുവിൽ നിന്ന് വെള്ളം ഉണ്ടാക്കാൻ ആകുന്ന ഒരു വസ്തു സിംഗപ്പൂർ ദേശീയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സയൻസ് അഡ്വാൻസസ് എന്ന പ്രസിദ്ധീകരണത്തിൽ ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു.

ബാറ്ററി ആവശ്യമില്ലാത്ത സ്പോഞ്ച് പോലെ പ്രവർത്തിക്കുന്ന അൾട്രാ ലൈറ്റ് എയറോജെൽ ആണ് വായുവിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് വെള്ളം ആക്കുക. ഒരു കിലോ എയറോജെൽ കൊണ്ട് 17 ലിറ്റർ വെള്ളം ഉണ്ടാക്കാൻ ആകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

Signature-ad

പോളിമർ കൊണ്ടാണ് എയറോജെൽ നിർമ്മിക്കുന്നത്. അന്തരീക്ഷത്തിലെ ജല കണികകളെ ഈ എയറോജെൽ ആകർഷിച്ച് ബാഷ്പീകരിച്ച് ദ്രാവകം ആക്കി മാറ്റും. ചൂടുള്ള സമയത്ത് എയറോജെൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കും. ലോകാരോഗ്യ സംഘടന കുടിവെള്ളത്തിനായി നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നത് ആകും എയറോജെൽ നിർമ്മിത കുടിവെള്ളം എന്ന് ഗവേഷകർ പറയുന്നു.

Back to top button
error: