LIFETRENDING

മരയ്ക്കാര്‍ ഓണത്തിനെത്തും.?

കോവിഡ്‌ മഹാമാരിക്ക് ശേഷം തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ ആദ്യമായി എത്തിയ മലയാള സിനിമ എന്ന ഖ്യാതി ജയസൂര്യ നായകനായ വെള്ളത്തിന് ലഭിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് ചലച്ചിത്ര പ്രേമികള്‍ വെള്ളത്തെ സ്വീകരിച്ചത്. വെള്ളത്തിന് പിന്നാലെ 19 ഓളം ചിത്രങ്ങളാണ് തീയേറ്ററുകളിലേക്ക് എത്താൻ തയ്യാറായിരിക്കുന്നത്.

പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത അനുസരിച്ച് മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിംഗ് തീയതി നേരത്തെ മാർച്ച് 26 ആണെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലാണ് ചിത്രം ഓണത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

മരക്കാർ എന്ന ചിത്രത്തിന് പകരം അതേ തീയതിയിൽ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു മാസ് ആക്ഷൻ എന്റര്‍ടൈനറാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ദ് പ്രീസ്റ്റ് അടക്കം ഉടൻ തന്നെ തീയേറ്ററുകളിലെത്തും എന്നാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുഉള്ള വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: