LIFETRENDING

അച്ഛന്റെ അഡ്രസ്സിൽ കാസ്റ്റിംഗ് ഡയറക്ടറുടെ അരികിൽ വരെ എത്താം, ബാക്കിയെല്ലാം സ്വന്തം കഴിവാണ്: മാളവിക മോഹനന്‍

മാളവിക മോഹനന്‍ എന്ന പേര് ഇപ്പോൾ ചലച്ചിത്ര പ്രേമികൾക്ക് സുപരിചിതമാണ്.

ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലെ സൂപ്പർ നായികയായി തിളങ്ങുകയാണ് താരം.

ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ദുൽഖർ സൽമാന്റെ നായികയായി പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിൽ ചലച്ചിത്ര മേഖലയില്‍ നിന്നും വലിയ പരിഗണന താരത്തിന് ലഭിച്ചിരുന്നില്ലെങ്കിൽ പോലും പിന്നീട് മജീദ് മജീദി എന്ന ഇറാനിയൻ സംവിധായകന്റെ ചിത്രത്തിൽ അടക്കം താരം ഇപ്പോള്‍ അഭിനയിച്ചുകഴിഞ്ഞു.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താന്‍ അച്ഛന്റെ അഡ്രസ്സിൽ ഒരിക്കലും സിനിമയിൽ എത്തിയ ആളല്ല എന്ന് പറഞ്ഞത്. ഒരു ചലച്ചിത്ര താര ത്തിന്റെ മകനോ മകൾക്കോ ലഭിക്കുന്ന സ്വീകാര്യത ഒരു ടെക്നീഷ്യന്റെ മകൾക്ക് ഈ മേഖലയിൽ ലഭിക്കില്ല. ചിലപ്പോൾ അച്ഛന്റെ പേര് കൊണ്ട് എനിക്ക് ഒരു കാസ്റ്റിംഗ് ഡയറക്ടറുടെ അരികിൽ വരെ എത്താം. അതിനപ്പുറത്തേക്ക് പോകാൻ സഹായിക്കില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ കാണുന്നത് എന്റെ മാത്രം യാത്രയാണ്. മാളവിക പറയുന്നു.

സൂപ്പര്‍ താരത്തിന്റെ മക്കൾക്ക് അഞ്ചും ആറും സിനിമകൾ വരെ തുടർച്ചയായി പരാജയപ്പെട്ടാലും മുൻപോട്ട് സിനിമ ലഭിക്കും. പക്ഷേ തനിക്ക് ഒരിക്കലും അങ്ങനെ ആയിരുന്നില്ലെന്നും തുടക്കത്തിൽ താൻ നന്നായി കഷ്ടപ്പെടുകയും പരിശ്രമിക്കുകയും ചെയ്തു കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിയതെന്ന് താരം പറയുന്നു.

Back to top button
error: