LIFE

  • നിങ്ങളുടെ പേരില്‍ ‘കമല’ എന്നുണ്ടോ? എങ്കില്‍ അടിപൊളി ഓഫറുമായി അമ്യൂസ്‌മെന്റ് പാര്‍ക്ക്

    അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് ആയ കമലാ ഹാരിസിന് ആദരവായി അടിപൊളി ഓഫറുമായി വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക്. കമല എന്ന് പേരുള്ള എല്ലാവര്‍ക്കും ജനുവരി 24ന് കൊച്ചിയിലും ബെംഗലുരുവിലും ഹൈദരബാദിലുമുളള വണ്ടര്‍ലയില്‍ സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. കമല്‍, കമല, കമലം എന്നിങ്ങനെ കമലയുമായി ബന്ധപ്പെട്ട പേരുകാര്‍ക്കും സൗജന്യം ലഭ്യമാണ്. ആദ്യമെത്തുന്ന നൂറ് അതിഥികള്‍ക്കാവും സൗജന്യം ലഭിക്കുക. അമേരിക്കന്‍ ജനാധിപത്യത്തില്‍ പുതുയുഗപ്പിറവി കുറിച്ചുകൊണ്ടാണ് ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ഒരു ദേശീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന മൂന്നാമത്തെ വനിത, അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത, യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ ഏഷ്യന്‍ വംശജ അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലേറുന്ന 56കാരിയായ കമല ഹാരിസ്സിന്റെ റെക്കോഡുകള്‍ പലതാണ്.

    Read More »
  • സീരിയല്‍ താരം പ്രബിന്‍ വിവാഹിതനായി

    സീ കേരളയിലെ ചെമ്പരത്തി സീരിയലിലൂടെ തൃച്ചമ്പരത്തെ അരവിന്ദായി വന്ന് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ പ്രബിന്‍ വിവാഹിതനായി. സ്വന്തം പേരിനേക്കാളും പ്രബിന്‍ അറിയപ്പെടുന്നത് അരവിന്ദ് എന്ന പേരിലാണ്. പ്രണയിനിയായ കോളേജ് ലക്ചറര്‍ സ്വാതിയാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വളരെ ലളിതമായി നടന്ന ചടങ്ങിന്റെ വീഡിയോയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെകുറിച്ചു ചിന്തിക്കുന്നത് അടുത്തിടെയാണ് എന്ന് പ്രബിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.വിവാഹിതനാകാന്‍ പോകുന്ന വിവരം പ്രബിന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവച്ചാണ് തന്റെ പ്രണയത്തെ കുറിച്ച്‌ നടന്‍ മനസ്സ് തുറന്നത്. ഈ കുട്ടിയില്ലേ!!??ദേ ഈ ഫോട്ടോയില്‍ ഉള്ള കുട്ടി!! ഈ കുട്ടിയെ ഞാന്‍ എന്റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചിരിക്കാ. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ. എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്തു എന്ന്…

    Read More »
  • ബിലാല്‍ ബോച്ചേ: ക്രീയേറ്റിവിറ്റിക്കൊക്കെ ഒരു പരിധിയില്ലേടേ..?

    സമൂഹമാധ്യമങ്ങളിലെ താരമാണ് ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പ്രസ്താവനകളും പലപ്പോഴും ട്രോളന്മാര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കാറുണ്ട്. ഇത്തരം തമാശകളെ താന്‍ ആസ്വദിക്കാറുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. തമാശകളും ട്രോളുകളും ഒരുവശത്ത് നില്‍ക്കുമ്പോള്‍ പോലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ബോബി ചെമ്മണ്ണൂര്‍ പലപ്പോഴും വാര്‍ത്തായാവാറുണ്ട്. നെയ്യാറ്റിന്‍കര സംഭവത്തിലടക്കം കൃത്യമായ ഇടപെടലുകള്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയിട്ടുണ്ട്. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കുവാനും, വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനും ബോബി ചെമ്മണ്ണൂര്‍ ഫാന്‍സ് അസോസിയേഷനിലൂടെ അദ്ദേഹം ശ്രമിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്നെ ട്രോളി വീഡിയോ ചെയ്ത ചെറുപ്പക്കാര്‍ക്ക് ആശംസകളുമായി അദ്ദേഹം നേരിട്ടെത്തിയിരിക്കുകയാണ്. നിങ്ങളുടെ ക്രിയേറ്റിവിറ്റി അപാരമാണെന്നും നിങ്ങളില്‍ ഒരു നല്ല ഫിലിം മേക്കര്‍ ഉണ്ടെന്നുമുള്ള അടിക്കുറിപ്പോടെയാണ് ബോബി ചെമ്മണ്ണൂര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. തങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ബോച്ചേയോട് ഒരുപാട് നന്ദിയും സ്‌നേഹവും ഉണ്ടെന്ന് വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ…

    Read More »
  • ” ഇങ്ങനെ ഒരു തോട്ട് കൊണ്ടുവന്ന ആൾക്ക് നന്ദി”, ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് നടി പ്രവീണയുടെ പ്രതികരണം

    താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്ത നിഷേധിച്ച് നടി പ്രവീണ. തനിക്ക് രാഷ്ട്രീയം എന്തെന്ന് അറിയില്ല. ” ഇങ്ങനെ ഒരു വാർത്ത വന്നത് പോലും എനിക്ക് അറിയില്ല. ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയം എന്താണെന്ന് പോലും എനിക്ക് അറിയില്ല. എന്തായാലും ഇങ്ങനെ ഒരു തോട്ട് കൊണ്ട് വന്ന ആൾക്ക് നന്ദി. ” പ്രവീണ പ്രതികരിച്ചു. പ്രവീണ ബിജെപിയിൽ ചേരുമെന്നും തിരുവനന്തപുരത്തോ കൊല്ലത്തോ മത്സരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ബിജെപി നേതൃത്വത്തിൽ നിന്നോ പ്രവീണയിൽ നിന്നോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം വന്നിരുന്നില്ല.

    Read More »
  • കുട്ടി സോംഗുമായി ദളപതി വിജയ്: മാസ്റ്ററിലെ ആദ്യ ഗാനം പുറത്ത് വിട്ടു

    ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിലെ ആദ്യഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തുറന്ന കേരളത്തിലെ തീയേറ്ററുകളിലേക്ക് ആദ്യമെത്തിയ ചിത്രമെന്ന പ്രത്യേകത മാസ്റ്ററിനുണ്ട്. തകര്‍ന്ന് തുടങ്ങിയ സിനിമാവ്യവസായത്തെ വീണ്ടും പഴയ പാതയിലേക്ക് എത്തിക്കാന്‍ മാസ്റ്ററിന് സാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലും ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകര്യതയാണ് ലഭിച്ചത്. സാമ്പത്തികമായി ചിത്രം വലിയ വിജയത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രൊഫസര്‍ ജെഡി എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒരു കോളജ് അധ്യാപകന് പ്രത്യേക സാഹചര്യത്തില്‍ ഒരു ജുവനൈല്‍ ഹോമിന്റെ മേല്‍നോട്ടം ഏറ്റെടുക്കേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ വിജയിക്കൊപ്പം വിജയ് സേതുപതിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും മാസ്റ്ററിനുണ്ട്. മാളവിക മോഹന്‍, ആന്‍ഡ്രിയ, ശാന്തനു, നാസര്‍, ഗൗരി, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്.

    Read More »
  • ലൗ ആക്ഷന്‍ ഡ്രാമ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു: Yes/No പറയാൻ ഒരുപാട് വൈകരുത്.

    നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. ഈ ചിത്രത്തിലൂടെ നിവിൻ പോളിക്കൊപ്പം നാല് താരങ്ങൾ കൂടിയാണ് മലയാളസിനിമയിലേക്ക് പ്രവേശിച്ചത്. കൂട്ടത്തില്‍ പലരും പാതിവഴിയിൽ ജയപരാജയങ്ങൾ അറിഞ്ഞപ്പോൾ എന്നും ജയിച്ചു മുന്നേറിയത് ഒരാൾ മാത്രമാണ്. നടനായും നിർമ്മാതാവായും ഗായകനായും സംവിധാന സഹായിയായും തിരക്കഥാകൃത്തായും അദ്ദേഹം സിനിമാമേഖലയിൽ പടർന്നു പന്തലിച്ചു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ എല്ലാവർക്കും പ്രിയങ്കരനായി അജുവർഗീസ്. സാജന്‍ ബേക്കറി എന്ന ചിത്രമാണ് അജുവർഗീസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. സിനിമയുടെ സമസ്തമേഖലയിലും പരീക്ഷണം നടത്തിയതിനുശേഷമാണ് അജു വർഗീസ് എന്ന താരം നിർമാതാവിന്റെ കുപ്പായമണിയുന്നത്. സുഹൃത്തുക്കളായ ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പമാണ് അജു വർഗീസ് ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്. ഈ പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും ആദ്യം പുറത്തു വന്ന ചിത്രം നിവിൻ പോളിയേയും നയൻതാരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ…

    Read More »
  • രാം ഗോപാല്‍ വര്‍മ ഗ്യാങ്സ്റ്റര്‍ ചിത്രം ” ഡി കമ്പനി ” ടീസര്‍ റിലീസ്

    വീണ്ടുമൊരു ഗ്യാങ്സ്റ്റര്‍ സിനിമയുമായി രാം ഗോപാല്‍ വര്‍മ്മ. ഇതിനപ്പുറം മറ്റൊരു ഗ്യാങ്സ്റ്റര്‍ സിനിമയില്ല എന്ന് വിശേഷിപ്പിച്ച് കൊണ്ട് “ഡി കമ്പനി ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. തന്റെ പുതിയ ചിത്രം മറ്റെല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് സംംവിധായകന്‍ രാം ഗോപാല്‍ വര്‍മ പറയുന്നത്.ദാവൂദ് ഇബ്രാഹിമിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ ‘ഡി കമ്പനി’യുടെ ‘ജീവചരിത്രചിത്രം’ എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറയുന്നത്. മൂന്ന് മിനിറ്റ് പതിനേഴ് സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം. ദാവൂദിന്റെ ജീവിതത്തെക്കുറിച്ച് മാത്രമായിരിക്കില്ല ചിത്രം പറയുക. ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച നിരവധി അധോലോക നായകരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. 2002 ല്‍ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ “കമ്പനി” മികച്ച ഗ്യാങ്സ്റ്റര്‍ ചിത്രമായിട്ടിണ് കണക്കാക്കുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം , കന്നഡ ഭാഷയിലും “ഡി കമ്പനി” റിലീസ് ചെയ്യുന്നുണ്ട്.

    Read More »
  • 15 വയസ്സുകാരനുമായി ലൈംഗികമായി ബന്ധപ്പെട്ട കേസിൽ വിവാഹിതയായ സ്കൂൾ ടീച്ചർ കോടതിയോട് പറഞ്ഞത്

    15 വയസ്സുകാരനുമായി ലൈംഗികമായി ബന്ധപ്പെട്ടത് സംബന്ധിച്ച് വിവാഹിതയായി ടീച്ചർക്കെതിരെ വിചാരണ നടക്കുകയാണ്. ബ്രിട്ടനിലെ ബക്കിംഗ്ഹാം ഷെയറിലാണ് ടീച്ചറുടെ വിചാരണ നടക്കുന്നത്. മുപ്പത്തിയഞ്ചുകാരിയായ കാൻഡേയ്സ് ബാർബർ 2018 ഒക്ടോബറിൽ ഒരു പാടത്തു വെച്ച് 15 കാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് കേസ്. വിദ്യാർത്ഥിയെ ടീച്ചർ നിരന്തരമായി മസാജ് ചെയ്യുകയും പാടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ബന്ധപ്പെടുകയും ആയിരുന്നു എന്നാണ് ആരോപണം. കേസ് സംബന്ധിച്ച ആദ്യ വിചാരണയിൽ കൃത്യമായ വിധി തീർപ്പിലേക്ക് എത്തിയിരുന്നില്ല. രണ്ടാം വിചാരണയിൽ ടീച്ചർ പൂർണമായും സംഭവം നിഷേധിച്ചു. തിരക്കേറിയ തന്റെ ജീവിതത്തിൽ ഇത് അസാധ്യമാണ് എന്നാണ് ടീച്ചർ പറഞ്ഞത്. എന്നാൽ ടീച്ചറും താനുമായി ലൈംഗികമായി ബന്ധപ്പെട്ടെന്ന് വിദ്യാർഥി നേരത്തെ മൊഴി നൽകിയിരുന്നു. വിദ്യാർത്ഥിക്ക് നഗ്നചിത്രം അയച്ചതുമായി ബന്ധപ്പെട്ടും സെക്സ് ടോയ്സ് ഉപയോഗിക്കുന്ന ചിത്രമയച്ചതുമായി ബന്ധപ്പെട്ടും ടീച്ചർക്കെതിരെ ആരോപണമുണ്ട്.

    Read More »
  • സുരഭി ലക്ഷ്മിയാണ് “പത്മ “

    പ്രശസ്ത നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് “പത്മ “.അനൂപ് മേനോന്‍ തന്നെ തന്റെ ഫേസ് പുസ്തകത്തിലൂടെ ഈ കാര്യം അറിയിച്ചപ്പോള്‍ പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണ് എന്ന് പറഞ്ഞിരുന്നില്ല.ഇപ്പോ ഇതാ ആ കാര്യം വെളിപ്പെടുത്തുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ” പത്മ ” യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്‍തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍-സിയാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി.

    Read More »
  • ഥാറിന്റെ എസ് യു വികൾ ഇന്ത്യൻ ടീമിലെ ആറു കളിക്കാർക്ക് സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

    ഓസ്ട്രേലിയയ്ക്കെതിരെ വെന്നിക്കൊടി പാറിച്ച ഇന്ത്യൻ ടീമിലെ ആറ് ക്രിക്കറ്റ് കളിക്കാർക്ക്‌ ഥാറിന്റെ എസ് യു വികൾ സൗജന്യമായി നൽകാൻ ആനന്ദ് മഹീന്ദ്ര. സിറാജ്, സൈനി, ഗിൽ,സുന്ദർ,നടരാജൻ, ശർദുൽ എന്നിവർക്കാണ് ആനന്ദ് മഹീന്ദ്ര വാഹനങ്ങൾ നൽകുക. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹിന്ദ്ര സ്വന്തം അക്കൗണ്ടിൽ നിന്നാണ് ഈ സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ ശർദ്ദുൽ ഒഴികെയുള്ളവർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുകയായിരുന്നു. മൂന്നു മാച്ചുകളിൽ നിന്നായി 13 വിക്കറ്റെടുത്ത സിറാജ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. ഒരു ഇന്നിംഗ്സിൽ 5 വിക്കറ്റ് വേട്ടയും നടത്തി. സിഡ്നി ടെസ്റ്റിൽ ആണ് സൈനി അരങ്ങേറ്റം നടത്തിയത്. ഗാബ ടെസ്റ്റിൽ സുന്ദറും നടരാജനും കളിച്ചു. ശർദ്ദുലിന്റെ അരങ്ങേറ്റം 2018 ൽ ഹൈദരാബാദിൽ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു. മൂന്ന് ടെസ്റ്റുകളിൽ നിന്നായി 259 റൺസ് ഗിൽ നേടി.

    Read More »
Back to top button
error: