LIFETRENDING

നിലവിലുള്ള വ്യവസ്ഥാപിത രീതികളോട് കലഹിച്ചുകൊണ്ട് പാരന്റിംഗിൽ പുതിയ മാറ്റങ്ങൾക്ക്‌ തുടക്കമിടുകയാണ് സാന്ദ്രാതോമസ്: വൈറലായി കുറിപ്പ്‌

1991 ല്‍ നെറ്റിപ്പട്ടം എന്ന സിനിമയില്‍ ബാലതാരമായി വന്നെങ്കിലും ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ താരമാണ് നിര്‍മ്മാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ്.

പഠനത്തിനുശേഷം സ്വന്തമായി ഒരു ഇവന്റ് മാനേജ് കമ്പനി തുടങ്ങിയ സാന്ദ്ര അതിനു ശേഷം സുഹൃത്തായ വിജയ് ബാബുവിനോടൊപ്പം ചേര്‍ന്ന് 2012 ല്‍ ഫ്രൈഡേ എന്ന സിനിമ നിര്‍മ്മിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഫ്രൈഡെ ഫിലിം ഹൗസ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്പ് ആന്‍ഡ് ദ് മങ്കി പെന്‍, ആട്.. എന്നിവയുള്‍പ്പെടെ ആറ് ചിത്രങ്ങള്‍.

2017 ല്‍ വിജയ് ബാബുവുമായുള്ള പാര്‍ടണര്‍ഷിപ്പ് പിരിഞ്ഞ സാന്ദ്ര സിനിമയില്‍ നിന്നും മാറി 2020 ല്‍ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സാന്ദ്ര പുതിയ പ്രൊഡ്കഷന്‍ കമ്പനി ആരംഭിച്ചു.

പിന്നീട് വില്‍സണ്‍ ജോണ്‍ തോമസുമായി വിവാഹം. ശേഷം രണ്ട് ഇരട്ടക്കുട്ടികള്‍.
കെന്‍ഡലിനും കാറ്റ്ലിനും. മക്കളുടെ വിശേഷങ്ങള്‍ ഇടയ്‌ക്കൊക്കെ സാന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികള്‍ക്ക് സാന്ദ്രയും ഭര്‍ത്താവ് വില്‍സണും നല്‍കിയ വിളിപ്പേര്. കുഞ്ഞുങ്ങളുടെ ചിരിയും കരച്ചിലും ചിണുക്കങ്ങളും കൊണ്ട് സാന്ദ്രയുടെ വീട് നിറഞ്ഞിരിക്കുകയാണ്.

കാട്ടിലും മേട്ടിലുമൊന്നും എത്തിനോക്കാന്‍ പോലും അനുവദിക്കാതെയാണ് ഇന്ന് പല രക്ഷിതാക്കളും കുട്ടികളെ വളര്‍ത്തുന്നത്. എന്നാല്‍ അതില്‍ നിന്ന് തീര്‍ന്നും വ്യത്യസ്തയായി മഴയേയും മണ്ണിനേയും തുടങ്ങി, പ്രകൃതിയിലെ എല്ലാത്തിനേയും അറിയാനുള്ള അവസരം സാന്ദ്ര മക്കള്‍ക്ക് ഒരുക്കാറുണ്ട്.

അവരുടെ ചെറു സന്തോഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് കാഴ്ചക്കാരുമേറെയാണ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ താരം വ്യത്യസ്തമായ പേരന്റിങ് രീതിയെക്കുറിച്ച് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സാന്ദ്രയുടെ ഈ പേരന്റിങ് രീതിയെക്കുറിച്ച് ചാമക്കാലയില്‍ രതീഷിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

നിലവിലുള്ള വ്യവസ്ഥാപിത രീതികളോട് കലഹിച്ചുകൊണ്ട് പാരന്റിംഗിൽ പുതിയ മാറ്റങ്ങൾക്ക്‌ തുടക്കമിടുകയാണ് സാന്ദ്രാതോമസ് .🌷
” നമുക്കറിയാം നമ്മുടെ വിദ്യാഭ്യാസരീതിക്ക്
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്കുണ്ടെന്ന് .
കാരണം കാണാതെപഠിച്ചവയൊന്നും ജീവിതത്തിന്റെ
സന്നിഗ്ദഘട്ടങ്ങളിലൊരിക്കലും
നമുക്കാർക്കും ഉപകാരപ്പെട്ടിട്ടില്ല…!
എന്നിട്ടും കുട്ടികളെ വികലമായ
ഈ വിദ്യാഭ്യാസ സംവിധാനത്തിലേക്കുതന്നെ നമ്മൾ തള്ളിവിടുന്നു…” !!
സാന്ദ്ര ഓർമ്മപ്പെടുത്തുന്നു .
ലോകത്തിലെ ഏതു വിവരങ്ങളും വിരൽത്തുമ്പിലുള്ള ആധുനികകാലത്ത് കാലഹരണപ്പെട്ടവയെ പൊളിച്ചെഴുതി
പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ
തയ്യാറാകണമെന്നാണ് തങ്കക്കൊൽസിനെ ഒപ്പമിരുത്തി സാന്ദ്ര പറയുന്നത് .
Asianet News… 24News… Flowers TV…
Zee Kerala… Manorama Online തുടങ്ങി മുഖ്യധാരാ മാധ്യമങ്ങളും നിരവധി ഓൺലൈൻ മാധ്യമങ്ങളും എന്തുകൊണ്ടാണ് ഈ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ഇത്രയേറെ പ്രാധാന്യം നൽകുന്നത്…?
അവർ ഒരു സെലബ്രിറ്റി ആയതുകൊണ്ട് മാത്രമാണോ…? അല്ല… അതിനുകാരണം
കുട്ടികളുടെ പ്രകൃതിയിലൂന്നിനിന്നുള്ള വളർച്ചയും സഹജീവിസ്നേഹവും വിദ്യാഭ്യാസവും വെറുതേപറയുക മാത്രമല്ല…
പറയുന്നത് തങ്ങളുടെ ഇരട്ടക്കുട്ടികളിലൂടെ പ്രാവർത്തികമാക്കുകയും ചെയ്യുന്നുവെന്നുള്ളതാണ് സാന്ദ്രയേയും കുടുംബത്തേയും വ്യത്യസ്തമാക്കുന്നത് 👌❣️
സാന്ദ്ര പറയുന്ന ചില വസ്തുതകളിലൂടെ
ഒന്ന് കണ്ണോടിച്ചുനോക്കൂ…
1… കുട്ടികളോട് ഒരിക്കലും കള്ളം പറയരുത്…!
താത്ക്കാലിക സമാധാനത്തിനോ തമാശയ്ക്കോവേണ്ടിപ്പറയുന്ന ചെറിയ കള്ളങ്ങൾവരെ സത്യസന്ധരായി ജനിച്ച കുട്ടികളെ സ്വാധീനിക്കുകയും ഭാവിയിൽ അവരിൽ വലിയ കള്ളങ്ങളും കാപട്യവും
വളർത്താൻ പ്രേരകമാകുകയും ചെയ്യും .
2… കുഞ്ഞുങ്ങളിലുള്ള അനാവശ്യ ശ്രദ്ധയൊഴിവാക്കി സ്വാശ്രയശീലമുള്ള വ്യക്തികളായി കണക്കാക്കുകയും പരമാവധി ഫ്രീയായിവിടുകയും ചെയ്യുന്നു…!
അതുകൊണ്ടുതന്നെ ഒന്ന് തട്ടിവീണാൽ ഇതേപ്രായത്തിലുള്ള മറ്റുകുട്ടികളെപ്പോലെ അലറിക്കരഞ്ഞു ബഹളമുണ്ടാക്കാതെ പൊടിയും തട്ടി എണീറ്റുപോകാൻ തങ്കവും കൊൽസുവും പഠിച്ചിരിക്കുന്നു . അതുമാത്രവുമല്ല.., അവരുടെ പിറകെ നടക്കാതെ എനിക്കും
ആവശ്യത്തിന് ഫ്രീഡം കിട്ടുന്നു .
3… ഭയപ്പെടണമെന്ന് പഠിപ്പിക്കുന്ന ദൈവസങ്കൽപ്പവിശ്വാസങ്ങളെ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല…!
ദൈവത്തിനേയും ഒപ്പം പ്രകൃതിയേയും പാമ്പും പഴുതാരയുംപോലുള്ള സഹജീവികളേയും കണ്ടും അറിഞ്ഞും സ്നേഹിച്ചും കുട്ടികൾ വളരട്ടെ .
ഭയം അകറ്റുകയാണ് ചെയ്യുന്നത്…!
സ്നേഹം അടുപ്പിക്കുന്നു…!
അകന്നുനിൽക്കാതെ സ്നേഹിക്കാനവർ പഠിക്കട്ടെ . വളർന്നതിനുശേഷം അവരുടെ വിശ്വാസങ്ങളിലേക്ക് അവരെത്തട്ടെ .
4… എന്തിനുവേണ്ടിയാണോ തങ്കവും കൊൽസുവും വാശിപിടിക്കുന്നത്… അത് സാധിച്ചുകൊടുക്കില്ല…!
വാശിപിടിച്ചുകരഞ്ഞാൽ കിട്ടുമെന്നുള്ള
തോന്നലിന് തടയിടാൻ അതുമൂലം കഴിയുന്നു .
5… തങ്കവും കൊൽസുവും കുരുത്തക്കേട്
കാണിക്കുമ്പോൾ തല്ലാറുണ്ട്…!
പിള്ളാരെ തല്ലരുതെന്നുപറയുന്നതിനോട് യോജിപ്പില്ല . സ്നേഹത്തോടെ പറഞ്ഞുകൊടുത്താൽ എല്ലാ കാര്യങ്ങളും അവർക്ക് മനസ്സിലാകണമെന്നില്ല . തല്ലുമ്പോൾ മനസ്സിനാണ് നോവുന്നത്… തല്ലിയതിനുശേഷം വാരിയണച്ച് ഒരുമ്മ നൽകി എന്തിനാണ് അമ്മ തല്ലിയതെന്ന് പറഞ്ഞുകൊടുക്കുന്നതാണ് നല്ലത് .
6… എന്നെപ്പോലെ അല്ലെങ്കിൽ എന്റെ ഫോട്ടോകോപ്പിയായി കുട്ടികളെ വളർത്തിയെടുക്കുന്നതിൽ താത്പര്യമില്ല…!
തങ്കവും കൊൽസുവും അവരുടെ വ്യക്തിത്വത്തിൽ വളർന്നുവരട്ടെ .
അവരിൽ അവരുടേതായ ചിന്തകളും പ്രൊഡക്റ്റിവിറ്റിയും വികസിക്കട്ടെ .
7… ആവശ്യ സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാൻ പഠിപ്പിക്കുക…
അപ്പ.., അമ്മ.., ഭർത്താവ്.., ഭാര്യ.., സിസ്റ്റർ.., ബ്രദർ.., ഫ്രണ്ട്സ് തുടങ്ങിയ ബന്ധങ്ങളെ ആശ്രയിച്ച് ജീവിക്കുന്നതിൽ അർത്ഥമില്ല . അവരെ ആശ്രയിക്കുകയല്ല മറിച്ച് സ്വന്തംകാലിൽ നിവർന്നുനിന്ന് അവരെയെല്ലാം സ്നേഹിക്കണമെന്ന പാഠമാണ് തങ്കക്കൊൽസുവിനെ പഠിപ്പിക്കാനാഗ്രഹിക്കുന്നത് .
8… കുഞ്ഞുങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും… അവർക്ക് അനവധി സംശയങ്ങളുമുണ്ടാകാം…!
അവരുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ ഉത്തരം പറഞ്ഞുകൊടുക്കുക . പക്ഷേ പ്രത്യേകമൊരുകാര്യം ശ്രദ്ധിക്കണം…
എനിക്ക് എല്ലാമറിയാം കുട്ടികൾക്ക് ഒന്നുമറിയില്ലായെന്ന നിലപാടിൽ നിന്നായിരിക്കരുത് നമ്മളുടെ ഉത്തരങ്ങൾ . അവരുടെ ബുദ്ധിയെ അംഗീകരിച്ചുകൊണ്ട് സംശയനിവാരണത്തിന് സഹായിക്കുന്ന രീതിയായിരിക്കണം അവലംബിക്കേണ്ടത് .
9… ഒരിക്കലും നമ്മുടെ ശരി കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കരുത്…!
ശരിയും തെറ്റും വ്യക്തികൾക്കനുസരിച്ച് ആപേക്ഷികമാണല്ലോ .
ശരികണ്ടെത്താനുള്ള വഴി കാണിച്ചുകൊടുക്കുക മാത്രമേ പാരന്റ്സ് ചെയ്യാൻ പാടുള്ളൂ .
10… തങ്കത്തിനോടും കൊൽസുവിനോടും
നോ(no)പറയാതിരിക്കാൻ ശ്രമിക്കാറുണ്ട്…!
തങ്കവും കൊൽസുവും പ്രകൃതിയെ കണ്ടും കേട്ടും മണത്തും തൊട്ടുനോക്കിയും രുചിയറിഞ്ഞും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യട്ടെ .
മനുഷ്യരുടെ നിലനിൽപ്പിന് ആരോഗ്യമുള്ള
പ്രകൃതിയത്യാവശ്യമാണ് .
അതുപോലെതന്നെ പ്രകൃതിയുടെ
നിലനിൽപ്പ് വിവേകാശാലികളായ
മനുഷ്യരുടെ ചിന്തയ്ക്കനുസരിച്ചിരിക്കുന്നു .
അവിടെയാണ് കാടും മലയും പുഴയും മരങ്ങളുമുൾക്കൊള്ളുന്ന പ്രകൃതിയേയും
ഉറുമ്പുമുതൽ ആനവരെയുള്ള സകലസഹജീവികളേയും പക്ഷികളേയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്വാർത്ഥരഹിതരായ തലമുറയെ വാർത്തെടുക്കേണ്ടതിന്റെ പ്രസക്തി .
പാരെന്റിംഗിന്റെ പ്രസക്തി…!
യുവതലമുറയിലെ അനേകം അമ്മമാർ പിന്തുടരുന്ന… കൗമാരക്കാർ ശ്രദ്ധയോടെ കേൾക്കുന്ന തന്റെ പാരെന്റിംഗിനെപ്പറ്റി ഇനിയുമേറെ വിശേഷങ്ങൾ കാര്യകാരണസഹിതം വിശദീകരിക്കുന്നുണ്ട് സാന്ദ്രാതോമസ് .

Back to top button
error: