LIFE
-
”പുള്ളി”യുമായി ജിജു അശോകൻ: നായകൻ സൂഫി
സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ദേവ് മോഹൻ. ദേവ് മോഹന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തെ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് മറുപടിയായി ദേവ് മോഹന്റെ പുതിയ ചിത്രം ഇതാ എത്തിക്കഴിഞ്ഞു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന ”പുള്ളി” എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇനി അഭിനയിക്കുക. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പുള്ളി. കമലം ഫിലിംസിന്റെ ബാനറില്‍ റ്റി.ബി രഘുനാഥനാണ് പുള്ളി എന്ന ചിത്രം നിർമിക്കുന്നത്. പുള്ളിയുടെ ചിത്രീകരണം ഫെബ്രുവരി 15ന് ആരംഭിക്കും. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Read More » -
ലീഗൽ ത്രില്ലറുമായി അമിത് ചക്കാലക്കൽ: ”യുവം” ട്രെയിലറെത്തി
അമിത് ചക്കാലയ്ക്കലിനെ നായകനാക്കി നവാഗതനായ പിങ്കു പീറ്റർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുവം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തില്‍ എബി എന്ന അഭിഭാഷകൻ ആയിട്ടാണ് അമിത് ചക്കാലക്കൽ എത്തുന്നത്. 19 ലക്ഷം ആളുകളാണ് ഇതിനോടകം യൂട്യൂബില്‍ ട്രെയിലർ കണ്ടു കഴിഞ്ഞത്. ചിത്രം ഫെബ്രുവരിയിലാണ് തിയറ്ററിൽ എത്തുക. അമിത് നായകനായെത്തിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലെ ഫാദർ വിൻസന്റ് കൊമ്പന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. യുവം എന്ന ചിത്രത്തിലൂടെ അമിത് ചക്കാലക്കലിന്റെ താരമൂല്യം വർദ്ധിക്കുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്. ചിത്രത്തിൽ അമിത്തിനൊപ്പം നിർമൽ പാലാഴി, അഭിഷേക് രവീന്ദ്രൻ, ഇന്ദ്രൻസ്, സായി കുമാർ, നെടുമുടി വേണു, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ബൈജു എഴുപുന്ന, അനീഷ് ജി മേനോൻ, ജയശങ്കർ എന്നിവരും അഭിനയിക്കുന്നു. ജോണി മക്കോരയാണ് ചച്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത്…
Read More » -
കള്ളുകുടി നിർത്തി മൂന്നാം മാസം ആദ്യ സിനിമയുടെ പണി തുടങ്ങി,”ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ” സംവിധായകൻ ഉണ്ടായ കഥ -ജോസ്മോൻ വഴയിൽ
ഒരു സംവിധായകൻ ജനിച്ച കഥ തോൽക്കാൻ മനസില്ലാത്തതുകൊണ്ട് മാത്രം ജയിച്ച് സിനിമയുടെ ലോകത്ത് എത്തിപ്പെട്ടവർ ആണ് പല സിനിമാ സംവിധായകർ മുതൽ പലരും. അവരുടെ ഉള്ളിൽ ഉള്ള സിനിമയെന്ന കെടാത്ത കനലുകളെ ഊതികത്തിച്ച് പിന്നീട് പുകഞ്ഞു കത്തി ആളിപ്പടർന്നവയാണ് പലരുടെയും കഥകൾ. അതിനിടയിൽ അവർ കടന്നുപോയ വേദനയുടെ, തള്ളിപ്പറയലുകളുടെ, ഒഴിവാക്കലുകളൂടെ, പുശ്ചിക്കലുകളുടെ ഒക്കെയും പുകമറയെ നോക്കി, സിനിമയെന്ന ആഗ്രഹം ചാമ്പലായ ചാരമാണെന്ന് കരുതാതെ, പുകയുയരുന്നതിനർത്ഥം ഇനിയുമതിൽ കനലുകൾ ഉണ്ടാവുമെന്നത് തന്നെയാവുമെന്ന് കരുതി പിന്നേയും പിന്നേയും ഊതിപുകച്ച് ചാരത്തിൽ നിന്നും തീനാളമുയരുമെന്ന ശുഭാപ്തി വിശ്വാസത്തിൽ മുന്നോട്ട് പോയവർ ആവും വിജയം കണ്ടവരിൽ പലരും. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടക്കടുത്ത് തലനാട് എന്ന ഒരു കൊച്ചു ഗ്രാമത്തിൽ ഒരു മനുഷ്യൻ സിനിമാകൊതിയുമായി ജീവിച്ചിരുന്നു. സ്കൂളിൽ എപ്പോഴോ തുടങ്ങിയ സിനിമാ മോഹം കോളേജിലും തന്നെ വിടാതെ പിന്തുടർന്നു. പക്ഷെ 98ൽ അയാൾ പത്താം ക്ളാസ്സ് പാസാകുമ്പോൾ, സിനിമയെന്ന ലോകം വളരെ വിദൂരതയിൽ മാത്രമായിരുന്നതിനാൽ, പിന്നീട് അരുവിത്തുറ സെന്റ്…
Read More » -
സംവിധായകൻ വിനയന്റെ “പത്തൊൻപതാം നൂറ്റാണ്ടിൽ” നായകൻ സിജു വിൽസൺ; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. യുവതാരം സിജുവിൽസനാണ് സംവിധായകൻ സസ്പെൻസായി വച്ച നായക നടൻ. ചരിത്രകാരൻമാരാൽ പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ… പല താരങ്ങളെയും നായക പദവിയിൽ എത്തിച്ചിട്ടുള്ള സംവിധായകൻ വിനയൻ പത്തൊൻപതാം നൂറ്റാണ്ടിലെ അൻപതിലേറെ നടീനടൻമാരുടെ പേര് പുറത്തു വിട്ടിരുന്നെങ്കിലും നായക വേഷം ചെയ്യുന്ന നടൻെറ പേര് സസ്പെൻസായി വച്ചിരിക്കുകയായിരുന്നു. കഥാപാത്രത്തിനായി സിജു വിൽസൺ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചു.. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ,സെന്തിൽക്യഷ്ണ, , ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ…
Read More » -
സൂരറൈ പോട്ര് ഓസ്‌കാര്‍ വേദിയിലേക്ക്
സൂര്യ നായകനായി സുധ കൊങ്ങര സംവിധാനം ചെയ്ത സൂരറൈ പോട്ര് ജനറല്‍ കാറ്റഗറിയിലൂടെ ഓസ്‌കാര്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 12- നു ആമസോണ്‍ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമിലൂടെയാണ് റിലീസ് ചെയ്ത ചിത്രം കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ .ഗോപിനാഥിന്റെ ആത്മ കഥയാണ് അവലംബം. ‘സൂരറൈ പോട്രി’ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തിൽ ഗാന രചന നിർവഹിച്ചിട്ടുള്ളത്.
Read More » -
ടെന്റ് ടൂറിസത്തെ കൊല്ലരുത്:മുരളി തുമ്മാരുകുടി
ടെന്റ് ടൂറിസത്തെ കൊല്ലരുത്… വയനാട്ടിൽ ടെന്റിൽ കിടന്നുറങ്ങിയ ടൂറിസ്റ്റിനെ ആന ചവുട്ടിക്കൊന്ന സംഭവം വലിയ സങ്കടമുണ്ടാക്കുന്നതാണ്. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണല്ലോ. അത് തീർച്ചയായും അന്വേഷിക്കപ്പെടണം. തിരുത്തപ്പെടുകയും വേണം. പക്ഷെ എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്റെ സാഹചര്യത്തിൽ ടെന്റ/ക്യാംപിങ്ങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തിൽ ചിന്ത പോയാൽ അതൊരു നല്ല നീക്കമായിരിക്കില്ല, പ്രത്യേകിച്ച് കൊറോണ കാരണം ടൂറിസം രംഗത്തിന്റെ നടുവൊടിഞ്ഞിരിക്കുന്ന ഇക്കാലത്ത്. ക്യാംപിങ്ങ് ടൂറിസം കേരളത്തിൽ പച്ചപിടിച്ചു വരുന്നതേയുള്ളുവെങ്കിലും ലോകത്ത് ഇതൊരു പുതുമയല്ല. മസായ് മാരയിൽ വന്യമൃഗങ്ങളുടെ വിഹാരഭൂമിയുടെ നടുവിലും അജ്മാനിലെ മലയുടെ മുകളിലും സ്വിറ്റ്‌സർലൻഡിലെ മഞ്ഞുമൂടിയ താഴ്‌വരകളിലും ഞാൻ ടെന്റിൽ കിടന്നുറങ്ങിയിട്ടുണ്ട്. അതൊരു വല്ലാത്ത അനുഭവമാണ്, എല്ലാവരും അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും. അതുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടപ്പെടില്ലെങ്കിലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ടൂറിസത്തെ അനുകൂലിച്ച് ഞാൻ പോസ്റ്റിടുന്നത്. ചെറിയ…
Read More » -
കാവ്യ കല്പനകളിലാറാടി കൈതപ്രം: ജിതേഷ് മംഗലത്ത്
എൺപതുകളിൽ മലയാളചലച്ചിത്രലോകത്തു വന്ന ഗാനരചയിതാക്കളിൽ ഹൃദയത്തിനോട് ഏറ്റവുമടുത്തു നിൽക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. പക്ഷേ അപ്പോഴും കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന പാട്ടെഴുത്തുകാരനെ കണ്ടില്ലെന്നു നടിച്ച് കടന്നുപോകാൻ കഴിഞ്ഞിട്ടില്ല.ഓർത്തുനോക്കുമ്പോൾ എന്തെന്തു കൽപനകളായിരുന്നു ആ തൂലികത്തുമ്പിൽ നിന്നുമുതിർന്നു വീണത്…? എത്ര സുന്ദരമായ രീതിയിലാണ് ആ വരികളിൽ വാക്കുകൾ വിന്യസിക്കപ്പെട്ടുകൊണ്ടിരുന്നത്…! പൂവിതളിന്മേൽ ബ്രഹ്മം രചിക്കും നീഹാരബിന്ദുവാണദ്ദേഹത്തിന് നാദം. അനഘസങ്കൽപ്പഗായികയ്ക്കു ശേഷം അത്രത്തോളം മിസ്റ്റിസിസം പാട്ടിൽ അനുഭവിച്ചിട്ടുള്ളത് ദേവദുന്ദുഭീ സാന്ദ്രലയത്തിൽ മാത്രമാണ്. തൃക്കൈകുന്നത്ത് മേടം വരുന്നിടത്തും,പൂക്കൊളങ്ങര മേടം പോകുന്നിടത്തും അദ്ദേഹം നമ്മെ കൂട്ടികൊണ്ടുപോകുന്നുണ്ട്. കൈതപ്രം തേനിറ്റുന്ന രാഗങ്ങളാൽ പൊൻമുരളിയൂതിയപ്പോഴൊക്കെയും കാറ്റിൽ ഈണമലിഞ്ഞു. നന്മണിച്ചിപ്പിപോലെയുള്ള പാട്ടിനാലദ്ദേഹം മഴനീർത്തുള്ളിയെ മുത്തായ് മാറ്റി. സങ്കടപ്പെടുമ്പോഴൊക്കെയും മലയാളി ആരെയോ തേടിപ്പിടഞ്ഞലയുന്ന, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടുന്ന കാറ്റിനെകുറിച്ചോർത്തു. അദ്ദേഹത്തിന്റെ വരികളൊക്കെയും സ്വർഗ്ഗവാതിൽക്കിളി തേടുന്ന തീരാതേന്മൊഴികളായി കേൾക്കുന്ന മാത്രയിൽ മനമലിയുന്ന ഹൃദയമന്ത്രച്ചിമിഴായി. കൈതപ്രത്തിന്റെ നവരാഗഭാവനയിലായിരുന്നു മായാമയൂരം പീലി നീർത്തിയതും, ആശാമരാളം താളമേകിയതും… പുതുമഴയായ് അദ്ദേഹംപാടിയതൊക്കെയും ഉൾക്കുടന്നയിൽ ആത്മനൊമ്പരമേറ്റായിരുന്നു. ശ്രോതാവിന്റെ മോഹമായും,രാഗഭാവമായുമായാണ് ആയിരം വർണ്ണരാജികളിൽ ചന്തുവിന്റെ ആതിരരജനി…
Read More » -
പുലിമുരുകനെ കാണാന്‍ പൊന്നന്‍ കാത്തിരിക്കുന്നു; വൈറലായി ടീച്ചറുടെ കുറിപ്പ്
അമ്പൂരി കുന്നത്തുമല ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപക കെ.ആർ.ഉഷാകുമാരി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന പുലി മുരുകനും ഊര് മൂപ്പനുമായ ‘പൊന്നന്റെ’ (സഞ്ജീവ്) കഥയാണ് കുറിപ്പില്‍. മോഹൻലാൽ സാറിനെ കാണാൻ കാത്തിരിക്കുന്ന ഞങ്ങളുടെ പുലി മുരുകനും ഊര് മൂപ്പനുമായ പൊന്നൻ (സഞ്ജീവ് ). പൊന്നനും പൊന്നിയും അവരുണ്ടങ്കിലെ കാട്ടിലെ യാത്രക്ക് ഒരു ഇളക്കമുള്ളൂ. താഴ്വാരത്തിൽ നിന്നും എനിക്ക് കൂട്ട് ഇവരാണ്. കൂടെ മിനി മോളും.ഞാൻ വടിപിടിക്കുന്നത് കൊണ്ട് അവരും എന്നെ കളിയാക്കി ഓരോ വടി എടുക്കും. സ്കൂളിൽ വരുന്ന ഗസ്റ്റുകൾ കുട്ടികളോട് ആരാകണം എന്നു ചോദിച്ചാൽ പൊന്നൻ ഉടൻ പറയും എനിക്ക് പുലിമുരുകൻ ആകണം.അവൻ ഉദ്ദേശിക്കുന്നത് അഭിനയിക്കണം എന്നാണ്. പുലിമുരുകനെ അനുകരിച്ചു കാണിക്കുകയും ചെയ്യും. പുലിമുരുകൻ ആയിട്ട് എനിക്ക് മോഹൻലാലിനെ കാണണം ഇതാണ് അവന്റെ ഡിമാൻഡ്. പൊന്നിക്ക് ടീച്ചർ ആയാൽ മതി. പൊന്നൻ ഇപ്പോൾ നാലാം ക്ലാസ്സിലാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് മണക്കാട് സ്കൂളിൽ വച്ച്…
Read More » -
“മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത മാസ് കഥാപാത്രം പിറന്നിട്ട് 21 വർഷങ്ങൾ”
പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രത്തെയും നരസിംഹം എന്ന സിനിമയേയും അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. പടം ഇറങ്ങി 21 വര്‍ഷം കഴിഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ നരസിംഹവും പൂവള്ളി ഇന്ദുചൂടനും ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കുകയാണ്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചലച്ചിത്ര സംരംഭം കൂടിയാണ് നരസിംഹം. ചിത്രം പ്രദര്‍ശനത്തിനെത്തി ഇത്രയധികം വർഷങ്ങൾ കഴിഞ്ഞെങ്കിലും ചിത്രത്തോടുള്ള ആരാധകരുടേയും പ്രേക്ഷകരുടെയും ഇഷ്ടം ഒരു തരിമ്പുപോലും കുറഞ്ഞിട്ടില്ല. സംവിധായകനായ ഷാജി കൈലാസ് ആണ് ചിത്രത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ വികാരാധീനനായി കുറിച്ചത്. ”മലയാള സിനിമയക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനേയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചത് അവർണനീയമാണ്. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ വിവരമുണ്ടെന്ന് അഭിമാനാർഹമാണ്”. ചിത്രത്തിൽ മോഹൻലാലിന്റെ നായക കഥാപാത്രം നേടിയ അത്രത്തോളം കയ്യടി നേടിയ അതിഥി കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച നന്ദഗോപാൽ മാരാർ എന്ന വക്കീൽ വേഷം. ചിത്രത്തിൽ മോഹൻലാൽ…
Read More » -
അയ്യപ്പന്‍ നായരായി പവൻ കല്യാണിന്റെ അഴിഞ്ഞാട്ടം: അയ്യപ്പനും കോശിയും തെലുങ്കു റീമേക്ക് ആരംഭിച്ചു
2020ൽ മലയാള സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയും. ചിത്രം സാമ്പത്തികമായി വലിയ വിജയമാവുകയും നിരൂപക പ്രീതി സമ്പാദിക്കുകയും ചെയ്തു. അയ്യപ്പന്‍ നായരായി ബിജുമേനോനും കോശി കുര്യനായി പൃഥ്വിരാജ് സുകുമാരനും ആണ് ചിത്രത്തിൽ വേഷമിട്ടത്. രണ്ടു മനുഷ്യർക്കിടയിൽ ഉണ്ടാവുന്ന ഒരു നിയമ പ്രശ്നവും അതിനെ ചുറ്റിപ്പറ്റി പിന്നീട് ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഇതിവൃത്തം. അട്ടപ്പാടി കഥാപരിസരമായി വരുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നിരവധി സാമൂഹിക പ്രശ്നങ്ങളും പറയാതെ പറയാൻ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ. ചിത്രത്തിന്റെ റൈറ്റ്സ് പല ഭാഷകളിലേക്കും വിറ്റ് പോയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുഗു റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവൻ കല്യാണും റാണ ദഗുബട്ടിയുമാണ്. തെലുഗു റിമേക്കിൽ പവൻ കല്യാൺ അയ്യപ്പൻ നായരായും റാണ ദഗുബട്ടി കോശി കുര്യനായും വേഷമിടുന്നു. സാഗര്‍ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More »