LIFETRENDING

”പുള്ളി”യുമായി ജിജു അശോകൻ: നായകൻ സൂഫി

സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ദേവ് മോഹൻ. ദേവ് മോഹന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തെ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

പ്രേക്ഷകരുടെ കാത്തിരിപ്പിന് മറുപടിയായി ദേവ് മോഹന്റെ പുതിയ ചിത്രം ഇതാ എത്തിക്കഴിഞ്ഞു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന ”പുള്ളി” എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇനി അഭിനയിക്കുക.

ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പുള്ളി. കമലം ഫിലിംസിന്റെ ബാനറില്‍ റ്റി.ബി രഘുനാഥനാണ് പുള്ളി എന്ന ചിത്രം നിർമിക്കുന്നത്. പുള്ളിയുടെ ചിത്രീകരണം ഫെബ്രുവരി 15ന് ആരംഭിക്കും. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Back to top button
error: