LIFE
-
ട്വിസ്റ്റ് ഉണ്ട്, സസ്പെൻസ് ഉണ്ട്, ഒരു മണിക്കൂറിൽ ഒരു കിടിലൻ സിനിമ: ഓപ്പറേഷൻ ഒളിപ്പോര്
സമൂഹ മാധ്യമങ്ങൾ നവ പ്രതിഭകൾക്ക് വലിയ വാതായനങ്ങളാണ് ഈ കാലഘട്ടത്തിൽ തുറന്നുകൊടുക്കുന്നത്. സിനിമ എന്ന വലിയ ലോകത്തിലേക്ക് എത്താൻ ഇന്ന് ഒരുപാട് യാത്ര ചെയ്യേണ്ട കാര്യമില്ല. തങ്ങൾക്ക് കഴിവുണ്ടെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ആയാൽ അവരെ തേടി പ്രേക്ഷകരെത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്ന ഓപ്പറേഷൻ ഒളിപ്പോര് എന്ന ഹ്രസ്വസിനിമ. ഒരു മണിക്കൂറില്‍ ചെറിയ സിനിമ, പക്ഷേ മേക്കിങ്ങിലോ ക്വാളിറ്റിയിലോ ഒരു തരിമ്പുപോലും സിനിമയുടെ പിന്നിലേക്ക് പോയിട്ടില്ല ഈ കൊച്ചു ചിത്രം. സിനിമ സ്പുഫുകളും സാമൂഹികപ്രസക്തിയുള്ള വീഡിയോകളും അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള സോഡാ ബോട്ടിൽ ടീമാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ സന്തൂർ സോപ്പ് പരസ്യത്തിന്റെ സ്പൂഫ് ഈ ടീമിന്റേതായിരുന്നു. സാബത്തിക ബാധ്യതയെത്തുടര്‍ന്ന് ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ഓപ്പറേഷൻ ഒളിപ്പോര്. പക്ഷേ യാദൃശ്ചികമായി അന്നേദിവസം അതേ സ്ഥാപനം കൊള്ളയടിക്കാനെത്തുന്ന മറ്റൊരു സംഘത്തിനൊപ്പം ഇവർ…
Read More » -
നസ്രേത്തിന്‍ നാട്ടിലെ പാവനേ മേരീമാതേ…: ദ് പ്രീസ്റ്റിലെ ആദ്യഗാനം എത്തി
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ആദ്യ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഗാനം കണ്ടത്. രാഹുൽ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹരിനാരായണൻ വരികൾ എഴുതിയ ഗാനമാലപിച്ചിരിക്കുന്നത് ബേബി നിയാ ചാർലിയും മെർലിൻ ജോർജിയും ക്രോസ് റോഡ് അക്കാപെല്ലാ ബാൻഡും ചേർന്നാണ്. മമ്മുട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദ് പ്രീസ്റ്റ് എന്ന ചിത്രത്തിനുണ്ട്. ജോഫിന്‍ ടി ചാക്കോയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി.എന്‍ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ ജോർജ്ജ് ചായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ടീസറിനും മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.
Read More » -
മാസ്റ്റര്‍: ഓൺലൈൻ റിലീസ് ഫെബ്രുവരി 12 നോ.?
ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. കോവിഡ് മഹാമാരിയിൽ അടഞ്ഞു കിടന്ന തീയേറ്ററുകളെ വീണ്ടും പഴയ പാതയിലേക്ക് തിരികെ എത്തിക്കാൻ മാസ്റ്റർ എന്ന ചിത്രം വഹിച്ച പങ്ക് ചെറുതല്ല. തീയേറ്ററില്‍ 50 ശതമാനം ആളുകൾ എന്ന നിലയിലും ചിത്രം 200 കോടി കളക്ഷൻ ഇതിനോടകം നേടി എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തായി മാസ്റ്റർ ഒരേ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും ആദ്യദിവസങ്ങളിൽ അനുഭവപ്പെട്ട തിരക്ക് തന്നെയാണ് ഇപ്പോഴും പല തിയേറ്ററുകളിലും തുടരുന്നത്. ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വിജയിക്കാപ്പം വിജയ് സേതുപതി, മാളവിക മോഹൻ, ആൻഡ്രിയ, അർജുൻ ദാസ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ തീയേറ്ററിലെത്തി സിനിമ കാണാൻ കഴിയാതിരുന്ന പ്രേക്ഷകർ ഒരു പോലെ ചോദിക്കുന്ന ചോദ്യമാണ് മാസ്റ്റർ എന്ന് ഓൺലൈനിൽ റിലീസ് ഉണ്ടാവുമെന്നത്. ഒരു ഒടിടി പ്ലാറ്റ്ഫോം റെക്കോർഡ് തുകയ്ക്കാണ് മാസ്റ്ററിന്റെ വിതരണാവകാശം…
Read More » -
തനി നാടൻ ലുക്കിൽ ഉണ്ണിമുകുന്ദൻ: മേപ്പടിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തന്റെ സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്തമായി തനി നാടൻ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം ഒരു ഫാമിലി ഡ്രാമ ആണെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്. ഉണ്ണിമുകുന്ദനൊപ്പം വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ചു കുര്യൻ, കലാഭവൻ ഷാജോൺ, മേജർ രവി, കോട്ടയം രമേശ്, ശങ്കര്‍ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, നിഷാ സാരംഗ്, മനോഹരിയമ്മ, പോളി വത്സൻ, കുണ്ടറ ജോണി, ജോർദി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് മേപ്പടിയാൻ നിർമ്മിച്ചിരിക്കുന്നത്. നീൽ ഡി ചുന്‍ഹ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും രാഹുൽ സുബ്രഹ്മണ്യം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഇര്‍ഷാദ് ചെറുകുന്ന് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്ന…
Read More » -
കുറ്റം രാജ്യദ്രോഹമാണ്, ഞാന്‍ ഊരിപ്പോരും: ജനഗണമനയുടെ ആദ്യ പ്രൊമോ ടീസര്‍ എത്തി
പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഷാരീസ് മുഹമ്മദ് രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. റിപ്പബ്ലിക് ദിനത്തിൽ ആണ് ചിത്രത്തിന്റെ ആദ്യ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കുറ്റവാളിയായി പൃഥ്വിരാജ് സുകുമാരനും പോലീസ് ഉദ്യോഗസ്ഥനായി സുരാജ് വെഞ്ഞാറമൂട് ആണ് പ്രൊമോയില്‍ എത്തിയിരിക്കുന്നത്. ആവേശത്തോടെയാണ് ആരാധകരും പ്രേക്ഷകരും ചിത്രത്തിന്റെ പ്രൊമോ ഏറ്റെടുത്തിരിക്കുന്നത്. ക്വീൻ എന്ന ആദ്യ ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ജനഗണമന. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
Read More » -
യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ഉത്തരവാദിയല്ല, വിമർശനങ്ങൾക്ക് വ്ലോഗർ സുജിത് ഭക്തൻറെ മറുപടി
വയനാട് മേപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന റിസോർട്ടിന് വേണ്ടി പണം വാങ്ങി റിവ്യൂ ചെയ്തു എന്ന ആരോപണത്തിന് മറുപടിയുമായി വ്ലോഗർ സുജിത്ത് ഭക്തൻ. ലൈസൻസില്ലാതെ മൂന്നുവർഷം റിസോർട്ട് പ്രവർത്തിച്ചതിന്റെ ഉത്തരവാദി ഭരണകൂടവും അധികാരികളും ആണെന്ന് സുജിത്ത് ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. സുജിത്ത് ഭക്തന്റെ ഫേസ്ബുക്ക് പോസ്റ്റ് – കഴിഞ്ഞ ദിവസം വയനാട്ടിൽ എളിമ്പിലേരി എസ്റേറ്റിലുള്ള റെയിൻ ഫോറസ്റ്റ് എന്ന ടെന്റ് സ്റ്റേ നടത്തുന്ന സ്ഥലത്ത് അവിടെ താമസിച്ച ഒരു പെൺകുട്ടി കാട്ടാനയുടെ അക്രമത്തിൽ മരണപ്പെട്ടത് നമ്മളെ എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യമാണല്ലോ. മരണപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ സ്ഥലത്ത് 2018 നവംബർ മാസത്തിൽ ഞാനും എന്റെ സുഹൃത്ത് ഹൈനസ് ഇക്കയും ചേർന്ന് സന്ദർശിച്ച് വീഡിയോ എടുക്കുകയും യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത വീഡിയോ കണ്ടിട്ട് ആയിരക്കണക്കിനാളുകൾ അവിടെ പോയി താമസിച്ചിട്ടുള്ളതുമാണ്. കല്യാണത്തിന് ശേഷം ശ്വേതയോടോപ്പവും ഞാൻ ഇവിടെ പോയിട്ടുള്ളതാണ്. യൂടൂബിൽ ഈ സ്ഥലത്തെക്കുറിച്ച് മറ്റ് പല വ്ലോഗർമാരും…
Read More » -
മസിലളിയന്‍ കേന്ദ്ര കഥാപാത്രമായി ഒരു സിനിമ സംഭവിക്കണമെന്ന് ആഗ്രഹമുണ്ട്: ഉണ്ണി മുകുന്ദന്‍
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. സിനിമ സ്വപ്‌നം കണ്ടാണ് ഗുജറാത്തില്‍ നിന്നും ഒരു പതിനെട്ട് വയസ്സുകാരന്‍ കേരളത്തിലേക്ക് വണ്ടി കയറിയത്. ലോഹിതദാസ് എന്ന അതുല്യപ്രതിഭയുടെ ശിക്ഷണത്തിലാണ് താരം തന്റെ ചലച്ചിത്ര യാത്ര തുടങ്ങിയത്. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ തന്നെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാമെന്ന് മനസിലുറച്ച് കാത്തിരുന്ന ഉണ്ണിയെ തേടിയെത്തിയത് അദ്ദേഹത്തിന്റെ അകാലത്തിലെ വിയോഗ വാര്‍ത്തയായിരുന്നു. ജീവിതവും സ്വപ്‌നവും പാതി വഴിയില്‍ പൊലിഞ്ഞ് ആത്മഹത്യ ചെയ്താലോ എന്ന് വരെ വിചാരിച്ച കാലമുണ്ടായിരുന്നുവെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ സീഡനിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ ഉണ്ണി പ്രത്യക്ഷപ്പെട്ടു. സിനിമയാണ് തന്റെ വഴിയെന്ന് സ്വയം ബോധ്യമുണ്ടാക്കിയ കഥാപാത്രമാണ് വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ മസിലളിയന്‍. ഒരു സിനിമാതാരമായി പലരും തന്നെ അംഗീകരിച്ചതും വിക്രമാദിത്യന് ശേഷമാണ്. മസിലളിയന്‍ എന്ന കഥാപാത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.…
Read More » -
മഹേഷ് ബാബുവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ”സര്‍ക്കാറു വാരി പാട്ടു” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് പരശുറാം ആണ്. ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ നായികയായി എത്തുന്നത് കീര്‍ത്തി സുരേഷ് ആണ്. ചിത്രം മാസ് ആക്ഷന്‍ ഡ്രാമ ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രത്തെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
Read More » -
നടി ജയശ്രീ ആത്മഹത്യചെയ്തു
കന്നഡ നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു. ഫേസ്ബുക്കിൽ ആത്മഹത്യ ചെയ്യുക ആണെന്ന് പോസ്റ്റ് ചെയ്തതിനു ശേഷമാണ് മരണം. ബിഗ് ബോസ് സീസൺ 3 ൽ ജയശ്രീ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയ്തത്. വിഷാദ രോഗത്തിന് നടി ചികിത്സയിൽ ആയിരുന്നു. കോവിഡ് കാലത്ത് സിനിമകൾ കുറഞ്ഞതും കുടുംബ പ്രശ്നങ്ങളും ജയശ്രീയെ അലട്ടിയിരുന്നു. “ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തൊടും വിഷാദത്തോടും വിട “എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.തുടർന്ന് ആരാധകരും സുഹൃത്തുക്കളും അഭ്യർത്ഥനകളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ “എനിക്കിപ്പോൾ കുഴപ്പമില്ല, സുരക്ഷിതയായി ഇരിക്കുന്നു, സ്നേഹം “എന്ന പോസ്റ്റും ജയശ്രീയുടെ പേജിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഒടുവിൽ ജയശ്രീ ആത്മഹത്യ ചെയ്യാൻ തന്നെ തീരുമാനിക്കുക ആയിരുന്നു. (ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല )
Read More » -
ജോസഫ് നായിക ആത്മീയ രാജന്‍ വിവാഹിതയായി
ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നായിക ആത്മീയ രാജന്‍ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് താരത്തിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ണൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ചൊവ്വാഴ്ച വിവാഹസല്‍ക്കാരം നടത്തും. ജയറാം നായകനായി എത്തിയ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമായി ആത്മീയ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആത്മീയ പിന്നീട് മനം കൊത്തി പറവ, റോസ് ഗിറ്റാറിനാല്‍, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരവും ആദ്യ നേടിയിരുന്നു.
Read More »