LIFETRENDING

ലീഗൽ ത്രില്ലറുമായി അമിത് ചക്കാലക്കൽ: ”യുവം” ട്രെയിലറെത്തി

മിത് ചക്കാലയ്ക്കലിനെ നായകനാക്കി നവാഗതനായ പിങ്കു പീറ്റർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുവം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തില്‍ എബി എന്ന അഭിഭാഷകൻ ആയിട്ടാണ് അമിത് ചക്കാലക്കൽ എത്തുന്നത്. 19 ലക്ഷം ആളുകളാണ് ഇതിനോടകം യൂട്യൂബില്‍ ട്രെയിലർ കണ്ടു കഴിഞ്ഞത്. ചിത്രം ഫെബ്രുവരിയിലാണ് തിയറ്ററിൽ എത്തുക.

അമിത് നായകനായെത്തിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലെ ഫാദർ വിൻസന്റ് കൊമ്പന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. യുവം എന്ന ചിത്രത്തിലൂടെ അമിത് ചക്കാലക്കലിന്റെ താരമൂല്യം വർദ്ധിക്കുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്.

ചിത്രത്തിൽ അമിത്തിനൊപ്പം നിർമൽ പാലാഴി, അഭിഷേക് രവീന്ദ്രൻ, ഇന്ദ്രൻസ്, സായി കുമാർ, നെടുമുടി വേണു, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ബൈജു എഴുപുന്ന, അനീഷ് ജി മേനോൻ, ജയശങ്കർ എന്നിവരും അഭിനയിക്കുന്നു. ജോണി മക്കോരയാണ് ചച്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷനും എഡിറ്റിംഗ് ജോണ്‍കുട്ടിയും നിർവഹിക്കുന്നു. ആർട്ട് ഡയറക്ഷൻ രാജീവ് കോവിലകവും സംഗീതസംവിധാനം ഗോപി സുന്ദറുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button