LIFE

  • ഭാര്യ ഒളിച്ചോടി, പ്രതികാരമായി മൈന കൊന്നത് 18 സ്ത്രീകളെ

    ഹൈദരാബാദിൽ കൊടും കുറ്റവാളിയായ സീരിയൽ കില്ലറിനെ പോലീസ് പിടികൂടി. മൈന രാമുലു കാൽ നൂറ്റാണ്ടിനിടെ കൊന്നത് 18 സ്ത്രീകളെ. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതോടെയാണ് മൈന പ്രതികാരദാഹിയായത്. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് അവരെ കൊലപ്പെടുത്തുക എന്നതാണ് ശീലം. കള്ളുഷാപ്പിന് സമീപത്തുകൂടി പോകുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിടുക. സ്ത്രീകളെ വശീകരിച്ച് ആളില്ലാത്ത സ്ഥലത്തേയ്ക്ക് കൊണ്ടുപോകും. ലൈംഗികബന്ധത്തിന് പകരം പണം നൽകാമെന്നും പറയും. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഒരുമിച്ചിരുന്ന് മദ്യപിക്കും. പിന്നാലെ മൈന സ്ത്രീകളെ കൊല്ലും. ഇവരുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷമാണ് മൈന രക്ഷപ്പെടുക. ഇപ്പോൾ അറസ്റ്റിലായ കേസ് 2020 ഡിസംബറിൽ നടത്തിയ രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് ആണ്. ഡിസംബർ 10ന് 35 കാരിയെയും ഡിസംബർ 30ന് കാവാല വെങ്കിട്ടമ്മ എന്ന സ്ത്രീയെയും ആണ് ഇയാൾ കൊന്നത്. ജനുവരി 1ന് വെങ്കിട്ടമ്മയുടെ ഭർത്താവ് പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിനിടെ ഇവരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് ജനുവരി നാലിന് കണ്ടെത്തി. പ്രതിയെ…

    Read More »
  • ജോൺ എബ്രഹാം പാലക്കൽ ഇനി തെലുങ്കിലേക്ക്: ”ഗ്യാങ്സ് ഓഫ് 18” നുമായി മമ്മൂട്ടിയും സംഘവും

    നിരവധി പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച പതിനെട്ടാംപടി എന്ന ചിത്രം കേരളത്തിൽ വലിയ തരംഗമായിരുന്നു. സൗഹൃദത്തിനും പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ പതിനെട്ടാം പടി കേരളത്തിൽ വിജയമായിരുന്നു. ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും അതിഥിതാരമായി എത്തിയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം പടിയെന്ന ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ്. ഗ്യാങ്സ് ഓഫ് 18 എന്ന പേരിലാണ് ചിത്രം തെലുങ്കിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, പ്രിയാമണി എന്നിവർ അതിഥി കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടായിരുന്നു. സുരാജ് വെഞ്ഞാറമൂട്, സാനിയ ഇയ്യപ്പൻ, ബിജു സോപാനം, മുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ് എന്നിവരും ചിത്രത്തിൽ വേഷമിട്ടു

    Read More »
  • പൃഥ്വിരാജിന്റെയും ഉണ്ണിമുകുന്ദന്റെയും ”ഭ്രമം” തുടങ്ങി

    പൃഥ്വിരാജിനെയും ഉണ്ണിമുകുന്ദനെയും കേന്ദ്ര കഥാപാത്രങ്ങളായി പ്രശസ്ത ഛായാഗ്രാഹകനായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമം തുടങ്ങി. ഉണ്ണിമുകുന്ദനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഭ്രമം എന്ന ചിത്രത്തിനുണ്ട്. ആയുഷ്മാൻ ഖുറാന, രാധിക ആപ്തേ, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാം രാഘവൻ സംവിധാനം ചെയ്ത അന്‍ദാദുന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം. അന്ധനായി അഭിനയിക്കുന്ന ആകാശ് എന്ന ചെറുപ്പക്കാരൻ അവിചാരിതമായി ഒരു കൊലപാതകത്തിന് ദൃക്സാക്ഷി ആകേണ്ടി വരികയും തുടർന്ന് അയാൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് അന്‍ദാദൂന്‍ എന്ന ചിത്രത്തിലൂടെ സംവിധായകൻ പറഞ്ഞു വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിൽ ആകാശ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സുകുമാരൻ അഭിനയിക്കുന്നത്. ബോളിവുഡില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത മലയാളത്തിലും ലഭിക്കുമെന്നാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത് രവി കെ ചന്ദ്രൻ തന്നെയാണ്. എ.പി ഇൻറർനാഷണൽ നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.

    Read More »
  • കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർക്ക് സമൂഹത്തോട് പറയാനുള്ളത്-വീഡിയോ

    ജിനു ശശിധരനിൽ നിന്ന് ഡോക്ടർ വിഎസ് പ്രിയയിലേക്കുള്ള യാത്ര ദുഷ്കരം തന്നെയായിരുന്നു. ആണായി ജീവിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു ജീവിതത്തെ മുന്നോട്ടു നയിച്ചത്. വൈദ്യരത്നം കോളേജിൽനിന്ന് ബി എ എം എസ് നേടി. മംഗളൂരുവിൽ നിന്ന് എംഡിയും. ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ തന്നെയാണ് ശാരീരികവും മാനസികവുമായി മാറാൻ തയ്യാറായത്. തൃശൂർ സീതാറാം ആശുപത്രിയിൽ ജോലി ചെയ്യവെ ഹോർമോൺ ചികിത്സ ആരംഭിച്ചു. ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു ശസ്ത്രക്രിയ. തന്റെ ജീവിതത്തെ കുറിച്ച്, നടന്നു തീർത്ത പാതകളെ കുറിച്ച് ഡോക്ടർ വി എസ് പ്രിയ NewsThen – നോട്‌ സംസാരിച്ചു. വീഡിയോ കാണുക –

    Read More »
  • ഓണ്‍ലൈന്‍ റമ്മി; താരങ്ങള്‍ക്ക് കോടതി നോട്ടീസ്‌

    ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ വിരാട് കോലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും ഹൈക്കോടതിയുടെ നോട്ടീസ്. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയായ പോളി വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഓണ്‍ലൈന്‍ ആയുള്ള റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നു. അത് നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഇത് ചെയ്തിട്ടുണ്ട്. കേരളത്തില്‍ 1960ലെ നിയമമുണ്ട്. പക്ഷേ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. അതില്‍ ഓണ്‍ലൈന്‍ റമ്മി എന്ന വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ നിയമപരമായി തടയണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതേസമയം, ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്. കോടതി സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം കോടതി വാദം കേള്‍ക്കും.

    Read More »
  • ”DON” ആയി ശിവകാർത്തികേയൻ: പുതിയ ചിത്രം പ്രഖ്യാപിച്ചു

    തമിഴകത്തെ യുവതാരം ശിവകാർത്തികേയന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. DON എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്. ലൈക്ക ഫിലിംസിനു വേണ്ടി സുബാഷ് കരണും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് റോക്സ്റ്റാർ അനിരുദ്ധാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. കോളജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി റൊമാന്‍സ് എന്റര്‍ടൈനാറാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയോ അണിയറ പ്രവർത്തകരെയോ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ശിവകാർത്തികേയൻ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ഡോക്ടർ, രവികുമാര്‍ സംവിധാനം ചെയ്ത സ്കൈ-ഫൈ ചിത്രമായ ആയലാന്‍ എന്നിവയാണ് താരത്തിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ. ആയലാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശിവകാർത്തികേയൻ പുതിയ ചിത്രമായ ഡോൺ പ്രഖ്യാപിച്ചത്.…

    Read More »
  • ആത്മീയ രാജന്റെ വിവാഹ റിസപ്ഷന്‍; വീഡിയോ കാണാം

    ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നായിക ആത്മീയ രാജന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. മറൈന്‍ എഞ്ചിനീയറായ സനൂപാണ് താരത്തിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ണൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി താരം ചൊവ്വാഴ്ച വിവാഹ റിസപ്ഷന്‍ നടത്തും എന്നറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവാഹ റിസപ്ഷന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ണൂരിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ നടി തന്‍വി റാം, ദീപക് പറമ്പോല്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു. ജയറാം നായകനായി എത്തിയ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമായി ആത്മീയ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആത്മീയ പിന്നീട് മനം കൊത്തി പറവ, റോസ് ഗിറ്റാറിനാല്‍, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം…

    Read More »
  • ഉന്നേ കുത്തിക്കൊല്ലാമേ വിടമാട്ടേണ്ടാ: ആവേശമുണര്‍ത്തി മാസ്റ്റര്‍, ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

    ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ തീയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. വിജയിക്കൊപ്പം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ വിജയ് സേതുപതിയും എത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിലും ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓണ്‍ലൈന്‍ വിതരണാവകാശം സ്വന്തമാക്കിയ ആമസോണ്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയും പുതിയ ട്രെയിലറും പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം ആമസോണിലൂടെ ജനുവരി 29 ന് പ്രേക്ഷകരിലേക്കെത്തും. തീയേറ്ററില്‍ മാസ്റ്റര്‍ കാണാന്‍ കുടുംബപ്രേക്ഷകര്‍ എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും കാണുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ് തീയേറ്ററിലേക്ക് ആളുകളെത്തുന്നതിനെ സാരമായി ബാധിക്കുമെന്ന ആശങ്ക പലര്‍ക്കുമുണ്ടെങ്കിലും ചിത്രം കാണാന്‍ പ്രേക്ഷകര്‍ തീയേറ്ററിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തില്‍ വിജയ് സേതുപതിയാണ് വിജയ് അവതരിപ്പിക്കുന്ന ജെഡി എന്ന കഥാപാത്രത്തിന്റെ എതിരാളിയായി എത്തുന്നത്. കൊടും ക്രൂരനായ ഭവാനി എന്ന കഥാപാത്രമായിട്ടാണ് വിജയ് സേതുപതി ചിത്രത്തിലെത്തിയിരിക്കുന്നത്. മാളവിക മോഹന്‍, ആന്‍ഡ്രിയ, നാസര്‍, ശാന്തനു, അര്‍ജുന്‍ ദാസ്, ഗൗരി…

    Read More »
  • ”പവര്‍സ്റ്റാര്‍” എത്തുന്നു: നാല് ഭാഷകളില്‍

    കുറഞ്ഞ കാലയളവില്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയ ഏറ്റവും നന്നായി തന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഒമര്‍ ലുലു. തന്റെ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ അത്രയധികം പ്രൊമോഷന്‍ വര്‍ക്ക് നടത്തിയ മറ്റൊരു സംവിധായകന്‍ മലയാളത്തിലുണ്ടാവില്ല. സിജു വില്‍സണ്‍, ഷറഫുദ്ധീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. ചെറിയ ബഡ്ജറ്റിലെത്തിയ സിനിമ വലിയ വിജയമാവുകയും സംവിധായകന്റെ പേര് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഹാപ്പി വെഡ്ഡിംഗിന് ശേഷം ഹണി റോസ്, ബാലു വര്‍ഗീസ്സ്, ധര്‍മജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രവും വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്ന ഡബിള്‍ മീനിംഗ് കോമഡി എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയിരുന്നില്ലെങ്കിലും താന്‍ ഒരു പ്രേത്യക ടാര്‍ഗറ്റഡ് ഓഡിയന്‍സിന് വേണ്ടിയിട്ടാണ് പടം ചെയ്യുന്നതെന്ന്…

    Read More »
  • കലാഭവന്‍ കബീര്‍ കുഴഞ്ഞുവീണ് മരിച്ചു

    തൃശൂര്‍: മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ കുഴഞ്ഞുവീണ് മരിച്ചു. 45 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ കബീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കലാഭവന്‍ മണിയുമായി സഹകരിച്ച് മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. കെകെടിഎം ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ കബീര്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളില്‍ സജീവമായിരുന്നു. രണ്ട് ദിവസം മുന്‍പ് കെകെടിഎം കോളജില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുത്തിരുന്നു.

    Read More »
Back to top button
error: