LIFETRENDING

സൂരറൈ പോട്ര് ഓസ്‌കാര്‍ വേദിയിലേക്ക്

സൂര്യ നായകനായി സുധ കൊങ്ങര സംവിധാനം ചെയ്ത സൂരറൈ പോട്ര് ജനറല്‍ കാറ്റഗറിയിലൂടെ ഓസ്‌കാര്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 12- നു ആമസോണ്‍ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമിലൂടെയാണ് റിലീസ് ചെയ്ത ചിത്രം
കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ .ഗോപിനാഥിന്റെ ആത്മ കഥയാണ് അവലംബം. ‘സൂരറൈ പോട്രി’ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തിൽ ഗാന രചന നിർവഹിച്ചിട്ടുള്ളത്.

Back to top button
error: