LIFETRENDING

അയ്യപ്പന്‍ നായരായി പവൻ കല്യാണിന്റെ അഴിഞ്ഞാട്ടം: അയ്യപ്പനും കോശിയും തെലുങ്കു റീമേക്ക് ആരംഭിച്ചു

2020ൽ മലയാള സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയും. ചിത്രം സാമ്പത്തികമായി വലിയ വിജയമാവുകയും നിരൂപക പ്രീതി സമ്പാദിക്കുകയും ചെയ്തു. അയ്യപ്പന്‍ നായരായി ബിജുമേനോനും കോശി കുര്യനായി പൃഥ്വിരാജ് സുകുമാരനും ആണ് ചിത്രത്തിൽ വേഷമിട്ടത്.

രണ്ടു മനുഷ്യർക്കിടയിൽ ഉണ്ടാവുന്ന ഒരു നിയമ പ്രശ്നവും അതിനെ ചുറ്റിപ്പറ്റി പിന്നീട് ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഇതിവൃത്തം. അട്ടപ്പാടി കഥാപരിസരമായി വരുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നിരവധി സാമൂഹിക പ്രശ്നങ്ങളും പറയാതെ പറയാൻ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ.

ചിത്രത്തിന്റെ റൈറ്റ്സ് പല ഭാഷകളിലേക്കും വിറ്റ് പോയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുഗു റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവൻ കല്യാണും റാണ ദഗുബട്ടിയുമാണ്. തെലുഗു റിമേക്കിൽ പവൻ കല്യാൺ അയ്യപ്പൻ നായരായും റാണ ദഗുബട്ടി കോശി കുര്യനായും വേഷമിടുന്നു. സാഗര്‍ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ അണിയറപ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker