LIFETRENDING

“കോവിഡ് പ്രതിരോധം: ഹോമിയോ മരുന്നിന് വിസമ്മതവുമായി ഒരു സ്കൂൾ “

കോവിഡ് പ്രതിരോധത്തിൽ ഹോമിയോ മരുന്നിന് വിസമ്മതവുമായി ഒരു സ്കൂൾ. പത്തനംതിട്ട മാങ്കോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആണ് ഹോമിയോ മരുന്നിനോട് “നോ “പറഞ്ഞതെന്ന് സ്കൂളിലെ അധ്യാപകൻ രാകേഷ് വി പോസ്റ്റ് ചെയ്ത ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

രാകേഷ് വിയുടെ ഫേസ്ബുക് കുറിപ്പ് –

Signature-ad

10 ,+2 ക്‌ളാസിലെ കുട്ടികൾക്കുള്ള ക്‌ളാസ്സുകളുമായി ഈ ജനുവരി ഒന്നിന് സ്‌കൂളുകൾ തുറന്നുവല്ലോ .ഈയവസരത്തിൽ തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ഉൾപ്പടെ വിവിധ ജില്ലകളിൽ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്ന് വിതരണം ചെയ്യാൻ DMO കൾ ഹോമിയോ ഡോക്ടേർസിനു സർക്കുലർ ഇറക്കിയിരുന്നു.
കുട്ടികൾക്ക് ആദ്യം സമ്മതപത്രം നൽകും ,,സമ്മതമാണെന്ന് അറിയിച്ചാൽ മരുന്ന് വിതരണം .ഇതിന്റെ ഭാഗമായി മിക്ക സ്‌കൂളുകളിലും മരുന്ന് എത്തി .
ചിലയിടങ്ങളിൽ എത്തിയിട്ടില്ല.
എത്തിയ ഇടങ്ങളിൽ എല്ലാം കുട്ടികൾ മരുന്ന് കഴിച്ചു,എന്റെ സ്‌കൂളിലും എത്തി. ഹോമിയോ ശാസ്ത്രീയ ചികിത്സ രീതിയല്ലെങ്കിലും ഒരു അംഗീകൃത ചികിത്സ ആയതിനാലും, മറ്റൊരു സർക്കാർ വകുപ്പിന്റെ പരിപാടി ആയതിനാലും തടയാൻ എനിക്ക് വഴികളില്ല..

എങ്കിലും അധ്യാപകൻ എന്ന നിലക്ക് കുട്ടികൾക്ക് വസ്തുതകൾ, ശാസ്ത്രീയ അറിവുകൾ /ശരിയായ അറിവുകൾ പകരുക എന്നത് അധ്യാപകൻ എന്ന നിലയിലും പൗരൻ എന്ന നിലയിലും എന്റെ കർത്തവ്യം ആണല്ലോ.
എല്ലാ ക്‌ളാസുകളിലും കയറി ഹോമിയോയിലെ അശാസ്ത്രീയതകളെ കുറിച്ച് ക്‌ളാസ് എടുത്തു .ഹോമിയോ നമ്മുടെ നാട്ടിൽ നിയമാനുസൃതം ആണെങ്കിലും ഇത് ഒരു ശാസ്ത്രീയ ചികിത്സ രീതി അല്ലെന്നും ,വിതരണം ചെയ്യപ്പെടുന്ന മരുന്ന് കോവിഡിനെ പ്രധിരോധിക്കുമെന്നോ ,
പ്രധിരോധ ശേഷി വര്ധിപ്പിക്കുമെന്നോ ശാസ്ത്രീയമായി തെളിയിക്കപെട്ടതല്ലെന്നും വിശദീകരിച്ചുകൊണ്ട് ഹോമിയോയുടെ ചരിത്രവും നാൾവഴികളും ഒപ്പം ശാസ്ത്രീയ ചികിത്സ രീതിയുടെയും , ഒരു മരുന്ന് എങ്ങനെ ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നു എന്നതിന്റെ രീതികളെ കുറിച്ചുമൊക്കെ ഞാൻ കുട്ടികളോട് സംസാരിച്ചു .ഞാൻ ഇവിടെ നിങ്ങളോടു പങ്കുവെച്ചത് ശാസ്ത്രീയമായതും ശരിയായതുമായ അറിവുകൾ മാത്രം ആണെന്നും ,ഇത് പറയേണ്ടത് അധ്യാപകൻ എന്ന നിലയിൽ എന്റെ കർത്തവ്യം ആണെന്നും, തീരുമാനം നിങ്ങൾക്കെടുക്കാം എന്നും കുട്ടികളോട് പറഞ്ഞു .

അവരോട് +1 മുതലേ നിരന്തരം ഇത്തരം കാര്യങ്ങൾ സംവദിച്ചു കൊണ്ടിരിക്കുന്ന എന്നെ എന്തായാലും അവർ ഉൾക്കൊണ്ടു…_
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒരൊറ്റ കുട്ടി പോലും കോവിഡ് പ്രതിരോധ ഭാഗമായി നൽകിയ ഹോമിയോ മരുന്നിനു സമ്മതപത്രം നൽകിയില്ല..കഴിച്ചില്ല.

കുശവന്റെ കയ്യിലെ കളിമണ്ണ് പോലെയാണ് അധ്യാപരുടെ മുന്നിൽ കുട്ടികൾ.. അവരെ എങ്ങനെയും പാകപ്പെടുത്താം.
അവരെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു വിഭാഗമാണ് അധ്യാപകർ. കുട്ടികളോട് അശാസ്ത്രീയതകൾ പറഞ്ഞാൽ,അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിച്ചാൽ അവർ അത് ഉൾകൊള്ളും, മറിച്ചു ശാസ്ത്രാവബോധത്തോടെ ചിന്തിക്കാൻ പ്രേരിപ്പിച്ചാൽ , ശാസ്ത്രീയ അറിവുകൾ പങ്കുവെച്ചാൽ അവർ അതും ഉൾകൊള്ളും.
ഏതാണ് നിങ്ങൾ ചെയ്യേണ്ടതെന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്.

Back to top button
error: