LIFETOP 10TRENDING

“മാർഗംകളിക്കാരി ഇനി മാർപ്പാപ്പക്ക് സ്വന്തം “,നടി റബേക്ക സന്തോഷിന് പ്രണയസാഫല്യം, ശ്രീജിത്ത് വിജയനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വിവരം പങ്കുവെച്ച് താരം

കസ്തൂരിമാനിലെ കാവ്യയും ജീവയും സീരിയൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ജോഡികളാണ്. റബേക്ക സന്തോഷ് ആണ് കാവ്യ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

റബേക്ക വിവാഹിതയാവുകയാണ്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ. പ്രണയദിനത്തിൽ ആയിരുന്നു വിവാഹ നിശ്ചയം. സമൂഹ മാധ്യമത്തിലൂടെ റബേക്ക ഇക്കാര്യം ആരാധകരെ അറിയിച്ചു. മാർഗ്ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്.

” മാർഗംകളിക്കാരി ഇനി മാർപാപ്പക്ക് സ്വന്തം” എന്നെഴുതിയ മോഷൻ പോസ്റ്റർ പങ്കുവെച്ച് വിവാഹനിശ്ചയ വിവരം ശ്രീജിത്തും അറിയിച്ചിട്ടുണ്ട്. തങ്ങൾ പ്രണയബദ്ധരാണെന്ന് റബേക്ക നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

തൃശ്ശൂരാണ് റബേക്കയുടെ വീട്. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button