മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന് ശേഷം പോപ്പ് സ്റ്റാർ അരിയാന ഗ്രാൻടെയുടെ മാഞ്ചസ്റ്റർ പരിപാടിയിൽ കോറസിനെ നിയന്ത്രിച്ച സുന്ദരിയായ മിടുക്കി ഉമാ ഗുപ്ത ലണ്ടനിൽ ആത്മഹത്യ ചെയ്തത് എന്തിന്?14 വയസ് മാത്രമാണ് ഉമാ ഗുപ്തയ്ക്ക് ഉണ്ടായിരുന്നത്. ട്രെയിനിനു മുന്നിൽ ചാടി മരിക്കുക ആയിരുന്നു.2019 മാർച്ചിൽ നടന്ന കേസിന്റെ വിചാരണ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.
മരിക്കുന്നതിന്റെ അന്ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ഒരു പാർട്ടിയിൽ ഉമ പങ്കെടുത്തിരുന്നു. ” എനിക്ക് ജീവിക്കേണ്ട ” പാർട്ടിക്കിടെ ഉമ ഇത് പറയുമായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. അമ്മ തന്നെ കൂട്ടാൻ വരും എന്നായിരുന്നു തിരികെ പോകുമ്പോൾ ഉമ പറഞ്ഞത്. എന്നാൽ ഉമ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു എന്നാണ് വിവരം.
ഈസ്റ്റ് ഡിഡ്സ്ബറിയിലെ പാർസ്വുഡ് ഹൈസ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ഉമ. അന്വേഷണത്തിൽ പോലീസ് ഉമയുടെ രഹസ്യ ഡയറി കണ്ടെത്തി. ഡയറിയിൽ ഇടയ്ക്കിടെ ആത്മഹത്യാപ്രവണത ഉമ പ്രകടിപ്പിച്ചിരുന്നു. 2018 ഒക്ടോബർ 10 ലെ ഡയറിക്കുറിപ്പ് ഇങ്ങനെ പറയുന്നു, ” ഞാൻ സന്തോഷവതി അല്ല. കാര്യങ്ങളൊന്നും മാറാനും പോകുന്നില്ല “.
” ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല എന്ന് കരുതുക. എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഞാൻ സ്നേഹിക്കുന്നു. കാലങ്ങളായി ഞാനിത് ആലോചിക്കുന്നു ” ഒരിക്കൽ ഉമ കുറിച്ചു.
പാർട്ടിക്ക് പോകുമ്പോൾ നന്നായി ഡ്രസ്സ് ചെയ്ത് സുന്ദരിയായാണ് മകൾ പോയതെന്ന് മാതാപിതാക്കൾ ഓർക്കുന്നു. എന്നാൽ പാർട്ടിക്കിടെ ഉമയുടെ മുഖം വാടി. അടുക്കളയിലും കുളിമുറിയിലും ഒക്കെ പോയി ഉമ കരഞ്ഞു, ” എനിക്ക് ജീവിക്കേണ്ട ” എന്നുപറഞ്ഞ് വിതുമ്പി.
2018 സെപ്റ്റംബറിൽ ഒരു ബന്ധുവിന്റെ ആത്മഹത്യ ഉമയെ ഉലച്ചിരുന്നു എന്ന് പോലീസ് റിപ്പോർട്ട് പറയുന്നു. അയാളുടെ മരണ ശേഷം ഉമ ഇന്റർനെറ്റിൽ ആത്മഹത്യക്കുള്ള മാർഗ്ഗങ്ങൾ തേടിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2018 നവംബറിന് ശേഷം ആണ് ഉമ ആകെ മാറുന്നത്. കൂട്ടുകാരുമൊത്തുള്ള ഒരു പാർട്ടിക്ക് ശേഷം ഡിസംബർ 21ന് റോഡരികിലുള്ള ഒരു ചുമരിൽ തലയിടിച്ച നിലയിൽ കണ്ടെത്തിയ ഉമയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അന്ന് സൈക്യാട്രിക് കൗൺസലിംഗ് ഉമക്ക് നൽകിയിരുന്നു. കൗൺസിലിംഗിനിടെ നിർണായകമായ വെളിപ്പെടുത്തലും ഉമ നടത്തി.
സ്കൂളിലെ ഒരു പെൺകുട്ടി തന്നെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ആ വെളിപ്പെടുത്തൽ . ഉമയെ കുത്തിക്കൊല്ലും എന്നായിരുന്നു സ്കൂളിലെ പെൺകുട്ടിയുടെ ഭീഷണി. സ്കൂൾ അധികൃതർക്കും ഇത് അറിയാമായിരുന്നു. ഭീഷണിപ്പെടുത്തിയ പെൺകുട്ടിയെ പുറത്താക്കുന്നത് വരെ എത്തി കാര്യങ്ങൾ. 2019ജനുവരിക്ക് ശേഷം ഇത്തരത്തിൽ പരാതി ഉയർന്നിട്ടില്ല എന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു.
സ്കൂളിലെ ഗായകസംഘത്തിൽ അംഗമായിരുന്നു ഉമ. ഇതിന്റെ ഭാഗമായി ആണ് പോപ്പ് സ്റ്റാർ അരിയാന ഗ്രാൻടെയുടെ പരിപാടിയിൽ പങ്കെടുത്ത് പാടിയത്. മികച്ച പോപ്പ് ഗായിക ആകും ഉമ എന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു.