LIFETRENDINGVIDEO

വിവാഹം കഴിഞ്ഞ ഉടനെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം,സ്വന്തം വീട്ടുകാരും ഒടുവിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു

വിവാഹത്തലേന്ന് വധു കാമുകനൊപ്പം നാടുവിട്ട കഥ നാം കേട്ടിട്ടുണ്ട്. വിവാഹ മണ്ഡപത്തിൽ വച്ചു തന്നെ എല്ലാവരെയും ഞെട്ടിച്ച് ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഇറങ്ങിച്ചെന്ന കഥയും നമുക്കപരിചിതമല്ല. പക്ഷേ കല്യാണം കഴിഞ്ഞ ഉടന്‍ ഭർത്താവുമായി ഉടക്കി ഭർതൃഗൃഹത്തിൽ കയറുകയില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നും പ്രഖ്യാപിച്ച യുവതിയുടെ കഥ കേട്ട് പയ്യന്നൂർ, വണ്ണാറപ്പാറ, കോറോം പ്രദേശങ്ങളിലെ നാട്ടുകാര്‍ ഒന്നടങ്കം ഞെട്ടി.

കല്യാണം കഴിഞ്ഞ് ഭർതൃഗൃഹത്തിലേയ്ക്കുള്ള യാത്രക്കിടയിൽ പരസ്പരം ഉടക്കി പിരിഞ്ഞ നവവധൂവരന്‍മാര്‍ ഒടുവിൽ രണ്ടു വഴിക്കു പിരിഞ്ഞു.വിവാഹത്തിനു മുമ്പും അതിനു ശേഷവും കാമുകനോടൊപ്പം ഒളിച്ചോടിയ പോലുള്ള കഥയല്ല ഇത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയിൽ വീട്ടുപടിക്കൽ എത്തിയപ്പോൾ വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ച് പിണങ്ങി വധു പോലീസ് സ്റ്റേഷനിൽ കയറിയ കഥയാണ് ഇപ്പോൾ തളിപ്പറമ്പിൽ നിന്നും എത്തുന്നത്.

ഒരു വർഷം മുൻപാണ് ദുബായിൽ ജോലിചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാറപ്പാറ സ്വദേശിയും പയ്യന്നൂർ കോറോത്തെ യുവതിയുമായി വിവാഹം നിശ്ചയിച്ചത്. ദുബായിൽ നിന്നും നവവരൻ ഭാവിഭാര്യക്ക് മൊബൈൽ ഉൾപ്പെടെ ധാരാളം സമ്മാനങ്ങളും കൈമാറിയിരുന്നു. ആ ഫോണിലൂടെയാണ് ഇരുവരും സംസാരിച്ചിരുന്നത്. ഒടുവിൽ വിവാഹത്തിനായി കഴിഞ്ഞമാസം യുവാവ് നാട്ടിലെത്തി. തുടർന്ന് ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂരിലെ ഓഡിറ്റോറിയത്തിൽ ആർഭാടമായി നടന്നു. പിന്നെയാണ് ട്വിസ്റ്റ്. വിവാഹം കഴിഞ്ഞ് വണ്ണാറപ്പാറയിലെത്തിയ യുവതി വരന്റെ വീട്ടിൽ കയറില്ല എന്ന് വാശിപിടിച്ചു. തുടർന്ന് ബന്ധുക്കളോടൊപ്പം തിരിച്ചുപോകണമെന്ന് പറഞ്ഞ് ബഹളമായി.

ഒടുവിൽ പ്രശ്നം പോലീസിനു മുന്നിലെത്തി. ഇതോടെയാണ് ഇവർ പിണങ്ങിയതിനു പിന്നിലെ കഥയുടെ ചുരുളഴിയുന്നത്. വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധുവിന്റെ ഫോണിലേക്ക് വന്ന ഒരു സന്ദേശവുമായി ബന്ധപ്പെട്ട് വധുവും വരനും തമ്മിൽ വഴക്കിടുകയായിരുന്നു. കാമുകന്റെ മെസ്സേജ് ആയിരുന്നു ഇത്.

ഇവർ തമ്മിലുള്ള ചാറ്റും ഭർത്താവ് കണ്ടു. ഭർത്താവ് ഇതിന്റെ പേരിൽ ഭാര്യയെ ചോദ്യം ചെയ്തു. ഒന്നും രണ്ടും പറഞ്ഞ് ഇരുവരും തമ്മിൽ ഉടക്കി. ഇതോടെ തനിക്കിനി ഭർത്താവിൻ്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന് യുവതി വാശിപിടിച്ചു. വീട്ടുപടിക്കൽ എത്തിയിട്ടും വീട്ടിൽ കയറാതെ അവൾ വാശി പിടിച്ചു. അതോടെ പെൺവീട്ടുകാരെ വിളിച്ചുവരുത്തുകയും സംഭവം പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. പോലീസ് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വധു തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് താലിമാല തിരിച്ചുതരണമെന്നായി വരന്റെ വീട്ടുകാർ. മാല ഊരി നൽകിയ യുവതി തനിക്ക് പട്ടാമ്പികാരനായ കാമുകനോടൊപ്പം പോകാനാണ് താൽപര്യം എന്ന് പോലീസിനോട് പറഞ്ഞു.

തുടർന്ന് പട്ടാമ്പിയിലുള്ള കാമുകനെ പോലീസ് ബന്ധപ്പെട്ടപ്പോൾ രണ്ടുവർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയുമായി ബന്ധപ്പെട്ടതെന്നും പ്രണയത്തിലാണെന്നും അയാൾ പറഞ്ഞു. കടം വാങ്ങിയാണ് തങ്ങൾ മകളുടെ വിവാഹം കഴിപ്പിച്ചതെന്നും തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്നും പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് സ്ഥലം വിടുകയും ചെയ്തു. വൈകിട്ടോടെ കാമുകനും അമ്മയും ബന്ധുക്കളും തളിപ്പറമ്പ് പോലീസ്സ്റ്റേഷനിൽ എത്തി യുവതിയുമായി മടങ്ങി.

Back to top button
error: