ഉണ്ടാക്കുന്നത് എന്തുകൊണ്ട് എന്നതിലല്ല മാസ്ക് കൃത്യമായ ധരിക്കുന്നുണ്ടോ എന്നതിലാണ് കാര്യം, മാസ്ക് സംബന്ധിച്ച പഠനം വെളിപ്പെടുത്തുന്നത്

മാസ്ക് ധരിക്കുന്നത് സംബന്ധിച്ച മിഥ്യാധാരണകളെ പൊളിക്കുന്നതാണ് മാസ്കുകൾ സംബന്ധിച്ച പുതിയ പഠനം. എന്തു കൊണ്ട് മാസ്ക് ഉണ്ടാക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് മാസ്ക് കൃത്യമായി ധരിക്കുന്നുണ്ടോ എന്നത്.

കൊറോണ വൈറസ് വ്യാപനം ഒരുപരിധിവരെ തടയുന്നത് ഫേസ് മാസ്കുകൾ ആണ്. ബ്രിട്ടണിലെ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പഠനത്തിലാണ് മാസ്ക് സംബന്ധിച്ച മിഥ്യാധാരണകൾ പൊളിയുന്നത്.

മുഖത്തിനു ചേരുന്ന വലിപ്പത്തിലുള്ള മാസ്കുകൾ ആണ് ഫലപ്രദമായി കൊറോണ വൈറസിനെ പ്രതിരോധിക്കുക. പാകമല്ലാത്ത എൻ 95 മാസ്കുകളെക്കാൾ ഫലപ്രദം പാകമുള്ള തുണി മാസ്കുകൾ ആണ്.

മുഖത്തിന്റെ ആകൃതിക്ക് അനുസരിച്ചുള്ളതാകണം മാസ്ക്. കൃത്യമായും മൂക്കും വായും അടഞ്ഞിരിക്കണം. മാസ്ക് നിർമാതാക്കളുടെയും ഉപഭോക്താക്കളുടെയും കണ്ണ് തുറപ്പിക്കുന്നതാണ് പഠനം.

മറ്റു മാസ്കുകളെക്കാൾ സുരക്ഷിതമായത് എൻ 95 മാസ്കുകൾ തന്നെയാണ്. എന്നാൽ പാകമാകാത്തത് ധരിച്ചാൽ ഗുണം ലഭിക്കില്ല. പാകമുള്ള എൻ 95 മാസ്കുകൾ ധരിച്ചാൽ 95 ശതമാനം വരെ സുരക്ഷാ ഉറപ്പാണ് എന്നാണ് പഠനത്തിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *