LIFE
-
“ജീന്‍ വാല്‍ ജീന്‍” ഫസ്റ്റ് ലുക്ക് പോസ്റ്റർ
അനു മോഹന്‍, അദിതി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് അരവിന്ദാക്ഷൻ സംവിധാനം ചെയ്യുന്ന ” ജീൻ വാൽ ജീവൻ “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ബിഗ്ഗ് ബെന്‍ ക്രിയേഷന്‍സിന്റെ സഹകരണത്തോടെ ബ്രേയിന്‍ ട്രീ പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ ഹഖ് നിർവ്വഹിക്കുന്നു. തിരക്കഥ സംഭാഷണം ബിനോ അഗസ്റ്റിൻ എഴുതുന്നു.ബി.കെ.ഹരിനാരായണന്‍ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-എല്‍ദോ തോമസ്, ഫ്രാന്‍സിസ് മാത്യു,എഡിറ്റർ-നിതീഷ് കെ.ടി.എ,കല-രാഖില്‍, കോസ്റ്റ്യം ഡിസൈനര്‍- ജോമോന്‍ ജോണ്‍സണ്‍ മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, കൊറിയോഗ്രാഫി- ഇംതിഹാസ് അബൂബക്കര്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷൻ-സത്യന്‍ കൊളങ്ങാട്, ഫിനാന്‍സ് കണ്‍ട്രോളര്‍- സഞ്ജയ് പാൽ സ്റ്റില്‍സ്-ഷഹദ് ഹുസൈന്‍, പബ്ലിസിറ്റി ഡിസൈന്‍- റിയാസ് വൈറ്റ്‌മേക്കര്‍. ചിത്രീകരണം ഉടന്‍ ലണ്ടനിൽ ആരംഭിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
ദിലീപ്-റാഫി കൂട്ടുക്കെട്ടിലെ ‘വോയ്സ് ഓഫ് സത്യനാഥൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് മെഗാസ്റ്റാർ
ഏറെ നാളുകൾക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മുട്ടി റിലീസ് ചെയ്തു. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെ നൂറോളം താരങ്ങളാണ് പോസ്റ്റർ പങ്കു വെച്ചത്. ദിലീപും ജോജു ജോർജും വളരെ സന്തോഷത്തിൽ ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. തീർത്തും ഈ കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമായിരിക്കുമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ദിലീപിനെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ്, അലൻസിയർ ലോപ്പസ്, സിദ്ദിക്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ,എന്നിവരും വേഷമിടുന്നു. അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ…
Read More » -
മ്യാവൂ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് “മ്യാവു”. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍…
Read More » -
ലെസ്ബിയൻ പ്രണയത്തിന്റെ ചൂടും ചൂരും നിറച്ച് ഹോളിവൂണ്ട്
സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട് ‘ (HOLY WOUND) എന്ന സൈലന്റ് മൂവി ലെസ്ബിയൻ പ്രണയമാണ് വിഷയമാക്കിയിരിക്കുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം ഒരു തടസ്സമാകുന്നില്ലായെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രണയം, രണ്ട് മനസ്സുകളുടെ പറഞ്ഞു തീർക്കാൻ കഴിയാത്ത ആവേശമാണ്. ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ഹോളിവൂണ്ട് മുന്നേറുന്നത്. അത്തരം മുഹൂർത്തങ്ങളുടെ പച്ചയായ ആവിഷ്ക്കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോർന്നുപോകാത്ത തരത്തിലാണ് ചിത്രത്തിലെ വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്. ലെസ്ബിയൻ പ്രണയത്തിന്റെ റിയലിസത്തിലൂന്നിയുള്ള മുഹൂർത്തങ്ങളൊരുക്കൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വൈകാരിക കാഴ്ച്ചകളുടെ പുതു അനുഭവം തന്നെയായിരിക്കും. ജാനകി സുധീർ , അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനർ – സഹസ്രാര സിനിമാസ് , സംവിധാനം – അശോക് ആർ നാഥ് , നിർമ്മാണം – സന്ദീപ്…
Read More » -
ശ്വേതാമേനോൻ നായികയാകുന്ന മാതംഗി
വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം ‘ മാതംഗി’ കണ്ണൂരിൽ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്. ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , ഗീതാ വിജയൻ , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ.കെ നായർ , രചന, സംവിധാനം – ഋഷി പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സി പി കൃഷ്ണദാസ്, ഛായാഗ്രഹണം – ഉത്പൽ വി നായനാർ, ഗാനരചന – ഋഷി പ്രസാദ്,…
Read More » -
ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികള്‍
സിനിമയിലെ പി.ആർ.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആർ.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറി: എബ്രഹാം ലിങ്കൺ. ട്രഷറർ: ദേവസ്സിക്കുട്ടി മുടിക്കൽ. മഞ്ജു ഗോപിനാഥാണ് വൈസ് പ്രസിഡന്റ്. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ്. ജോയന്റ് സെക്രട്ടറി: റഹിം പനവൂർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, അയ്മനം സാജൻ, ബിജു പുത്തുർ, പി.ശിവപ്രസാദ്, എം.കെ ഷെജിൻ ആലപ്പുഴ എന്നിവരാണ് മറ്റ് അംഗങ്ങൾ.
Read More » -
“മലയാളം “റഫീക്ക് അഹമ്മദിന്റെ ആദ്യ തിരക്കഥ
“മലയാളം” എന്ന സിനിമയുടെ ശീർഷക ഗാനം പുറത്തിറക്കിക്കൊണ്ട് ചിത്രത്തിന്റെ പേര് അറിയിച്ചു. അഞ്ച് സംഗീത സംവിധായകർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ശീർഷക ഗാനം തയ്യാറാക്കിയത് ബിജി ബാലാണ് . സംഗീത സംവിധായകരായ രമേശ് നാരായണൻ ,ബിജിബാൽ, മോഹൻസിത്താര, ഗോപീസുന്ദർ,രതീഷ് വേഗ, എന്നിവർ അണിയിച്ചൊരുക്കുന്ന ഗാനങ്ങളുമായി മലയാളിയുടെ സൗന്ദര്യം അടയാളപ്പെടുത്തുന്ന “മലയാളം” ഒരു പ്രണയ കവിത പോലെ ഹൃദയഹാരിയായ ചിത്രമായിരിക്കും. ന്യൂഡൽഹി, വയനാട് എന്നി വിടങ്ങളിലായി ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും. നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള വിജീഷ് മണി “മലയാളം” സംവിധാനം ചെയ്യുന്നു. ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് ,ഒളപ്പമണ്ണ പുരസ്കാരം, കൂടാതെ മികച്ച ഗാനരചയിതാവിനുള്ള അഞ്ച് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ഫിലിംഫെയർ, ടെലിവിഷൻ, പുരസ്കാരങ്ങളും നേടിയിട്ടുള്ള കവിയാണ് റഫീക്ക് അഹമ്മദ് ….. ഗാന പ്രകാശന ചടങ്ങിൽ വി.കെ ശ്രീരാമൻ, ജയരാജ് വാര്യർ, ബാബു ഗുരുവായൂർ , മുരളി നാഗപ്പുഴ, കെ.ആർ. ബാലൻ, മനോഹരൻ പറങ്ങനാട്,…
Read More » -
സ്വീഡിഷ് ചലച്ചിത്രമേളയിൽ മലയാളിക്ക് മികച്ച നടനുള്ള പുരസ്കാരം
സ്വീഡിഷ് ചലച്ചിത്രമേളയിൽ മലയാളിക്ക് മികച്ച നടനുള്ള പുരസ്കാരം. മലയാളി നടൻ ഡോ മാത്യു മാമ്പ്ര സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നല്ല നടനുള്ള സിഫ് (SIFF) അവാർഡ് ഓഫ് എമിനന്റ്സ് പുരസ്ക്കാരം സ്വന്തമാക്കി. ഷാനുബ് കരുവാത്ത് രചനയും സംവിധാനവും നിർവ്വഹിച്ച വെയിൽ വീഴവേ എന്ന ചിത്രത്തിലെ 72 കാരനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഡോ.മാത്യു മാമ്പ്ര ബഹുമതിക്ക് അർഹനായത്. ചെരാതുകൾ, മൊമന്റ്സ്, ദേവലോക തുടങ്ങിയ ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്.
Read More » -
ദി ഡാർക്ക് സീക്രട്ട് എന്ന മലയാള സിനിമയുടെ ടീസർ പുറത്തിറങ്ങി..
കേരളത്തിലും, അയർലണ്ടിലും ആയി ചിത്രീകരണം പൂർത്തിയാക്കിയ ദി ഡാർക്ക് സീക്രട്ട് എന്ന ചിത്രത്തിൻ്റെ ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. മാജിക്കൽ ട്രിയങ്കിലിന്റെ ബാനറിൽ, ജോമോൻ ജോർജും, സാബു മാണിയും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സന്തോഷ് കിഴാറ്റൂർ പ്രധാന വേഷത്തിൽ എത്തുന്നു. ഒരു മഹാമാരിയുടെ അതിഭീകരത വിശകലനം ചെയ്യുന്ന ഒരു ചിത്രം കൂടി ആണ് ഈ സസ്പെൻസ് ത്രില്ലർ. ക്യാമറ മഹേഷ്, വൈശാഖ് രഘു സംഗിതം -ജിജി തോംസൺ, ജയകാർത്തി, അസോ ഡയറക്ടർ -അജിത്, എഡിറ്റിംഗ്, മണി,മേക്കപ്പ് പിയുഷ് പുരുഷു.ഐർലൻഡിലെ കോർക്കിലും പരിസര പ്രദേശങ്ങളിലും ആയി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ ഐറിഷ് കലാകാരന്മാരും ചില സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പ്രണയവും സസ്പെൻസും ചേർന്ന ഈ സിനിമയിൽ അഞ്ച് മനോഹര ഗാനങ്ങളാണ് ഉള്ളത്. ഇതിൽ മൂന്ന് മലയാള ഗാനങ്ങളും ഹിന്ദിയിലും ഇംഗ്ലീഷിലും ഒരോ ഗാനങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സംവിധായകരിൽ ഒരാളും, ഐർലൻഡ് മലയാളിയുമായ സാബു മാണി അറിയിച്ചു.
Read More » -
” ആളങ്കം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
ബാലു വർഗീസ്, ലുക്ക്മാൻ അവറാൻ,ജാഫർ ഇടുക്കി,ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ആളങ്കം”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഹാനടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സിയാദ് ഇന്ത്യ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് വൈൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീർ ഹഖ് നിർവ്വഹിക്കുന്നു. സംഗീതം-കിരൺ ജോസ്, എഡിറ്റിംഗ് -നിഷാദ് യൂസഫ്. പ്രൊഡക്ഷൻ കൺട്രോളർ-,മെഹമൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ ഡിസൈനർ-ഇന്ദുലാൽ കാവിട്, മേക്കപ്പ്-നരസിംഹ സ്വാമി, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,സ്റ്റിൽസ്-ആനൂപ് ഉപാസന,പരസ്യക്കല-റിയാസ് വൈറ്റ് മാർക്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പലോട്,സഹസംവിധാനം-പ്രദീപ് പ്രഭാകർ,ശരത് എൻ വടകര,മനൂപ്, തുൽഹത്ത്, പ്രൊജക്ട് ഡിസൈനർ-അനൂപ് കൃഷ്ണ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ-സുധീർ കുമാർ,വാർത്ത പ്രചരണം-എ എസ് ദിനേശ്.
Read More »