LIFETRENDING

അപ്പയുടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് ജൂനിയര്‍ ചിരു

ചിരഞ്ജീവി സര്‍ജയുടെ അകാല മരണം ഉണ്ടാക്കിയ വേദനയില്‍ നിന്നുളള മോചനമായിരുന്നു ജൂനിയര്‍ ചിരുവിന്റെ വരവ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസം ജൂനിയര്‍ ചീരുവിനെ മേഘ്‌ന ആരാധകര്‍ക്ക് പരിചയപ്പെടുത്തി വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.നേരത്തെ അറിയിച്ചിരുന്നതുപോലെ ഫെബ്രുവരി 14ന് അര്‍ധരാത്രിയാണ് താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നില്‍ കുഞ്ഞിനെ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്‌ന.

Signature-ad

ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ അവസാനമായി അഭിനയിച്ച ചിത്രം രാജമാര്‍ത്താണ്ഡയുടെ ട്രെയിലര്‍ മകന്‍ റിലീസ് ചെയ്തിരിക്കുകയാണ്. കൈയ്യില്‍ പിടിച്ച ഫോണില്‍ മകന്റെ കുഞ്ഞുവിരലുകള്‍ അമര്‍ത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ട്രെയിലര്‍ പുറത്തുവിടുന്നതിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ആ വീഡിയോയും വൈറലായത്.

കെ. രാമനാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കെ രാമനാരായണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അര്‍ജുന്‍ ജന്യയാണ് സംഗീത സംവിധായകന്‍. ചിരഞ്ജീവി സര്‍ജയെ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ആഗ്രഹിക്കുന്ന രംഗങ്ങള്‍ ആണ് ട്രെയിലറിലുള്ളത്.

ഞാന്‍ ജനിക്കുന്നതിനു മുമ്പുതന്നെ നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍, നമ്മള്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍, അമ്മയോടും അപ്പയോടും വളരെയധികം സ്‌നേഹവും പിന്തുണയും ഊഷ്മളതയും പകര്‍ന്നതിന് എന്റെ ചെറിയ ഹൃദയത്തിന്റെ അടിയില്‍ നിന്ന് നിങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കുടുംബമാണ്, നിരുപാധികമായി സ്‌നേഹിക്കുന്ന കുടുംബം . #JrC #MCforever #oursimba ഞാന്‍ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു!” കുഞ്ഞിനെ പരിചയപ്പെടുത്തി മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പായിരുന്നു ഇത്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. ഭര്‍ത്താവിന്റെ വിയോഗത്തിലും മേഘ്‌ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്‌ന മകനെ വിളിക്കുന്നത്.

ഒക്ടോബര്‍ 22 നാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയില്‍ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ പോളിയോ വാക്‌സിനേഷന്‍ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Back to top button
error: