LIFETRENDING

ചൂണ്ടക്കൊളുത്തു പോലൊരു പാട്ട്: കര്‍ണന്‍ സിനിമയിലെ ആദ്യ ഗാനമെത്തി

നുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. മാരി സെല്‍വരാജ് എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്. കിടക്കുഴി മാരിയമ്മാളും സന്തോഷ് നാരായണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പരിയേറും പെരുമാള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കര്‍ണന്‍. അധ:സ്ഥിത വിഭാഗത്തിന്റെ ജീവിതവും കഥയും പറയുന്ന ചിത്രങ്ങളാണ് മാരി സെല്‍വരാജിന്റേത്. പാ.രഞ്ജിത്തിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രവും ചര്‍ച്ച ചെയ്യുന്നത് ദളിത് വിഭാഗങ്ങളുടെ രാഷ്ട്രീയം തന്നെയാണ്. കര്‍ണനും മുന്നോട്ട് വെക്കുന്ന ആശയം ഇത്തരം രാഷ്ട്രീയമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മേക്കിംഗ് വീഡിയോയ്ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Signature-ad

ചിത്രത്തിന്റെ ആദ്യഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. കറുപ്പിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ചെറു വെട്ടത്തിലാണ് പാട്ടുകാരെയും പിന്നണി പ്രവര്‍ത്തകരേയും ചിത്രീകരിച്ചിരിക്കുന്നത്. കേള്‍ക്കുന്നവന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന വശ്യമായ എന്തോ ഒന്ന് സന്തോഷ് നാരായണന്റെ സംഗീതത്തിനുണ്ട്. ധനുഷ് അവതരിപ്പിക്കുന്ന കര്‍ണനെന്ന കഥാപാത്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഗാനം. കിടക്കുഴി മാരിയമ്മാളിന്റെ വേറിട്ട ശബ്ദവും പാട്ടിനെ വ്യത്യസ്തമാക്കുന്നു

Back to top button
error: