LIFE
-
മലയാളികളെ ഏറെ ചിരിപ്പിച്ച വെട്ടൂർ പുരുഷൻ എന്ന കുറിയ മനുഷ്യൻ ഓർമ്മയായിട്ട് ഇന്നേക്ക് 4 വർഷം
മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ വെട്ടൂർ പുരുഷൻ എന്ന ഒന്നരയടി ഉയരമുള്ള വർക്കലക്കാരൻ ഭാഗ്യം പരീക്ഷിക്കാൻ എത്തുമ്പോൾ അവിടെ ഉമ്മറും വിൻസെന്റും ആലുമൂടനും സംവിധായകൻ ക്രോസ്സ്ബെൽറ്റ് മാണിയുമെല്ലാം ഉണ്ടായിരുന്നു. കൂട്ടത്തിൽ സംവിധായകൻ ജോഷിയും. മണി, പുരുഷനോട് ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. പുരുഷൻ ആലുമൂടനെ വിളിച്ച് അരികത്തു നിർത്തി.എന്നിട്ട് മധുരമായ സ്വരത്തിൽ പറഞ്ഞു:”പ്രാണപ്രിയേ …” എന്ന്. അതുകേട്ട് ആലുമൂടൻ ആലിംഗനത്തിനു മുതിരുമ്പോൾ പുരുഷൻ ആലുമൂടന്റെ കാല് വാരി താഴെയിടുന്നു.പുരുഷൻ എന്ന കുറിയ ശരീരമുള്ള ഒരു വലിയ കലാകാരന്റെ ജനനമായിരുന്നു അത്.പുതിയ നടീനടന്മാരെ തേടിയുള്ള ആ ചിത്രമായിരുന്നു 1974-ൽ പുറത്തിറങ്ങിയ ‘നടീനടന്മാരെ ആവശ്യമുണ്ട്’ എന്ന സിനിമ. വെട്ടൂർ പുരുഷൻ എന്ന ചെറിയ പേരുപോലെ തന്നെ കുറിയ ശരീരമുള്ള ആ മനുഷ്യൻ ഒരു കാലത്ത് മലയാളസിനിമയിലെ അൽപ്പം വലിപ്പമുള്ള ആളുതന്നെയായിരുന്നുവെങ്കിലും പിന്നീട് ആരും തിരിച്ചറിയാതെ പോയി.വെട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർകൂടിയായിരുന്ന പുരുഷൻ ശിവഗിരി മിഷൻ ആശുപത്രി അക്കൗണ്ടന്റും ദുബായിലെ ഒരു ഹോട്ടലിൽ ക്ലീനറായും…
Read More » -
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസ് തന്നെ
പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമായി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രഹ്മാണ്ഡ ചലച്ചിത്രം ‘മരക്കാര്‍’ ഒടിടി തന്നെ എന്ന് സ്ഥിരീകരിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ വെളിപ്പെടുത്തി. നഷ്ടം ഉണ്ടായാൽ നികത്തണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ട ഉപാധി ഫിയോക് അംഗീകരിച്ചില്ലെന്ന് സുരേഷ്‍ കുമാര്‍ വ്യക്തമാക്കി. മരക്കാറിന് തിയറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് തുകയായി 40 കോടി രൂപ നല്‍കണമെന്നായിരുന്നു നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 40 കോടി എന്ന ആവശ്യം തള്ളിയതിന് പിന്നാലെ പരാമവധി 10 കോടിയെന്നായിരുന്നു ഫിയോക്കിന്‍റെ മറുപടി. ഒടുവിൽ ചേംബർ ഇടപെടലിൽ നിർമ്മാതാവ് മുൻകൂർ തുക 25 കോടിയാക്കി. ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരയ്ക്കാറിന് വെച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.
Read More » -
ഒട്ടും ഫേക്ക് അല്ലാത്ത, കളളത്തരം കാണിക്കാത്ത, നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത നമ്മള്‍ സുഖിപ്പിച്ച് പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത പ്രണവ് മോഹന്‍ലാല്‍
പ്രണവിനെ കുറിച്ച് 21ാം നൂറ്റാണ്ടില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ അഭിഷേക് രവീന്ദ്രന്‍. പേഴ്‌സണലി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് പ്രണവ്. അയാളെപ്പോലെ ആവണമെന്ന് തോന്നിക്കുന്ന ഒരുപാട് ഗുണങ്ങളുള്ള മനുഷ്യനാണ്. പത്ത് മിനുട്ട് പ്രണവിനോട് സംസാരിച്ചാല്‍ നമ്മള്‍ അഹങ്കാരിയാണെന്ന് തോന്നുന്ന രീതിയിലുള്ള സ്വഭാവ സവിശേഷത ഉള്ളയാളാണ് പ്രണവ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ പറ്റിയത് വലിയ സന്തോഷമാണ്. ഒട്ടും ഫേക്ക് അല്ലാത്ത, കള്ളത്തരം കാണിക്കാത്ത, നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത നമ്മള്‍ സുഖിപ്പിച്ചു പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത ആളാണ് പ്രണവ്. എന്നെ സംബന്ധിച്ച് അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിങ് ഒരു അനുഭവം തന്നെയായിരുന്നു. നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്. നമ്മള്‍ ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുണ്ട്. എന്നാല്‍ പ്രണവിന്റെ കൈയില്‍ ഒരു ഗിറ്റാര്‍ ഉണ്ടെങ്കില്‍, പ്രണവ് ഒരു കംഫര്‍ട്ടബിള്‍ സ്‌പേസില്‍ ആണെങ്കില്‍ പെട്ടെന്ന് ആ ക്രൗഡിനെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. മലയാളികള്‍ക്കിടയില്‍ ഒരുപക്ഷേ, ലാല്‍ സാറിന്റെ മകന്‍ എന്നുള്ളതുകൊണ്ട് ഒന്നു…
Read More » -
ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം, രണ്ടിന്റെ ട്രെയിലർ പുറത്ത് … ചിത്രം ഡിസംബർ പത്തിന് തീയേറ്ററുകളിൽ
ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ട് ” ഡിസംബർ പത്തിന് തീയേറ്ററുകളിലെത്തും. റിലീസ് തീയതിയും ട്രയിലറും മമ്മൂക്കയുടെ പേജിലൂടെയാണ് പുറത്ത് വിട്ടത്. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നു. ജാതിമത രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയുമാണ് ചിത്രം ഉന്നം വെയ്ക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി…
Read More » -
നെറ്റ്ഫ്‌ളിക്‌സിലും സണ്‍ നെക്സ്റ്റിലുമായി ‘ഡോക്ടര്‍’
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളില്‍നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’. കോലമാവ് കോകില’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം ഒക്ടോബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്. റിലീസ്ദിനം മുതല്‍ പ്രേക്ഷകലക്ഷങ്ങളാണ് തീയേറ്ററുകളിലേയ്ക്ക് ആര്‍ത്തിരമ്പിയെത്തിയത്. അതിന്റെ ഫലം കളക്ഷനിലും പ്രതിഫലിച്ചു. റിലീസ് ചെയ്ത് ആഴ്ചയ്ക്കുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. സണ്‍ ടി.വിയുമായുള്ള കരാര്‍ അനുസരിച്ച് ദീപാവലി ചിത്രമായി ഡോക്ടര്‍ സണ്‍ ടി.വിയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് നേരത്തേ ധാരണയില്‍ എത്തിയിരുന്നു. ഇതനുസരിച്ച് മൂന്നാം തീയതിമുതല്‍ ഡോക്ടര്‍ തീയേറ്ററുകളില്‍നിന്ന് പിന്മാറി. പകരം ദീപാവലി ചിത്രമായി രജനികാന്ത് നായകനായ അണ്ണാത്തെ തീയേറ്ററുകളില്‍ എത്തുകയും ചെയ്തു. അന്നേദിവസം വൈകുന്നേരം 6.30 ന് പ്രീമിയര്‍ ഷോയായി ഡോക്ടര്‍ സണ്‍ ടി.വിയിലെത്തി. നവംബര്‍ 5-ാം തീയതി അര്‍ദ്ധരാത്രിമുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലും സണ്‍ നെക്സ്റ്റിലും ഡോക്ടര്‍ സ്ട്രീം ചെയ്തിരുന്നു. ജാനി ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും…
Read More » -
വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട് ‘ജയ്ഭീം’: മന്ത്രി പി.എ മുഹമ്മദ് റിയാസ്
രണ്ട് ദിവസം മുമ്പാണ് സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം കണ്ടതിന് പിന്നാലെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലുളള നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ ‘ജയ് ഭീം’ എന്ന സിനിമ. അധികാരത്തിന്റെ നെറികേടുകളോട്, ജാതിയമായ ഉച്ഛനീചത്വങ്ങളോട്, നിയമ വാഴ്ച്ചയുടെ അന്ധതയോട്, കൊടിയ പീഢനമുറകളോട് എല്ലാം, സാധാരണ മനുഷ്യർ നടത്തുന്ന ചെറുത്തു നിൽപ്പുകളെ സൂര്യയുടെ വക്കീൽ ചന്ദ്രുവും, ലിജോ മോൾ ജോസിന്റെ സെൻഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു. ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും ‘ജയ്ഭീം’ നീതി പുലർത്തിയിട്ടുണ്ട്. വർത്തമാന കാലത്ത്…
Read More » -
” അസ്ത്രാ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
അമിത് ചക്കാലക്കൽ, പുതുമുഖ നായിക സുഹാസിനി കുമരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന “അസ്ത്രാ “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,മഞ്ജു വാര്യർ, മിയ ജോർജ്ജ്, അനൂപ് മേനോൻ,രഞ്ജി പണിക്കർ, രഞ്ജിത്ത് ശങ്കർ,സിജു വിത്സൺ,അനു മോഹൻ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, കോട്ടയം രമേശ്, നീനാ കുറുപ്പ്,സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു. മണി പെരുമാൾ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.വിനു കെ മോഹൻ,ജിജു രാജ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്, പ്രൊജക്ട് ഡിസൈൻ-ഉണ്ണി സക്കേവൂസ്, കല-സംജിത്ത് രവി,മേക്കപ്പ്-രഞ്ജിത് അമ്പാടി,വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്-രാംദാസ് മാത്തൂർ, പരസ്യക്കല-ആന്റണി സ്റ്റീഫൻ,എഡിറ്റർ-അഖിലേഷ് മോഹൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ,…
Read More » -
ജന്മദിനത്തിലും അവധിയെടുക്കാതെ ചാക്കോച്ചന്‍, കോവിഡ് മുക്തനായി അരവിന്ദ് സ്വാമിയും മടങ്ങിയെത്തി; ‘ഒറ്റ്’ അവസാന ലാപ്പിലേയ്ക്ക്…
രണ്ട് ദിവസംമുമ്പായിരുന്നു ചാക്കോച്ചന്റെ ജന്മദിനം. അന്ന് വീട്ടില്‍പോയി മടങ്ങിവരാന്‍ ചാക്കോച്ചന്‍ ആഗ്രഹിച്ചിരുന്നു. നിര്‍മ്മാതാവ് ഷാജി നടേശനോടടക്കം ചാക്കോച്ചന്‍ ഇക്കാര്യം പറഞ്ഞിരുന്നു. കര്‍ണാടകയുടെ അതിര്‍ത്തിപ്രദേശങ്ങളിലൊന്നായ കാര്‍വാറിലാണ് ഒറ്റിന്റെ ഷൂട്ടിംഗ്. കാര്‍വാറില്‍നിന്ന് മംഗലാപുരത്തെത്തി അവിടുന്ന് വിമാനമാര്‍ഗ്ഗം കൊച്ചിയില്‍ പോയിട്ട് തിരിച്ചുവരാന്‍ ആഗ്രഹിച്ചാലും ചുരുങ്ങിയത് രണ്ട് ദിവസമെടുക്കും. അത്രയുംദിവസം ലൊക്കേഷനില്‍നിന്ന് മാറി നിന്നാല്‍ ഷൂട്ടിംഗ് മുടങ്ങും. പ്രത്യേകിച്ചും കോമ്പിനേഷന്‍ സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ഒറ്റിന്റെ ചിത്രീകരണം 20 ദിവസം പിന്നിലാണ്. ഒറ്റിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരവിന്ദ് സ്വാമിക്ക് കോവിഡ് ബാധിച്ചിരുന്നു. ഇടയ്ക്ക് അദ്ദേഹം ഒറ്റിന്റെ ലൊക്കേഷനില്‍നിന്ന് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ പോയതായിരുന്നു. അവിടെവച്ച് അദ്ദേഹത്തിനും ഭാര്യയ്ക്കുമടക്കം കോവിഡ് പിടിപെട്ടു. രണ്ടാഴ്ച ക്വാറന്റൈന്‍ വേണ്ടിവന്നു. ഒറ്റിന്റെ ഷെഡ്യൂളിലേയ്ക്ക് എത്താന്‍ പിന്നെയും ഏഴ് ദിവസത്തോളമെടുത്തു. അതിനിടെ ചാക്കോച്ചന്‍കൂടി പോയാല്‍ ഷൂട്ടിംഗ് വീണ്ടും മുടങ്ങും. കാര്യത്തിന്റെ ഗൗരവം ചാക്കോച്ചനെ ധരിപ്പിച്ചതോടെ ഭാര്യയ്ക്കും മകനുമൊപ്പമുള്ള ജന്മദിനാഘോഷം അദ്ദേഹം വേണ്ടെന്നുവച്ചു. ആഘോഷം ഒറ്റിന്റെ സെറ്റിലാക്കി. ഉച്ചയ്ക്ക് ചാക്കോച്ചന്റെ…
Read More » -
ദീപാവലി ദിനത്തിൽ ‘ചലച്ചിത്രം’ പുതിയ പോസ്‌റ്റർ; ഏറ്റെടുത്ത് പ്രേക്ഷകർ
ഗഫൂർ വൈ ഇല്ല്യാസിന്റെ പുതിയ മലയാള സിനിമ ‘ചലച്ചിത്രം‘ൻ്റെ രണ്ടാമത്തെ പോസ്‌റ്റർ റിലീസ് ചെയ്‌തു. ചലച്ചിത്രം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആര്യ, മുഹമ്മദ് മുസ്തഫ, ഗഫൂർ വൈ ഇല്യാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം വ്യത്യസ്‌ത പേരുകൊണ്ടും, ഗിന്നസ് അവാർഡ് പരിഗണനകൊണ്ടും വേറിട്ട പോസ്‌റ്റർ രീതികൊണ്ടും പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണ്. നൈജീരിയക്കാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ചലച്ചിത്രം‘. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷങ്ങളിലെത്തുന്നുണ്ട്. ഉയരക്കുറവുള്ള സുദർശനൻ അൽഭുത ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആലപ്പി സുദർശൻ എന്നറിയപ്പെടുന്ന ഇദ്ദേഹം നാടകങ്ങളിലൂടെയും കോമഡി ഷോകളിലൂടെയും ശ്രദ്ധനേടിയ വ്യക്‌തിയാണ്. മൂന്നടിയാണ് ഇദ്ദേഹത്തിന്റെ പൊക്കം. ഗഫൂർ വൈ ഇല്യാസ് തന്നെയാണ് കഥയും തിരക്കഥയും ചെയ്യുന്നത്. പ്രവാസികളുടെ കഥ പറയുന്ന ‘ചലച്ചിത്രം‘ വെറും ‘മൂന്ന് സാങ്കേതിക പ്രവർത്തകർ‘ മാത്രമുള്ള സിനിമയാണ്. സംവിധായകന് പുറമെ ക്യാമറാമാനും എഡിറ്ററും മാത്രമാണ് ഈ സിനിമയിലെ സാങ്കേതിക പ്രവർത്തകർ. ലോകത്ത് ഏറ്റവുംകുറവ്…
Read More » -
ആസിഫ് അലി- രജിഷ വിജയന്‍ ചിത്രം ‘എല്ലാം ശരിയാകും’; ട്രെയിലര്‍ പുറത്ത്
ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എല്ലാം ശരിയാകും. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം നവംബര്‍ 19ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. രജിഷ വിജയന്‍ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് തിരുവല്ലയും ഡോ. പോള്‍ വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈരാറ്റുപേട്ട ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഷാരിസാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഔസേപ്പച്ചന്‍ ആണ് സംഗീത സംവിധാനം. ശ്രീജിത്ത് നായര്‍ ഛായാഗ്രാഹകനായി എത്തുന്നു. ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
Read More »