രണ്ട് ദിവസംമുമ്പായിരുന്നു ചാക്കോച്ചന്റെ ജന്മദിനം. അന്ന് വീട്ടില്‍പോയി മടങ്ങിവരാന്‍ ചാക്കോച്ചന്‍ ആഗ്രഹിച്ചിരുന്നു. നിര്‍മ്മാതാവ് ഷാജി നടേശനോടടക്കം ചാക്കോച്ചന്‍ ഇക്കാര്യം പറഞ്ഞിരുന്നു. കര്‍ണാടകയുടെ അതിര്‍ത്തിപ്രദേശങ്ങളിലൊന്നായ കാര്‍വാറിലാണ് ഒറ്റിന്റെ ഷൂട്ടിംഗ്. കാര്‍വാറില്‍നിന്ന് മംഗലാപുരത്തെത്തി അവിടുന്ന് വിമാനമാര്‍ഗ്ഗം കൊച്ചിയില്‍ പോയിട്ട് തിരിച്ചുവരാന്‍ ആഗ്രഹിച്ചാലും ചുരുങ്ങിയത് രണ്ട് ദിവസമെടുക്കും.
അത്രയുംദിവസം ലൊക്കേഷനില്‍നിന്ന് മാറി നിന്നാല്‍ ഷൂട്ടിംഗ് മുടങ്ങും. പ്രത്യേകിച്ചും കോമ്പിനേഷന്‍ സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ഒറ്റിന്റെ ചിത്രീകരണം 20 ദിവസം പിന്നിലാണ്. ഒറ്റിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരവിന്ദ് സ്വാമിക്ക് കോവിഡ് ബാധിച്ചിരുന്നു. ഇടയ്ക്ക് അദ്ദേഹം ഒറ്റിന്റെ ലൊക്കേഷനില്‍നിന്ന് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ പോയതായിരുന്നു. അവിടെവച്ച് അദ്ദേഹത്തിനും ഭാര്യയ്ക്കുമടക്കം കോവിഡ് പിടിപെട്ടു. രണ്ടാഴ്ച ക്വാറന്റൈന്‍ വേണ്ടിവന്നു.
ഒറ്റിന്റെ ഷെഡ്യൂളിലേയ്ക്ക് എത്താന്‍ പിന്നെയും ഏഴ് ദിവസത്തോളമെടുത്തു. അതിനിടെ ചാക്കോച്ചന്‍കൂടി പോയാല്‍ ഷൂട്ടിംഗ് വീണ്ടും മുടങ്ങും. കാര്യത്തിന്റെ ഗൗരവം ചാക്കോച്ചനെ ധരിപ്പിച്ചതോടെ ഭാര്യയ്ക്കും മകനുമൊപ്പമുള്ള ജന്മദിനാഘോഷം അദ്ദേഹം വേണ്ടെന്നുവച്ചു. ആഘോഷം ഒറ്റിന്റെ സെറ്റിലാക്കി. ഉച്ചയ്ക്ക് ചാക്കോച്ചന്റെ വക എല്ലാവര്‍ക്കും മട്ടന്‍ബിരിയാണി. ഷൂട്ടിന്റെ ഇടവേളയില്‍ കേക്ക് മുറിച്ച് ജന്മദിനവും ആഘോഷിച്ചു. തന്റെ ജന്മദിനാഘോഷങ്ങളില്‍ ഏറ്റവും മധുരതരമെന്നാണ് അതിനെ ചാക്കോച്ചന്‍ വിശേഷിപ്പിച്ചത്.