LIFE

  • ഇ എം ഐ – ലോൺ സ്വപ്നവുമായി ജീവിക്കുന്ന മലയാളികളുടെ കഥ

    ചെറിയ കാര്യങ്ങൾക്ക് പോലും ലോണിനെ ആശ്രയിക്കുന്ന മലയാളികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് ഇ എം ഐ എന്ന ചിത്രം .ജോജി ഫിലിംസിനു വേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരത്തുമായി ആരംഭിച്ചു. പ്രശസ്ത ഗായകൻ വിജയ് യേശുദാസ് ഈ ചിത്രത്തിൽ ഗാനം ആലപിച്ചു കൊണ്ട് മലയാളത്തിലേക്ക് തിരിച്ചു വരുകയാണ്. ആദിവാസി നഞ്ചിയമ്മയും ആദ്യമായി ഒരു മലയാള ഗാനം ആലപിച്ചു എന്നത് ഒരു പ്രത്യേകതയാണ്. സംവിധായകൻ ജോബി ജോൺ, അകാലത്തിൽ മരണമടഞ്ഞ അനുജൻ ജോജിയുടെ ഓർമ്മ നിലനിർത്താനാണ്, ജോജി ഫിലിംസ് ആരംഭിച്ചത്. അതുപോലെ വർഷങ്ങളായി ജോബി ജോണിൻ്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു കഥയാണ് ഈ ചിത്രത്തിനു വേണ്ടി അവതരിപ്പിക്കുന്നത്. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ജയൻ ചേർത്തല, തോമസ് എന്ന കർഷകൻ്റെ വ്യത്യസ്ത വേഷത്തിലൂടെ ഈ ചിത്രത്തിൽ എത്തുകയാണ്. ഉടുമ്പ്, ആറാട്ട്, ഭൂമിയിലെ മനോഹര സ്വകാര്യം, എൻ്റെ മഴ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ യാമിസോണയാണ്…

    Read More »
  • ‘സ്റ്റാർ’ലെ വീഡിയോ ഗാനം പുറത്തിറങ്ങി

    ഷീലു എബ്രഹാമിനെയും ജോജു ജോർജിനെയും മുഖ്യ കഥാപാത്രങ്ങളാക്കി സംവിധായകൻ ഡോമിൻ ഡി സിൽവ മലയാള സിനിമാപ്രേമികൾക്ക് സമ്മാനിച്ച ഏറ്റവും മികച്ച പടമായ ‘സ്റ്റാർ’ലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്. തിയേറ്റർ തുറന്ന ഉടനെ പുറത്തിറങ്ങിയ ചിത്രം ഇതിനോടകം ആളുകൾ സ്വീകരിച്ചു കഴിഞ്ഞു. ‘പൂത്താലം’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസാണ്. രഞ്ജിൻ രാജ് സംഗീതം പകർന്ന ഈ ഗാനരംഗം ചിത്രത്തിലെ മികച്ച രംഗങ്ങളിൽ ഒന്നാണ്. വെള്ള സാരിയിൽ ഉച്ചത്തിൽ ചിരിച്ചു പെട്ടെന്ന് പ്രത്യക്ഷവും അപ്രത്യക്ഷവുമാവാറുള്ള പ്രേതങ്ങളെയാണ് മലയാളികൾ ഇന്ന് വരെ കണ്ടിട്ടുള്ളത്. മലയാള സിനിമ ചരിത്രത്തിൽ ഇത് വരെ നില നിന്ന് വന്ന സ്ഥിരം പ്രേത സങ്കല്പങ്ങളെ അടിയോടെ പിഴുതെറിയാൻ മാത്രം കെല്പുള്ള ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രം തന്നെയാണ് ‘സ്റ്റാർ’ എന്ന സിനിമ. നമുക്കറിയാവുന്നത് പോലെ പേടിപ്പിക്കാൻ കേവലം ശാസ്ത്രത്തിന്റെ കൂട്ട് പോലും പിടിക്കാതെ ലോജിക്…

    Read More »
  • ” മ്യാവൂ” ടീസർ റിലീസ്

    സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ ടീസർ റിലീസായി. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് “മ്യാവു”. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്,…

    Read More »
  • ജയ് ഭീം – നെഞ്ചിലൊരു ഭാരം ..തൊണ്ടയിലൊരു പിടുത്തം ..കൺപീലിയിലൊരു നനവ്…: ജോണ്‍ ബ്രിട്ടാസ്

    സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് എഴുതിയ ഫെയ്‌സ്ബുക്ക് പോസറ്റ് വൈറലാകുന്നു. മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ എഴുതി സംവിധാനം ചെയ്ത,സൂര്യ,ലിജോമോൾ ,രജിഷ വിജയൻ, പ്രകാശ്‌രാജ്, കെ മണികണ്ഠൻ തുടങ്ങിയവർ പകർന്നാടിയ ജയ് ഭീമിനെ വിശേഷിപ്പിക്കാൻ ഇങ്ങനെ കഴിയൂ. സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും ശക്തമായ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചിത്രം. സംവിധായകനും നിർമ്മാതാവ് കൂടിയായ സൂര്യയും ചേർന്ന് പ്രകടിപ്പിച്ച അസാമാന്യ ധൈര്യം അടിവരയിട്ട് പറയേണ്ടതാണ്. തമിഴ്നാട്ടിലെ ദളിത് വിഭാഗമായ ഇരുളരുടെ ഇരുൾവീണ വഴികളിലേക്ക് ആണ് ചിത്രം വെളിച്ചം വീശുന്നത്. സവർണരും അധികാരികളും പോലീസും നടത്തുന്ന നിഷ്ഠൂരമായ മനുഷ്യവേട്ട നമ്മുടെ മനസ്സിലേക്ക് പറിച്ചു നടുകയാണ്.തമിഴ്നാട്ടിലെ ജാതി ഉച്ചനീചത്വങ്ങളുടെ യഥാർത്ഥത്തിലുള്ള ഏടാണിത്.ചന്ദ്രു എന്ന അഭിഭാഷകന് കരുത്തും നിശ്ചയദാർഢ്യവും ദിശാബോധവും പകർന്നുനൽകുന്ന ചെങ്കൊടിയും മാർക്സും ലെനിനും പെരിയൊരും അബേദ്ക്കറുമൊക്കെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.   ജാതി അസമത്വങ്ങളും അടിച്ചമർത്തലുകളും കാലിക ഇന്ത്യയുടെ യാഥാർഥ്യങ്ങളിൽ…

    Read More »
  • “അമ്മച്ചി കൂട്ടിലെ പ്രണയകാലം” നവംബർ 19ന് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തിയേറ്ററുകളിൽ എത്തിക്കുന്നു; ട്രെയിലർ പുറത്തിറങ്ങി

    മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയും അമ്മ കഥാപാത്രങ്ങളിൽ പകരം വെക്കാനില്ലാത്ത കവിയൂർ പൊന്നമ്മയും കേന്ദ്ര കഥാപാത്രങ്ങളായി നവാഗതനായ റഷീദ് പള്ളുരുത്തി കൊച്ചിൻ മെഹന്തി ഫിലിംസിന്റ ബാനറിൽ സംവിധാനവും റഷീദ് വി.എ നിർമ്മാണവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അമ്മച്ചികൂട്ടിലെ പ്രണയകാലം’. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പുറത്തിറങ്ങി. ചിത്രം നവംബർ 19 ന് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയേറ്ററുകളിൽ എത്തിക്കുന്നു. നവാദമ്പതികളായ സാത്താറും സമീനയും നായികാ നായകന്മാരാവുന്ന ഈ ചിത്രത്തിൽ ബൈജു എഴുപുന്ന, പാഷാണം ഷാജി, ഇല്യാസ് ബാവ, സഹിൽ, സജി നെപോളിൻ, അരുൺ ജോസി, ഷമീർ, റീജ, രാജശ്രീ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായഗ്രഹണം ശ്യാം നിർവ്വഹിക്കുന്നു.റഷീദ്, സൈൻ ഉനൈസ് എന്നിവരുടെ വരികൾക്കു നിനോയ് വർഗീസ്, ഷഹർഷാ ഷാനു സംഗീതം പകർന്നിരിക്കുന്നു. നജീം അർഷാദ്, പ്രതീപ് പള്ളുരുത്തി, ഷഹൽ ഷാ ഷാനു , സിയ ഉൽ ഹഖ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,P. വിജയൻ, സോഫിയ,…

    Read More »
  • ഒരു ലക്ഷം കാഴ്ച്ചക്കാരുമായ് ‘നെഞ്ചോരമേ’ മ്യൂസിക്കൽ ആൽബം…

    കെ.സി അഭിലാഷിന്റെ വരികൾക്ക് അനിൽ വർഗീസ്, അശ്വിൻ മാത്യു എന്നിവർ സംഗീതം പകർന്ന് ക്രിസ്റ്റി വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ‘നെഞ്ചോരമേ’ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം കാഴ്ച്ചക്കാർ കടന്നിരിക്കുകയാണ്. ആൽബം റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളും യുവാക്കളും ഗാനം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ഈ മ്യൂസിക്കൽ ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്റാൻ, ഏയ്ഞ്ചൽ മേരി ജോസഫ് എന്നിവരാണ്. “അലരെ നീ എന്നിലെ”എന്ന സൂപ്പർഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്റാൻ. അലൻ ജോർജ് ആണ് ആൽബം നിർമ്മിക്കുന്നത്, ജോസഫ് കുന്നേൽ കോ- പ്രൊഡ്യൂസറും ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോൻസിയും ആണ്. വാർത്തപ്രചരണം: പി ശിവപ്രസാദ്.

    Read More »
  • “സിഗ്നേച്ചർ” പൂർത്തിയായി

    മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന “സിഗ്നേച്ചർ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി പൂർത്തിയായി. സാൻജോസ് ക്രിയേഷൻസിൻ്റെ ബാനറിൽ ലിബിൻ പോൾ അക്കര,അരുൺ വർഗീസ് തട്ടിൽ,ജെസി ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം സി എം ഐ വൈദികനായ ഫാദർ ബാബു തട്ടിൽ എഴുതുന്നു. അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ “ഷിബു”, “ബനാർഘട്ട” എന്നീ സിനിമകളിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച കാർത്തിക് രാമകൃഷ്ണൻ നായകനാവുന്നു. ശിക്കാരി ശംഭു ഫെയിം ആൽബി പഞ്ഞിക്കാരൻ നായികയാവുന്നു. ടിനി ടോം,ബാലചന്ദ്രൻ ചുള്ളിക്കാട്,ചെമ്പിൽ അശോകൻ,ഷാജു ശ്രീധർ, അഖില,നിഖിൽ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അട്ടപ്പാടിയിലെ കട്ടേക്കാട് ഊരിലെ മൂപ്പനായ തങ്കരാജ് മാഷും മറ്റു ഗോത്ര നിവാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നഞ്ചിയമ്മയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എസ്…

    Read More »
  • ഗായത്രി സുരേഷിന് പ്രണവിനെ കല്യാണം കഴിക്കണം, മോഹന്‍ലാലിന്റെ മരുമകളാകണം

    ”ഒരുപാട് ചേട്ടന്‍മാര്‍ പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ മനസ്സില്‍ ഒരാളേയുള്ളു, പ്രണവ് മോഹന്‍ലാല്‍. പക്ഷേ പ്രണവിന് ഇതൊന്നും അറിയില്ല എന്നതാണ് വേറൊരു സത്യം…” ‘ജമ്‌നപ്യാരി’ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ഗായത്രി സുരേഷ് തൃശ്ശൂര്‍ സ്വദേശിയാണ്. അടുത്തിടെ നടന്ന ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് നടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ‘കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ താന്‍ ചെയ്തുള്ളു’ എന്ന ഗായത്രിയുടെ വിശദീകരണ വീഡിയോ ട്രോളുകളില്‍ നിറയുകയും ആളുകൾ നടിയെ പൊങ്കാലയിടുകയും ചെയ്തിരുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് ഗായത്രി സുരേഷ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ചാണ് ഗായത്രി വാചാലയായത്. ഇത് ട്രോളുകളിലും നിറയുകയാണ്. ആരെങ്കിലും ഗായത്രിയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. ”ഒരുപാട് ചേട്ടന്‍മാര്‍ പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ആരോടും അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. എന്റെ മനസ്സില്‍ ഒരാളേയുള്ളു, പ്രണവ്…

    Read More »
  • “ഒരു കനേഡിയൻ ഡയറി” വീഡിയോ ഗാനം റിലീസ്

    പോൾ പൗലോസ്,ജോർജ് ആന്റണി, സിമ്രാൻ,പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒരു കനേഡിയൻ ഡയറി” എന്ന റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. ശിവകുമാർ വരിക്കര എഴുതി കെ എ ലത്തീഫ് സംഗീതം പകർന്ന് ഉണ്ണിമേനോൻ,സീമ ശ്രീകുമാർ എന്നിവർ ആലപിച്ച “കുറ്റ്യാലം കുളിരുണ്ട്… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. എൺപതു ശതമാനവും കാനഡയിൽ ചിത്രീകരിച്ച് കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകർത്തിയ ആദ്യ മലയാളം സിനിമയായ “ഒരു കാനേഡിയൻ ഡയറി ” ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്. പ്രസാദ് മുഹമ്മ, അഖിൽ ആർ സി, കവലയൂർ, ജിൻസി ബിനോയ്, ജോവന്ന ടൈറ്റസ്, ജിൻസ് തോമസ്, ആമി എ എസ്, പ്രതിഭ,ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെൻസൺ സെബാസ്റ്റ്യൻ, ഡോസൺ ഹെക്ടർ, ചാഡ്,സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്സൺ ജോയ്, ശുഭ പട്ടത്തിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീം…

    Read More »
  • കനിയേ കണിമലരേ ജനമനസ്സിലേക്ക്…

    ഗുഡ്‌വിൽ എന്റർടൈയിൻമെന്റ് പുറത്തിറക്കിയ ,സിന്ധു സജീവ് അവതരിപ്പിച്ച വി ബി ആർ മ്യൂസിക്കൽസിന്റെ, കനിയെ കണിമലരെ എന്ന മ്യൂസിക്കൽ വീഡിയോ ജനമനസ്സിൽ ഇടം നേടി മുന്നോട്ട് കുതിക്കുന്നു. പ്രശ്സ്ത ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ഏറ്റവും പുതിയ റൊമാന്റിക്  വിഡിയോ ആൽബം ആണിത്. സിന്ധു സജീവ് എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വി.ബി. രാജേഷാണ് .പ്രശസ്ത സംവിധായകൻ അനു പുരുഷോത്താണ് ആൽബം സംവിധാനം ചെയ്തത്. ഘനശ്യാം ,പൂജ എന്നിവരാണ് അഭിനേതാക്കൾ വിദേശത്ത് ആതുര സേവന രംഗത്ത് മാലാഖയായി സേവനമനുഷ്ഠിച്ച സിന്ധു സജീവ് ആത്മാവിൽ തട്ടി എഴുതിയ വരികൾക്ക് മികച്ച സംഗീതമാണ് ഫിസിയോ തെറാപ്പിസ്റ്റായ രാജേഷ് നൽകിയത്. അത് സിതാരയുടെ ശബ്ദത്തിലൂടെ ഹിറ്റായി മാറിയിരിക്കുന്നു. ക്യാമറ – സുധീഷ് ഈസ്റ്റ് മാൻ, എഡിറ്റർ – ആദർശ് വിശ്വ ,  പ്രോഗ്രാമിംഗ് – അഭിജിത്ത് ആർ എസ്, കൺസെപ്ട് -ശ്രീകല വിജയ കുമാർ , മിക്സ് ആൻഡ് മാസ്റ്റർ – ജോ, ഡിസൈൻ –…

    Read More »
Back to top button
error: