LIFE

  • നാനിയുടെ “ശ്യാം സിങ്ക റോയി”ലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

    തെലുങ്ക് സൂപ്പർസ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത് നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ശ്യാം സിൻഹ റോയിയുടെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഇത് വരെ ഇറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ചിത്രീകരണ വേളയിലെ ചില ചിത്രങ്ങളും ഇതോനോടകം തന്നെ പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചിട്ടുണ്ട്. ‘റൈസ് ഓഫ് ശ്യാം’ എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം പുറത്തിറങ്ങുന്നത്. ബംഗാളി ചെറുപ്പക്കാരനായി ഒരു സോഫയിൽ ഇരിക്കുന്ന നാനിയെയാണ് പുതിയ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ശ്യാം എന്ന കഥാപാത്രം ഇരിക്കുന്ന രീതിയും കയ്യിൽ സിഗരറ്റ് പിടിച്ചിരിക്കുന്ന ശൈലിയും ആ കഥാപാത്രത്തിന്റെ ആഴം നമ്മളിലേക്ക് എത്തിക്കുന്നുണ്ട്. രാജാകീയമായ ഈ ബംഗാളി ചെറുപ്പക്കാരന്റെ കഥാപാത്രത്തിന് ജീവൻ നൽകുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് മിക്കി ജെ മെയർ ആണ്. മറ്റു ഭാഷകളിൽ റിലീസാവുന്നത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരെയാണ് ചിത്രത്തിനു വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. സായി പല്ലവി,…

    Read More »
  • എലിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത:ആരോഗ്യവകുപ്പ്

      തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. എലിപ്പനി വരുന്നതെങ്ങനെ? എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗ ലക്ഷണങ്ങള്‍ പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം,…

    Read More »
  • മുഹബത്തിന്റെ ഇശലുകളുമായി ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി

    ഫൈസൽ ലത്തീഫ് സ്റ്റാൻലി സി എസ് എന്നിവർ നിർമ്മിച്ച് നവാഗതനായ നിഖിൽ പ്രേംരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആന്റണി വർഗീസ് നായകനായ ആന പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് ടോവിനൊയും ആസിഫ് അലിയും നിമിഷ സഞ്ജയനും ചേർന്ന് പുറത്തിറക്കി.ഹൃദയത്തിലെ ദർശന’യ്ക്ക് ശേഷം ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിലെ സൂഫി സോങ് സംവിധാനം ചെയ്തിരിക്കുന്നത്. ഫാന്റസി സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്. ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം ബാലു വർഗീസ് ടി ജി രവി ലുക്മാൻ ഐ എം വിജയൻ അർച്ചന വാസുദേവ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. അച്ചപ്പു മൂവി മാജിക്കിൻ്റെയും മാസ്സ് മീഡിയ പ്രൊഡക്ഷൻനും ചേർന്ന് നിർമിക്കുന്ന ചത്രത്തിൻ്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും ജിത്ത് ജോഷി നിർവഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് മറ്റു പാട്ടുകളും പശചാത്തല സംഗീതവും നിർവഹിക്കുന്നത്. ചിത്രത്തിൽ ആകെ ആറ്…

    Read More »
  • നഞ്ചമ്മയ്ക്ക് ശേഷം വടുകിയമ്മ…

    അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായിക നഞ്ചമ്മയ്ക്ക് ശേഷം, സിനിമയിൽ പാടാൻ ഗോത്ര വിഭാഗത്തിൽ നിന്നും ഒരു പിന്നണി ഗായിക കൂടി…വടുകിയമ്മ. വിജീഷ് മണി സംവിധാനം ചെയ്യുന്ന “ആദിവാസി “എന്ന ചിത്രത്തിലാണ് വടുകിയമ്മ എത്തിയത്.പ്രശസ്ത സംഗീതം സംവിധായകൻ രതീഷ് വേഗ യുടെ സാന്നിദ്ധ്യത്തിൽ വടുകിയമ്മ പാടിയപ്പോൾ മലയാളം സിനിമയ്ക്ക പുതിയൊരു ഗോത്ര ഗായികയെ ലഭിച്ചതിൽ അഭിമാനിക്കാം. “ഈ ചിത്രത്തിലൂടെ വടുകിയമ്മയെ പോലെയുള്ള ഗായികയെ അവതരിപ്പിക്കാൻ നിമിത്തമാവാൻ കഴിഞ്ഞത് എന്റെ ഭാഗ്യം ” സംവിധായകൻ വിജീഷ് മണി പറഞ്ഞു. ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)’ എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന ‘ആദിവാസി’ (ദി ബ്ലാക്ക് ഡെത്ത്) എന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയിൽ പൂര്‍ത്തിയായി. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ.…

    Read More »
  • ബ്ര​സീ​​ൽ ​ഗാ​യി​ക മ​രി​ലി​യ മെ​ൻ​ഡോ​ങ്ക വി​മാ​നാ​പ​ക​ട​ത്തി​ൽ മരിച്ചു

    സാവോ പോളോ: ബ്ര​സീ​ലി​ലെ പ്ര​ശ​സ്ത യു​വ ഗാ​യി​ക​യും ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ മ​രി​ലി​യ മെ​ൻ​ഡോ​ങ്ക (26) വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​രി​ലി​യ സ​ഞ്ച​രി​ച്ച ചെ​റു​വി​മാ​നം മി​നാ​സ് ഗെ​റൈ​സ് സം​സ്ഥാ​ന​ത്ത് തകർന്നു വീ​ഴുകയായിരുന്നു.അ​പ​ക​ട​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ മ​രി​ലി​യ​യു​ടെ അ​മ്മാ​വ​നും ര​ണ്ട് പൈ​ല​റ്റു​മാ​രും മ​രി​ച്ചു.

    Read More »
  • ജയ് ഭീമിന്റെ വിജയത്തിന് മുണ്ടക്കയത്തിന്റെ കട്ട സപ്പോർട്ട്

    കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഉണ്ടായ നിരവധി ഉരുൾപൊട്ടലുകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്ന മുണ്ടക്കയം ഇപ്പോൾ ഇതാ വീണ്ടും വാർത്തകളിൽ നിറയുകയാണ്.അത് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുകളുടെ പേരിലല്ലെന്നുമാത്രം. ജയ് ഭീം എന്ന തമിഴ് സിനിമയിലെ നായിക സെങ്കണ്ണിയുടെ സ്വന്തം ഊര് നമ്മുടെ മുണ്ടക്കയമാണ്.മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ലിജോമോൾ ജോസ് ആണ് ഈ തമിഴ് സിനിമയിൽ സൂര്യയുടെ നായികയായി വേഷമിട്ടിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി. ജെ. ജ്ഞാനവേൽ ഒരുക്കിയ ചിത്രം ‘ജയ് ഭീം’ പറയുന്നത് ഒരു പോരാട്ടത്തിന്റെ കഥയാണ്. ജനിച്ച നാട്ടിൽ മനുഷ്യൻമാരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം നടത്തുന്ന പോരാട്ടം.ഇതിൽ സെങ്കണ്ണിയായി “ജയ് ഭീമിലെ ഗംഭീര പ്രകടനത്തിന് ആരാധകരുടെ കയ്യടി നേടുകയാണ് ലിജോമോൾ.മുൻപ് പീരുമേട്ടിൽ താമസിച്ചിരുന്ന ലിജോമോൾ ഇപ്പോൾ മുണ്ടക്കയം ചെളിക്കുഴിയിലാണ് താമസിക്കുന്നത്. ജയ് ഭീം എന്ന സിനിമ പറയുന്നത് ഒരു പോരാട്ടത്തിന്റെ കഥയാണ്. ജനിച്ച നാട്ടിൽ മനുഷ്യൻമാരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം…

    Read More »
  • ” മോമോ ഇന്‍ ദുബായ്‌ ” പൂർത്തിയായി

      ” ഹലാൽ ലൗ സ്റ്റോറി ” എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന “മോമോ ഇന്‍ ദുബായ് ” എന്ന ചിൽഡ്രന്‍സ്- ഫാമിലി ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി. അനു സിത്താര,അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് ” മോമോ ഇന്‍ ദുബായ്‌ “. ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ,ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സക്കരിയ,ഹാരീസ് ദേശം,പി.ബി അനീഷ്,നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ” മോമോ ഇന്‍ ദുബായ് ” നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന…

    Read More »
  • ‘ബൈനോക്കുലർ’ ; മികച്ച അംഗീകാരങ്ങളുമായി ഒരു സന്ദേശ ചിത്രം

    യുവതലമുറയെ തകർക്കുന്ന മയക്കുമരുന്നിന്ന് എതിരെ മികച്ച സന്ദേശവുമായി എത്തുകയാണ് ബൈനോക്കുലർ എന്ന കൊച്ചു ചിത്രം. ഐസക് നൂട്ടൻ സൺ ഓഫ് ഫീലിപ്പോസ് എന്ന ചിത്രത്തിൻ്റെ രചയിതാവ് കൃഷ്ണനുണ്ണി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ ,സലിം കുമാറും, സൺഡേ ഹോളിഡേ, മോഹൻകുമാർ ഫാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിനബോത എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ലോകത്തിലെ മികച്ച ഫിലിം ഫെസ്റ്റീവലുകളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും, ഒഫീഷ്യൽ സെലക്ഷൻ ലഭിക്കുകയും ചെയ്ത ചിത്രം, യാസ് എൻ്റർടൈമെൻ്റിനു വേണ്ടി മുഹമ്മദ് അഷർഷാ,ശ്രീജിത്ത് രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ജിവിതം അകന്നു നിന്ന് കാണാതെ, അടുത്ത് നിന്ന് കാണുമ്പോഴാണ് യഥാർത്ഥ സത്യങ്ങൾ ബോധ്യമാവുന്നത് എന്ന സന്ദേശവുമായെത്തുന്ന ബൈനോക്കുലർ മികച്ച അഭിപ്രായമാണ് നേടിയത്.തടി മിൽ തൊഴിലാളിയാണ് കണാരൻ (സലിം കുമാർ) ഭാര്യ മുമ്പേ മരണപ്പെട്ടു. ഒരേയൊരു മകൻ കണ്ണൻ. (ഹരി നബോത ) മകനു വേണ്ടി ജീവിക്കുന്നവനാണ് കണാരൻ. കണ്ണനാണെങ്കിൽ അലസൻ.സ്വന്തം നിക്കറു പോലും കഴുകിയിടാൻ അവന്…

    Read More »
  • കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ‘ഭീമന്റെ വഴി’ ഡിസംബര്‍ 3ന് തീയേറ്ററുകളില്‍

    ‘തമാശ’ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് ഡിസംബര്‍ 3നാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ഏപ്രിലില്‍ റിലീസും പ്ലാന്‍ ചെയ്തിരുന്നതാണ്. കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. നിലവില്‍ ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്യുന്ന തരത്തില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂട്, ബിനു പപ്പു‍, നിര്‍മ്മല്‍ പാലാഴി, നസീര്‍ സംക്രാന്തി, ശബരീഷ്, ചിന്നു ചാന്ദ്‌നി, മേഘാതോമസ്, ബിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സും ഒപിഎമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദാണ് ചെമ്പോസ്‌കിയുടെ അമരക്കരന്‍. റിമ കല്ലിങ്കലിന്റെയും ആഷിഖ് അബുവിന്റെയും നിര്‍മ്മാണക്കമ്പനിയാണ് ഒപിഎം. ശ്രീജിത്ത് ബാലനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ചെമ്പന്‍ വിനോദ് ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രംകൂടിയാണ് ഭീമന്റെ വഴി.…

    Read More »
  • നമുക്ക് പാർക്കാൻ’ മുന്തിരിത്തോപ്പുകൾ നിർമ്മിച്ചിട്ട് മുപ്പത്തഞ്ച് വർഷങ്ങൾ

      “നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടത്തിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം” കെ.കെ.സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർ‌ക്കാം എന്ന നോവലിനെ ആസ്പദമാക്കി പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. 1986 നവംബർ 27 നായിരുന്നു ഇതിന്റെ റിലീസിംഗ്. മോഹൻലാലും ശാരിയും ചേർന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ പത്മരാജന്റെ മറ്റെല്ലാ സിനിമകളെയും പോലെ പ്രണയത്തിനു തന്നെയാണ് പ്രധാന്യം നൽകിയിരിക്കുന്നത് ബൈബിളിലെ ഉത്തമഗീതത്തിലുള്ള ശലോമോന്റെ ഗീതങ്ങളാണ് പ്രധാനമായും നായകന്റെയും നായികയുടെയും പ്രണയസംഭാഷണങ്ങൾ. ശലോമോന്റെ സോംങ് ഓഫ് സോംങ്സിൽ പറയുന്നതുപോലെ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം..അതികാലത്ത് എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. സോളമൻ: അതിന്റെ അടുത്ത ലൈൻ എന്താണെന്ന് സോഫിക്കറിയാമോ? സോഫി:ങുങ്ങും.. സോളമൻ:ഊം.. അല്ലേൽ വേണ്ട. സോഫി:പറയൂ.. സോളമൻ:പോയി ബൈബിൾ…

    Read More »
Back to top button
error: