LIFEMovieTRENDING

വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട് ‘ജയ്ഭീം’: മന്ത്രി പി.എ മുഹമ്മദ് റിയാസ്‌

രണ്ട് ദിവസം മുമ്പാണ് സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം കണ്ടതിന് പിന്നാലെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലുളള നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.

സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ ‘ജയ് ഭീം’ എന്ന സിനിമ.
അധികാരത്തിന്റെ നെറികേടുകളോട്,
ജാതിയമായ ഉച്ഛനീചത്വങ്ങളോട്,
നിയമ വാഴ്ച്ചയുടെ അന്ധതയോട്,
കൊടിയ പീഢനമുറകളോട് എല്ലാം,
സാധാരണ മനുഷ്യർ നടത്തുന്ന ചെറുത്തു നിൽപ്പുകളെ സൂര്യയുടെ വക്കീൽ ചന്ദ്രുവും, ലിജോ മോൾ ജോസിന്റെ സെൻഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു.

ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും ‘ജയ്ഭീം’ നീതി പുലർത്തിയിട്ടുണ്ട്. വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട് ‘ജയ്ഭീം’.. മികച്ച സിനിമ മന്ത്രി കുറിച്ചു.

Back to top button
error: