LIFEMovie

നെറ്റ്ഫ്‌ളിക്‌സിലും സണ്‍ നെക്സ്റ്റിലുമായി ‘ഡോക്ടര്‍’

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളില്‍നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’. കോലമാവ് കോകില’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം ഒക്ടോബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്. റിലീസ്ദിനം മുതല്‍ പ്രേക്ഷകലക്ഷങ്ങളാണ് തീയേറ്ററുകളിലേയ്ക്ക് ആര്‍ത്തിരമ്പിയെത്തിയത്. അതിന്റെ ഫലം കളക്ഷനിലും പ്രതിഫലിച്ചു. റിലീസ് ചെയ്ത് ആഴ്ചയ്ക്കുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു.

Signature-ad

സണ്‍ ടി.വിയുമായുള്ള കരാര്‍ അനുസരിച്ച് ദീപാവലി ചിത്രമായി ഡോക്ടര്‍ സണ്‍ ടി.വിയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് നേരത്തേ ധാരണയില്‍ എത്തിയിരുന്നു. ഇതനുസരിച്ച് മൂന്നാം തീയതിമുതല്‍ ഡോക്ടര്‍ തീയേറ്ററുകളില്‍നിന്ന് പിന്മാറി. പകരം ദീപാവലി ചിത്രമായി രജനികാന്ത് നായകനായ അണ്ണാത്തെ തീയേറ്ററുകളില്‍ എത്തുകയും ചെയ്തു. അന്നേദിവസം വൈകുന്നേരം 6.30 ന് പ്രീമിയര്‍ ഷോയായി ഡോക്ടര്‍ സണ്‍ ടി.വിയിലെത്തി.

നവംബര്‍ 5-ാം തീയതി അര്‍ദ്ധരാത്രിമുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലും സണ്‍ നെക്സ്റ്റിലും ഡോക്ടര്‍ സ്ട്രീം ചെയ്തിരുന്നു. ജാനി ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ് ആണ്. കേരളത്തിലും ഡോക്ടര്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ഇവിടെനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Back to top button
error: