LIFE
-
ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കാൻ!
കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിതശൈലീ രോഗമാണ്. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍ നയിക്കും. ഫാറ്റി ലിവറിനെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഇതാണ്. 1.ഓട്‌സ്, കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നു. 2. ഗ്രീന്‍ ടീ മികച്ചതാണ്. കാരണം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു 3. ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. 4. വാള്‍നട്ട് കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ്. കരളിന് മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാനും സഹായകമാണ്. 5. മത്തി, ചൂര, ട്യൂണ തുടങ്ങിയ മീനുകള്‍ കരളിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. 6. ഇലക്കറികള്‍ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും 7. സോയാ ഉത്പന്നങ്ങളില്‍ കൊഴുപ്പ് കുറവും ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
Read More » -
തിക്കുറിശ്ശി അനുസ്മരണം മാർച്ച് 11ന്
തിരുവനന്തപുരം പ്രസ് ക്ലബ്ബും തിക്കുറിശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസ് മീറ്റിംഗ് ഹാളിൽ നടക്കും. മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും. ചലച്ചിത്ര താരം പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര നിരൂപകൻ ടി. പി.ശാസ്തമംഗലം തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നടത്തും. മാധ്യമ പ്രവർത്തകൻ രാജീവ് ഗോപാലകൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ ആർ.ശ്രീനിവാസൻ, സാഹിത്യകാരൻമാരായ എൻ. ആർ. സി. നായർ, കരുമം നീലകണ്ഠൻ, ആറ്റിങ്ങൽ സേവന വികാസ് കേന്ദ്ര ഡയറക്ടർ ശ്യാം ആറ്റിങ്ങൽ, തിക്കുറിശ്ശി ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ, ട്രഷറർ സുരേന്ദ്രൻ കുര്യാത്തി തുടങ്ങിയവർ സംസാരിക്കും. ചലച്ചിത്ര സംഗീത സംവിധായകൻ ഡോ: വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി സ്മരണാഞ്ജലി നടത്തും.
Read More » -
ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ ന് തുടക്കം
ആറന്മുള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ ആരംഭിച്ചു.സാംസ്‌കാരിക വകുപ്പ് മന്ത്രി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ടായിരുന്നു മന്ത്രി ഉദ്ഘടനം നിർവഹിച്ചത്. ആറന്മുളയിൽ ഒതുങ്ങി നിൽക്കുന്ന ഒരു സ്ഥാപനം എന്നതിലുപരി വാസ്തുവിദ്യാ ഗുരുകുലത്തെ ഒരു അന്തർദേശീയ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുരുകുലവും കേരള ലളിതകലാ അക്കാദമിയും ചേർന്ന് റൂറൽ ആർട്ട് ഹബ് പദ്ധതി വ്യാപകമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. മണ്മറഞ്ഞ കലാ സംസ്‌കൃതിയെ വാസ്തുവിദ്യാ ഗുരുകുലം മുഖേനെ പരിപോഷിപ്പിക്കുന്ന പദ്ധതിയും ആവിഷ്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നല്ല ടീം വർക്കുള്ള സർക്കാരാണ് നിലവിലുള്ളതെന്നും അതിനാൽ വിഭാവനം ചെയ്ത പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി വിസ്മയം സൃഷ്ടിക്കുവാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷയായിരുന്നു. വാസ്തുവിദ്യാ ഗുരുകുലത്തിന് സ്വന്തമായൊരു കെട്ടിടം ഈ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മന്ത്രി അഡ്വ. ജി. ആർ.…
Read More » -
ഇന്ന് പുകവലി വിരുദ്ധ ദിനം
ഇന്ന് പുകവലി വിരുദ്ധ ദിനമാണ്. ശ്വാസ കോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യം നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഇതില്‍ പിഴിഞ്ഞെടുക്കുന്ന കറയാണ് ടാര്‍. ശ്വാസ കോശത്തിലെ ചെറു കോശങ്ങളില്‍ പുരളുന്ന ടാര്‍ പിന്നീട് കോശങ്ങളെ അര്‍ബുദ രോഗങ്ങള്‍ക്ക് പാകപ്പെടുത്തുന്നു. മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതിനേക്കാള്‍ പുകവലി ദോഷകരമാകുന്നത് മറ്റുള്ളവരിലേക്കും രോഗമായും മരണമായും ഇത് പടരുന്നു എന്നതിനാലാണ്. രക്താര്‍ബുദം, മൂത്രാശയ കാന്‍സര്‍, ഗര്‍ഭാശയ മുഖത്തെ കാന്‍സര്‍, അന്നനാള കാന്‍സര്‍, വൃക്കയുടെ കാന്‍സര്‍, സ്വനപേടകത്തിലെ കാന്‍സര്‍, ശ്വാസകോശാര്‍ബുദം, വായക്കുള്ളിലെ കാന്‍സര്‍, ആഗ്‌നേയ ഗ്രന്ഥിയുടെ കാന്‍സര്‍, തൊണ്ടയിലെ കാന്‍സര്‍, ആമാശയ കാന്‍സര്‍, ഹൃദയസ്തംഭനം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിസന്‍സ്, രക്തസമ്മര്‍ദ്ദം, മാസം തികയാതെ പ്രസവിക്കല്‍, വന്ധ്യത, കുഞ്ഞിന്റെ പെട്ടെന്നുള്ള മരണം, ബലക്ഷയം തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പുകയില ഉപയോഗം കാരണമാകുന്നു. അനേകം ഫലപ്രദമില്ലാത്ത ചികിത്സകള്‍ക്കും ശമനം താരതമ്യേന കുറവുള്ള രോഗങ്ങള്‍ക്കും നമ്മുടെ ജനതയെ എറിഞ്ഞു കൊടുക്കുകയാണ് പുകയില ഉല്‍പ്പന്നങ്ങള്‍. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൽ ഏറെ ആസക്തിയുണ്ടാക്കുന്നതിനാൽ തന്നെ…
Read More » -
ക്യാൻസർ രോഗികൾക്ക് തലമുടി മുറിച്ചു നൽകിയ പ്ലസ് വൺകാരി ആര്യരത്ന ‘നന്മരത്ന ‘
ക്യാൻസർ രോഗികൾക്ക് തന്റെ തലമുടി പൂർണമായും മുറിച്ചു നൽകിയ ആര്യരത്ന അന്താരാഷ്ട്ര വനിതാദിനത്തിൽ നന്മയുടെ രത്നമായി. കോട്ടയം കുറിച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ സയൻസ് ബി. ബാച്ച് വിദ്യാർത്ഥിനിയാണ് ആര്യരത്ന എ. പി. ഈ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആര്യരത്‌നയുടെ മനസ്സിൽ ക്യാൻസർ രോഗികൾക്ക് തന്റെ മുടി പൂർണമായും മുറിച്ച് നൽകണമെന്ന ആഗ്രഹമുണ്ടായത്.ഇതേ സ്കൂളിലെ യു.കെ.ജി. വിദ്യാർത്ഥിനിയും നാട്ടുകാരിയുമായ കുട്ടി കാൻസർ ബാധിതയാവുകയും ചികിത്സയ്ക്കായി തിരുവനന്തപുരം ആർ. സി. സിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ ക്യാൻസർ രോഗികൾക്ക് ഉണ്ടാകാവുന്ന മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ആര്യ അച്ഛനമ്മമാരിൽ നിന്നും മനസ്സിലാക്കിയിരുന്നു.വിഗ് പോലുള്ള പരിഹാര മാർഗ്ഗങ്ങൾക്കായി പലരും മുടി മുറിച്ചു നൽ കാറുണ്ടെന്ന അറിവ് കുട്ടിയെ സ്വാധീനിച്ചു. വർഷങ്ങൾക്കുശേഷം പ്ലസ് വൺ ഹിന്ദി ക്ലാസ്സിൽ വച്ച് രേഖ ടീച്ചർ പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിനിടയിൽ ക്യാ ൻസർ രോഗികളെക്കുറിച്ചും പരാമർശിച്ചപ്പോഴായിരുന്നു ആര്യയുടെ പഴയ ആഗ്രഹം വീണ്ടും ഉണർന്നത് .…
Read More » -
വനിതാ ദിനത്തില്‍ മാത്രം ആഘോഷിക്കപ്പെടേണ്ടവരാണോ വനിതകൾ?
“സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” ഇതാണ് 2022 ലെ സ്ത്രീദിന മുദ്രാവാക്യം. ലിംഗ സമത്വം എത്ര കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ…
Read More » -
മലയാള സിനിമയിലെ പെൺ പുറപ്പാടുകൾ
സൂപ്പർ സ്റ്റാർ സിനിമകളിൽ നിന്നും മലയാള സിനിമകൾ മാറിയിരിക്കുന്നു. സ്ത്രീ പക്ഷ സിനിമകളും, അഭിനേത്രികൾക്ക് കൃത്യമായ സ്ഥാനം കൊടുക്കുന്ന ചിത്രങ്ങളും ഇക്കാലത്ത് വിജയമാഘോഷിക്കുന്നു. ഈ വനിതാ ദിനത്തിൽ കുറച്ചു സ്ത്രീ പക്ഷ സിനിമകളെ പറ്റി ചിന്തിക്കാം. 1970 – 80 കാലഘട്ടത്തിൽ സ്ത്രീപക്ഷ സിനിമകളും നല്ല ആഴവും പരപ്പുമുള്ള സ്ത്രീ കഥാപാത്രങ്ങളും മലയാള സിനിമയിൽ ഉണ്ടായിരുന്നു. ഷീല, ശ്രീവിദ്യ, ശാരദ, ശോഭ തുടങ്ങിയ അഭിനേത്രികൾ മിഡിൽ ക്ലാസ്സ്, അപ്പർ ക്ലാസ്സ് സ്ത്രീ ജീവിതങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ, സ്വന്തമായി അഭിപ്രായമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവർ മിഴിവോടെ അവതരിപ്പിച്ചിട്ടുണ്ട്. 80 കളിൽ, രേവതി, ശോഭന, പാർവതി, കാർത്തിക എന്നിങ്ങനെ നായികമാർ മലയാള സിനിമയെ സമ്പന്നമാക്കി. പത്മരാജൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയ സംവിധായകന്മാർ കലാമൂല്യമുള്ള ചലച്ചിത്രങ്ങളെ പറ്റി ചർച്ചയായി. ‘നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ ‘, ‘തൂവാനത്തുമ്പികൾ ‘ എന്നീ സിനിമകൾ ഒരു വിപ്ലവമായിരുന്നു. ഇതൊക്കെയൊഴിച്ചാൽ മുൻനിര ചിത്രങ്ങൾ സ്ത്രീ എന്നാൽ പുരുഷന്റെ ഉത്തരവാദിത്വമാണന്ന തരത്തിലേക്ക്…
Read More »


