FeatureLIFE

ക്യാൻസർ രോഗികൾക്ക് തലമുടി മുറിച്ചു നൽകിയ പ്ലസ് വൺകാരി ആര്യരത്ന ‘നന്മരത്ന ‘

ക്യാൻസർ രോഗികൾക്ക് തന്റെ തലമുടി പൂർണമായും മുറിച്ചു നൽകിയ  ആര്യരത്ന അന്താരാഷ്ട്ര വനിതാദിനത്തിൽ നന്മയുടെ രത്നമായി.
കോട്ടയം കുറിച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ സയൻസ് ബി. ബാച്ച്  വിദ്യാർത്ഥിനിയാണ്
ആര്യരത്ന എ. പി.
ഈ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആര്യരത്‌നയുടെ മനസ്സിൽ ക്യാൻസർ രോഗികൾക്ക് തന്റെ മുടി പൂർണമായും മുറിച്ച് നൽകണമെന്ന  ആഗ്രഹമുണ്ടായത്.ഇതേ സ്കൂളിലെ യു.കെ.ജി. വിദ്യാർത്ഥിനിയും നാട്ടുകാരിയുമായ കുട്ടി കാൻസർ ബാധിതയാവുകയും ചികിത്സയ്ക്കായി  തിരുവനന്തപുരം ആർ. സി. സിയിൽ  പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ ക്യാൻസർ രോഗികൾക്ക് ഉണ്ടാകാവുന്ന മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ആര്യ അച്ഛനമ്മമാരിൽ നിന്നും മനസ്സിലാക്കിയിരുന്നു.വിഗ് പോലുള്ള പരിഹാര മാർഗ്ഗങ്ങൾക്കായി പലരും മുടി മുറിച്ചു നൽ കാറുണ്ടെന്ന അറിവ് കുട്ടിയെ സ്വാധീനിച്ചു. വർഷങ്ങൾക്കുശേഷം പ്ലസ് വൺ ഹിന്ദി ക്ലാസ്സിൽ വച്ച്  രേഖ ടീച്ചർ  പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിനിടയിൽ ക്യാ ൻസർ രോഗികളെക്കുറിച്ചും പരാമർശിച്ചപ്പോഴായിരുന്നു ആര്യയുടെ പഴയ

 

ആഗ്രഹം വീണ്ടും ഉണർന്നത് . വീട്ടിലെത്തിയ ഉടൻ അമ്മയോട്  മുടി മുറിച്ചു കൊടുക്കുന്നതിനെപ്പറ്റി ആര്യ പറഞ്ഞു.അമ്മയും അനുജത്തിയും അച്ഛനും സന്തോഷത്തോടെ ആര്യയുടെ ആഗ്രഹത്തിന്  സമ്മതം  നൽകി.ടീച്ചർ  ആര്യയ്ക്ക് ഒരു വീഡിയോ അയച്ചു.അതിൽ തൃശൂരുള്ള  ഹെയർ ബാങ്കി നെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിൻ പ്രകാരം  ആര്യരത്ന കുടുംബത്തോടൊപ്പം തൃശൂരെത്തി .നിറഞ്ഞ മനസ്സോടെ  തന്റെ മുടി മുഴുവനായും   ആർ. സി .സിയിലെ  ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാനായി ഹെയർ ബാങ്കിനെ  ഏല്പിച്ചു.ചലച്ചിത്ര രംഗത്ത് മേയ്ക്കപ്പ് ആർട്ടിസ്റ്റായ ദീപ റെഡ്ലിപ്സ് മുടി ഏറ്റുവാങ്ങി.കാരുണ്യ പ്രവർത്തകൻ അഭിയും സംബന്ധിച്ചു.മറ്റുള്ളവർക്ക് പണം നൽകി സഹായിക്കുവാനുള്ള കഴിവ് തനിയ്ക്കോ കുടുംബത്തിനോ ഇല്ലാത്തതിനാൽ സ്വന്തം ശരീരത്തിൽ നിന്നും മുടിയായും രക്തമായും ഒക്കെയേ തനിക്ക് കൊടുക്കാനാവുകയുള്ളൂവെന്ന്   പതിനേഴുകാരിയായ
ആര്യരത്ന പറയുന്നു. സ്വമനസ്സാലെയുള്ള ഈ പുണ്യപ്രവർത്തിയിലൂടെ പലർക്കും മാതൃകയാവാൻ ആര്യയ്ക്ക് കഴിയുന്നുവെന്ന് നാട്ടുകാർ പറയുന്നു.

 

ആലപ്പുഴ  നീലംപേരൂർ സ്വദേശിയും നീലംപേരൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായ  പതിനഞ്ചിൽ ചിറ അനിൽകുമാറിന്റെയും എഴുത്തുകാരിയും ആര്യ  പഠിക്കുന്ന സ്കൂളിലെ പി.ടി.എ.പ്രസിഡന്റുമായ
ആശാ  ജി.കിടങ്ങൂരിന്റെയും മകളാണ്  ആര്യരത്ന.
<span;> സാഹിത്യ രംഗത്ത്  സജീവമാണ് ആശ.ഇളയ മകൾ ആർച്ചാ അനിൽ  ആര്യ പഠിക്കുന്ന സ്കൂളിൽ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

 

പഠനത്തോടൊപ്പം കലാപരമായ  കഴിവുകളും ആര്യയ്ക്കുണ്ട്.കൊച്ചു കുട്ടിയായിരുന്നപ്പോഴേ വീടിന്റെ ഭിത്തിയിൽ വരച്ചു തുടങ്ങിയ ആര്യരത്നയ്ക്ക് അമ്മയും അമ്മയുടെ സഹോദരിമാരും ചിത്രങ്ങൾ  വരച്ചിരുന്നത് ഏറെ കൗതുകമുണ്ടാക്കിയിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി പങ്കെടുത്ത ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയതോടെ ആര്യരത്നയ്ക്ക്  ആത്മവിശ്വാസം വർദ്ധിച്ചു. പിന്നീട് നിരവധി സമ്മാനങ്ങൾ നേടാൻ  കഴിഞ്ഞു. ആറാം ക്ലാസ്സിൽ വച്ച് സംസ്ഥാനതല യൂറിക്കാ വിജ്ഞാനോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു. ഒമ്പതാം ക്ലാസ്സിൽ പഠിക്കവേ തൃശൂര് നടന്ന വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ എംബ്രോയ്ഡറി വിഭാഗത്തിൽ എ. ഗ്രേഡ് നേടിയിട്ടുണ്ട്.

ലോക് ഡൗൺ സമയത്ത് ബോട്ടിൽ ആർട്ട്, പോർട്രെയ്റ്റ് , മെഹന്തി വർക്ക്, ഡ്രീം ക്യാച്ചർ നിർമ്മാണം,  ചുവരിൽ ചിത്രം വരയ്ക്കൽ , യൂ ടൂബ് വ്ലോഗ്, ഡൂഡിൽ ആർട്ട് എന്നിവയെല്ലാം ഈ  മിടുക്കി ചെയ്തിട്ടുണ്ട്.

Back to top button
error: