FictionLIFESocial MediaSportsTRENDING

ക്ലാസിക്കല്‍ ഫുട്ബാളിനെ മനസ്സില്‍ ധ്യാനിച്ച് ഒരു പെണ്‍കുട്ടി

ഈ വനിതാദിനത്തില്‍ നേട്ടങ്ങളുടെ കളികളത്തിലേയ്ക്ക് പാറിപറയ്ക്കുന്ന ഒരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. . കുട്ടിക്കാലത്തെ പന്ത് കളി ഭ്രമത്തെ ജീവിത സ്വപ്നമാക്കി സ്പാനീഷ് ഭാഷ പഠിച്ച് യൂറോപ്യന്‍ കളിയുടെ നെറുകയില്‍ പറന്നുയരാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ ജില്ലക്കാരി ജുഷ്ന ഷഹിന്‍ (26) ആണ് ഈ കൊച്ചു മിടുക്കി.  അങ്ങേയറ്റം സുരക്ഷാ ക്രമീകരണമുള്ള മെസ്സിയുടെ പരിശീലന ക്യാമ്പിലും ഫ്രഞ്ച് താരം ബെന്‍സമയുടെ വര്‍ത്താ സമ്മേളനത്തിലും പാരീസില്‍ അവളെത്തി. ഇവിടെ പ്രവേശനം ലഭിച്ച മുപ്പതോളം അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകരില്‍ ഒരേയൊരുഇന്ത്യക്കാരിയാണ് ജുഷ് ന ഷാഹിന്‍.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്ത്യാ- സ്പാനീഷ് കള്‍ച്ചറല്‍ പ്രൊഗ്രാമിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ് സാപാനീഷ് ലാംഗ്വേജ് അസിസ്റ്റന്റായി സെലക്ഷന്‍ കിട്ടിയവരില്‍ ഏക മലയാളിയായപ്പോള്‍ തന്നെ ജുഷ്‌ന ശ്രദ്ധേയയായിരുന്നു. സ്‌പെയിലെത്തി ബാഴ്‌സ ക്ലബ്ബ് ആസ്ഥാനത്ത് പോയി മെസ്സിയെ കൂടിക്കാഴ്ച നടത്താന്‍ ബാഴ്‌സയുടെ ഔദ്യോഗിക ലറ്റര്‍ കവര്‍ നേടി കുറിപ്പ് നല്‍കിയപ്പോള്‍ തന്നെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ അത് വാര്‍ത്തയായിരുന്നു. സ്വപ്നങ്ങള്‍ക്കനുസരിച്ച് കരിയറിനെ പാകപ്പെടുത്താന്‍ ബഹുഭാഷാ പരിജ്ഞാനം നേടി പന്ത് കളിയുടെ നെറുകയിലെത്തിയ ജുഷ് നയെ ഹിഗ്വിറ്റ യുടെ കഥാകാരന്‍ എന്‍.എസ് മാധവന്‍ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. പലരും ഫുട്‌ബോളില്‍ അഭിനിവേശമുള്ളവരാവാം. എന്നാല്‍ ചിലര്‍ അതിനെ അവരുടെ കരിയറിന്റെ വിധി എഴുതാനും ജീവിതത്തിന്റെ ഗതി മാറ്റാനും നിശ്ചയിക്കുന്നതില്‍ ഒരു പെണ്‍കുട്ടി നിശ്ചയ ദാര്‍ഡ്യത്തോടെ മുന്നേറി എന്നതാണ് ജുഷനയെ വേറിട്ടു നിര്‍ത്തുന്നത്.

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ജുഷ്‌ന കുട്ടിക്കാലത്ത് ലോകകപ്പിന്റെ കളി കാണാനിടയായപ്പോള്‍ ഉള്ളില്‍ കയറിയ ഫുട്‌ബോള്‍ പ്രണയത്തിന്റെ വിത്തുകള്‍ മുളപൊട്ടിയത് 2006 സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ്.വീട്ടിലും സ്‌കൂളിലുമുണ്ടായിരുന്ന ‘ടീം ഫാന്‍സു’കളുടെവാശിയില്‍ നിന്നാണ് താന്‍ കളി കമ്പക്കാരിയായതെന്ന് ജുഷ് ന പറയുന്നു. ലോകകപ്പ് മല്‍സരം നടന്നപ്പോള്‍ വീട്ടിനുള്ളില്‍ കുടുംബാംഗങ്ങള്‍ രണ്ടോ മൂന്നോ ടീം ഫാന്‍സുകളായിരുന്നു. അമ്മാവന്‍മാരും മറ്റുമെല്ലാം കളി കമ്പക്കാര്‍. കായിക പ്രേമിയും പഴയ ഫുട്ബാള്‍ കളിക്കാരനുമായ മുത്തച്ഛന്‍ ബ്രസീലിന്റെ ഉറച്ച പിന്തുണക്കാരനായതിനാല്‍, തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പിരി കയറ്റാന്‍ അര്‍ജന്റീനിയന്‍ ടീം ഫാനായി ജുഷ്‌ന വീട്ടില്‍ വാതുവെപ്പില്‍ ചേര്‍ന്നും പൊള്ള് പറഞ്ഞും ആറാം ക്ലാസ് തൊട്ട് ഫുട്ബാളും അര്‍ജന്റീനയും ഭ്രമമായി തീര്‍ന്നു. കളി നിയമങ്ങള്‍ ഓരോന്നും മന:പാഠമാക്കി. സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീമുകളെ ഹരം പിടിപ്പിക്കുന്ന ആരവക്കാരിയായി. സഹപാഠികള്‍ അവള്‍ക്ക് മെസ്സി എന്ന് വിളിപ്പേരിട്ടു. ലയണല്‍ മെസ്സി പ്രിയപ്പെട്ട താരമാവുകയും ഫുട്‌ബോളും കളിയെഴുത്തും ഹരമാവുകയും ചെയ്തു. കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ് നേരെ ചേര്‍ന്നത് ജെ.എന്‍.യു.വില്‍ സ്പാനീഷ് ബിരുദ പഠനത്തില്‍.ജെ.എന്‍.യുവിലെ എഴുത്ത് പരീക്ഷയില്‍ സ്പാനീഷ് വിഷയത്തില്‍ മികച്ച മാര്‍ക്ക് നേടി ഡിഗ്രി സീറ്റുറപ്പിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബി.എ ഇംഗ്ലീഷില്‍ പ്രവേശനം കിട്ടിയിരിക്കെ അത് ഒഴിവാക്കിയാണ് ജെ .എന്‍ . യു. വില്‍ സ്പാനീഷ് എടുത്തത്. എല്ലാം
ക്ലാസിക്കല്‍ ഫുട്ബാളിനെ മനസ്സില്‍ ധ്യാനിച്ച്!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: