കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിതശൈലീ രോഗമാണ്. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍ നയിക്കും. ഫാറ്റി ലിവറിനെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഇതാണ്.
1.ഓട്‌സ്, കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നു.
2. ഗ്രീന്‍ ടീ മികച്ചതാണ്. കാരണം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു
3. ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.
4. വാള്‍നട്ട് കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ്. കരളിന് മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാനും സഹായകമാണ്.
5. മത്തി, ചൂര, ട്യൂണ തുടങ്ങിയ മീനുകള്‍ കരളിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.
6. ഇലക്കറികള്‍ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും
7. സോയാ ഉത്പന്നങ്ങളില്‍ കൊഴുപ്പ് കുറവും ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.