LIFE
-
ഉള്ളിനീര് എങ്ങനെ മുടിയില്‍ പ്രയോഗിക്കാമെന്ന് നോക്കാം
നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഉള്ളി മുടിയുടെ സംരക്ഷണത്തിന് അത്യുത്തമമാണ്.ഉള്ളിനീര് എങ്ങനെ മുടിയില്‍ പ്രയോഗിക്കാമെന്ന് നോക്കാം. അതിനായി ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കണം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെത്തന്നെ മുടിയുടെ ഓരോ ഇഴകളിലായി തേച്ചുപുരട്ടാം. ഇത് മുടി വളരാന്‍ വളരെയധികം സഹായിക്കും. ഉള്ളിനീരില്‍ സള്‍ഫര്‍ നിറഞ്ഞ സൈറ്റോകെമിക്കല്‍സ് അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് ചര്‍മത്തിനു സംഭവിക്കുന്ന കേടുപാടുകളെ നീക്കുകയും ചര്‍മത്തിന് ചെറുപ്പം തോന്നാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും ഉള്ളിനീര് ശരീരത്തില്‍ പുരട്ടുന്നത് ശീലമാക്കിയാല്‍ അത് പ്രായം തോന്നിപ്പിക്കുന്ന പാടുകളെ മായ്ക്കുകയും ചര്‍മത്തിലെ ചുളിവുകളെ അകറ്റുകയും ചെയ്യും. മിനറല്‍സ്, ആന്റി ഓക്‌സിഡന്റ്‌സ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഉള്ളി. ചര്‍മത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളില്‍ നിന്നെല്ലാം അതിനെ സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ചര്‍മത്തെ അണുബാധയില്‍ നിന്നു സംരക്ഷിക്കാനും ചര്‍മം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും. ഉള്ളിനീരില്‍ നാരങ്ങനീരോ തൈരോ കലര്‍ത്തിയ മിശ്രിതം നേരിട്ടു ചര്‍മത്തില്‍ പുരട്ടാം.
Read More » -
രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി
രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 47 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു. രോഗമുക്തി നിരക്ക് 98.71 ശതമാനമായി ഉയര്‍ന്നത് രാജ്യത്ത് ആശ്വാസ കണക്കായി . അതിനിടെ രാജ്യത്താകെ കൊവിഡ് വാക്സിന്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 180 കോടി കടന്നു. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,29,90,991 ആയി. 38,069 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 5,15,850 ആണ് ഇതുവരെ രേഖപ്പെടുത്തിയ മരണനിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ഇന്നലെ 1,088 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 22,050 സാമ്പിളുകള്‍ പരിശോധിച്ചു. 1 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള ആകെ മരണം 66,793 ആയി.
Read More » -
‘ഉരു’ സിനിമ റിലീസിനൊരുങ്ങി
ബേപ്പൂരിലെ ഉരു നിര്‍മിക്കുന്ന തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കിയ ‘ഉരു’ സിനിമ റിലീസിനൊരുങ്ങി. ചിത്രത്തിന്റെ പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു. ഉരു നിര്‍മാണത്തിന്റെ പരമ്പരാഗത രീതിയെക്കുറിച്ച് പഠിച്ച ശേഷമാണ് സിനിമയ്ക്ക് തുടക്കം കുറിച്ചതെന്ന് സംവിധായകന്‍ ഇ എം അഷ്റഫ് പറഞ്ഞു. പരമ്പരാഗത ഉരു നിര്‍മാണത്തിന്റെ ചരിത്രപശ്ചാത്തലം പകര്‍ത്തി വയ്ക്കുകയാണ് സിനിമ. സാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ഇ എം അഷ്റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഉരു’ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. ഇതിന് മുന്നോടിയായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തി. ബേപ്പൂരില്‍ നിര്‍മിക്കുന്ന രണ്ടു ഉരുവിന്റെ മേല്‍നോട്ടത്തിനായി അറബിയുടെ പ്രതിനിധിയായി എത്തുന്ന റഷീദും മൂത്താശാരി ശ്രീധരനും അവിചാരിതമായി പ്രതിസന്ധിയില്‍ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മാമുക്കോയയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആല്‍ബര്‍ട്ട് അലക്‌സ്, മഞ്ജു പത്രോസ്, അനില്‍ ബേബി, അജയ് കല്ലായി, അര്‍ജുന്‍, മന്‍സൂര്‍ പള്ളൂര്‍ തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍.…
Read More » -
നിറയെ ദുരുഹതകളുമായി 1744 വൈറ്റ് ആൾട്ടോ
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ സെന്ന ഹെഗ്ഡേ ഒരുക്കുന്ന 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അടിമുടി ദുരൂഹത നിറഞ്ഞു നിൽക്കുന്നതാണ് ടീസർ. ഇതുവരെ മലയാളികൾ കണ്ടുശീലിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലാണ് ചിത്രം എന്ന് ടീസറിൽ നിന്ന് വ്യക്തം. ‘മെയ്ഡ് ഇൻ കാഞ്ഞങ്ങാട് ‘ എന്ന കുറുപ്പോടെയാണ് ചിത്രം തുടങ്ങുന്നത്. ഷറഫുദീന്റെ പോലീസ് വേഷം കൗതുകം നിറഞ്ഞതാണ്. ഒരു വെള്ള ആൾട്ടോ കാറിനു വേണ്ടിയുള്ള അന്വേഷണം ചിത്രത്തിന് ഒരു സസ്‌പെൻസ് സ്വഭാവം നൽകുന്നുണ്ട്. 1744 ആം നമ്പർ വെള്ള ആൾട്ടോ കാറിന് എന്തോ പ്രേഷകർക്ക് വേണ്ടി കരുതി വെക്കാനുണ്ടെന്ന് ചുരുക്കം. ചിത്രം നല്ലൊരു ബ്ലാക്ക് കോമഡി ആയിരിക്കാം എന്നാണ് പ്രേഷക പ്രതീക്ഷ. ഇതിനു മുൻപ് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത “തിങ്കളാഴ്ച നിശ്ചയം” വൻ വിജയമായിരുന്നു.
Read More » -
ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരുമുദ്ര 2022’ ശ്രദ്ധേയമാകുന്നു
ആറന്മുള വാസ്തു വിദ്യാ ഗുരുകുലം തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ ശ്രദ്ധേയമാകുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ വിവിധ പരിപാടികൾ,വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. എം. ജി ശശിഭൂഷൻ,ഡോ. എ.മോഹനാക്ഷൻ നായർ, കെ യു. കൃഷ്ണകുമാർ, പ്രൊഫ.പ്രദോഷ്കുമാർ മിശ്ര, ആർ. ചന്ദ്രൻപിള്ള തുടങ്ങിയവർ സെമിനാറുകൾ നയിച്ചു. പ്രൊഫ.വി. കാർത്തികേയൻ നായർ, മുരുകൻ കാട്ടാക്കട, ജെ.റെജികുമാർ തുടങ്ങിയവർ സെമിനാറുകൾ ഉദ്ഘടനം ചെയ്തു. ചെട്ടികുളങ്ങര ജയകുമാർ കളമെഴുത്തും നാരായണ ഭട്ടതിരി മലയാളം കാലിഗ്രാഫി ഡെമോൺസ്‌ട്രേഷനും നടത്തി. ക്യാമ്പ് 15 ന് സമാപിക്കും.
Read More » -
മലയാള സിനിമയിലെ അതുല്യ പ്രതിഭ യായിരുന്നു തിക്കുറിശ്ശി: മന്ത്രി ജി. ആർ. അനിൽ
തിരുവനന്തപുരം പ്രസ് ക്ലബ്ബും തിക്കുറിശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു.മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു തിക്കുറിശ്ശിയെന്നും തിക്കുറിശ്ശിയുടെ ഭവനം സ്മാരകമാക്കാൻ ഫൗണ്ടേഷൻ മുൻകൈ എടുക്കണമെന്നും ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര നിരൂപകൻ ടി. പി.ശാസ്തമംഗലം തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നടത്തി . ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ, ട്രഷറർ സുരേന്ദ്രൻ കുര്യാത്തി, എൻ. ആർ. സി. നായർ, റഹിം പനവൂർ,ഷീബ തുടങ്ങിയവർ സംസാരിച്ചു .ഡോ: വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി സ്മരണാഞ്ജലി നടത്തി.
Read More » -
” പന്ത്രണ്ട് ” സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ്
ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട് ‘ (12) എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. <span;>വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ-…
Read More » -
സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. <span;>കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1015 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 142 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 10,511 കോവിഡ് കേസുകളില്‍, 9.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…
Read More »

