LIFE

തിക്കുറിശ്ശി അനുസ്മരണം മാർച്ച് 11ന്

തിരുവനന്തപുരം പ്രസ് ക്ലബ്ബും തിക്കുറിശ്ശി  ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ്  പ്രസ്  മീറ്റിംഗ് ഹാളിൽ നടക്കും.

മന്ത്രി ജി. ആർ. അനിൽ  ഉദ്ഘാടനം ചെയ്യും.  പ്രസ് ക്ലബ് പ്രസിഡന്റ്‌ എം. രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും. ചലച്ചിത്ര താരം പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര നിരൂപകൻ  ടി. പി.ശാസ്തമംഗലം തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നടത്തും.

Signature-ad

മാധ്യമ പ്രവർത്തകൻ രാജീവ് ഗോപാലകൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ  ആർ.ശ്രീനിവാസൻ, സാഹിത്യകാരൻമാരായ എൻ. ആർ. സി. നായർ, കരുമം നീലകണ്ഠൻ,  ആറ്റിങ്ങൽ സേവന വികാസ് കേന്ദ്ര ഡയറക്ടർ ശ്യാം ആറ്റിങ്ങൽ, തിക്കുറിശ്ശി ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ, ട്രഷറർ സുരേന്ദ്രൻ കുര്യാത്തി  തുടങ്ങിയവർ സംസാരിക്കും. ചലച്ചിത്ര സംഗീത സംവിധായകൻ ഡോ: വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി സ്മരണാഞ്ജലി  നടത്തും.

Check Also
Close
Back to top button
error: