കുട്ടികൾക്ക് നൽകാൻ ഹെൽത്തിയായ എള്ള് കുക്കീസ് ഉണ്ടാക്കി കൊടുത്താലോ? എള്ളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിനും നല്ലതാണ്. സ്ണകൂൾ വിട്ടു വരുംമ്പോഴേക്കും ഇത് തയാറാക്കി വയ്ക്കാം.. ഈസിയാണ് എള്ള് കുക്കീസ്.
ആവശ്യമായ സാധനങ്ങൾ
കറുത്ത എള്ള് – 150 ഗ്രാം, അരച്ചു പേസ്‌റ്റാക്കിയത്
നിലക്കടല – 150 ഗ്രാം, തരുതരുപ്പായി പൊടിച്ചത്
ഈന്തപ്പഴം, കുരു കളഞ്ഞത് – 150 ഗ്രാം, പൊടിയായി അരിഞ്ഞത്
തേൻ – 20 ഗ്രാം
ഉപ്പ് – ഒരു നുള്ള്
വനില പൗഡർ – ഒരു ഗ്രാം
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും യോജിപ്പിച്ചു കുഴച്ചെടുക്കണം. ഇതു ചെറിയ ഉരുളകളായി ഉരുട്ടി കുക്കീസ് ആകൃതിയിലാക്കി വിളമ്പാം.