LIFE

  • സേറ, ടെസ്സ, സമീറ, പല്ലവി..

    മാർച്ച്‌ 8 സ്ത്രീ ദിനമാണ്. അന്ന് മാത്രമല്ല സ്ത്രീക്ക് പ്രാധാന്യം ലഭിക്കേണ്ടത്. നമ്മുടെ മലയാള സിനിമയിൽ എക്കാലവും മിഴിവേറി നിൽക്കുന്ന കുറെ സ്ത്രീ കഥാപാത്രങ്ങളിൽ നാല് പേരെയാണ് ഇവിടെ കുറിക്കുന്നത്. മലയാളത്തിലെ നാല് പ്രിയപ്പെട്ട കഥാപാത്രങ്ങൾ, സേറ, ടെസ്സ, സമീറ, പല്ലവി. നാലും ചെയ്തത് പാർവതി തിരുവോത്തും.     കാലിന് ബുദ്ധിമുട്ടുള്ള എന്നാൽ, ആത്മവിശ്വാസത്തിന് തീരെ കുറവില്ലാത്ത കഥപത്രമാണ് ബാംഗ്ലൂർ ഡെയ്‌സിലെ സേറ. ഒരു റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സേറ ചിത്രത്തിൽ ആത്മവിശ്വാസം തീരെയില്ലാത്ത അജുവിന് കൂട്ട് പോകുന്നുണ്ട്. അവൾ അവൾക്കും ചുറ്റുമുള്ളവർക്കും അജുവിനും ഒക്കെ ഒരു സ്നേഹത്തിന്റെ കുട നിവർത്തുന്നു. ഏകാന്തതയുടെ മഴ നനയുന്ന അജുവാകട്ടെ അവൾക്കൊപ്പം നടക്കുന്നു.   ചാർളി എന്ന സിനിമയിലെ ടെസ്സക്ക് കുറച്ച് ആവേശം കൂടുതലാണ് എന്ന് പറയാം. സാധാരണ സ്ത്രീ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രമാണ് ടെസ്സ. അവൾ ധാരാളം യാത്ര ചെയ്യുന്നു. സ്വന്തം ജീവിതം ആസ്വദിക്കുന്നു. ആരും കൊണ്ട് വന്നു തരുന്ന…

    Read More »
  • ‘ഒരുത്തീ’യുടെ മൂന്നാമത്തെ ടീസർ മാർച്ച്‌ 8 ന്

    പ്രേക്ഷകര്‍ വളരെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. സ്ത്രീ പ്രാധാന്യമുള്ള, അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന് പുറത്തിറങ്ങിയ ട്രൈലെറിൽ നിന്നും വ്യക്തമാണ്.   വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം പ്രേഷകർ ഇത്രയധികം കാത്തിരിക്കാൻ കാരണം അതിൽ പ്രധാന വേഷം ചെയ്യുന്ന നവ്യ നായരാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം നവ്യ നായർ വെള്ളിത്തിരയിലേക്ക് ശക്തമായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.   മാർച്ച്‌ എട്ടാം തിയതി മൂന്നാമത്തെ ടീസർ പുറത്തിറക്കുകയാണ്. സിനിമാതാരം ഭാവനയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്നത്.

    Read More »
  • ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരുമുദ്ര  2022’ മാർച്ച് 9 മുതൽ 15 വരെ തിരുവനന്തപുരത്ത്

    സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പ് സ്ഥാപനമായ ആറന്മുള വാസ്തു വിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’  മാർച്ച് 9 മുതൽ 15 വരെ തിരുവനന്തപുരം അനന്ത വിലാസം  കൊട്ടാരത്തിൽ  നടക്കും.  സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ  12 പ്രമുഖ  കലാകാരന്മാരും  ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകൾ ക്യാമ്പിൽ പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ  വിവിധ പരിപാടികൾ,വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. 9 ന്  രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ക്യാമ്പിന്റെ  ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാ  ജോർജ് അധ്യക്ഷയായിരിക്കും. മന്ത്രി അഡ്വ:ജി. ആർ. അനിൽ  വിശിഷ്ടാതിഥിയായിരിക്കും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തും. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്കാരിക വകുപ്പ്  ഡയറക്ടർ  മുഹമ്മദ്‌ റിയാസ്, കേരള ലളിതകലാ അക്കാദമി ചെയർമാൻ…

    Read More »
  • കലയുടെ മാരിവില്ലൊരുക്കി ‘വേൾഡ് ഓഫ് വിമൻ 2022’ മാർച്ച് 8 മുതൽ

    സർഗ്ഗാത്മകത മാരിവില്ലൊരുക്കുന്ന ‘വേൾഡ് ഓഫ് വിമെൻ 2022’-ന് ലോകവനിതാദിനത്തിൽ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ അരങ്ങുണരും. പ്രമുഖനർത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യത്തോടെ തുടങ്ങുന്ന ഒരാഴ്ചത്തെ കലയുടെ പെൺപൊലിമ ഒരുക്കുന്നത് സംസ്ഥാനസർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജി(NCTICH)ന്റെ സഹകരണത്തോടെയാണ്. കലോത്സവം ഡിജിപി ഡോ. ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും. നാട്ടുവൈദ്യവിദുഷി പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യാതിഥിയാകും. വൈക്കം വിജയ ലക്ഷ്മിയും അഖില ആനന്ദും ഇഷാൻ ദേവും ഒരുക്കുന്ന സംഗീതനിശയോടെ ആദ്യദിനത്തിനു തിരശീല വീഴും. എല്ലാ ദിവസവും വൈകിട്ട് 7 മുതലാണു പരിപാടി. മേളയിലെ പങ്കാളിത്തയിനമായ ത്രിദിന ഒഡീസി ശില്പശാലയ്ക്കും ആദ്യദിനം തുടക്കമാകും. ശില്പശാല നയിക്കുന്ന അട്ടാഷി മിശ്രയ്ക്കൊപ്പം ഇതിലെ പങ്കാളികൾക്കും കലാവിരുതു പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. താത്പര്യമുള്ളവർക്ക് 9288001155, 9288001198 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. നാടകാഭിനേത്രി ശൈലജ പി. അമ്പുവും സംഘവും അവതരിപ്പിക്കുന്ന നവോത്ഥാനഗാനങ്ങളും നാടൻ‌പാട്ടുകളും ഭാവ്‌ന ദീക്ഷിതും സംഘവും അവതരിപ്പിക്കുന്ന…

    Read More »
  • പതിനാറ് വർഷങ്ങൾക്ക് ശേഷം സൂര്യയും ജ്യോതികയും ഒരു ചിത്രത്തിൽ

    ഏറെ പ്രേഷക പ്രീതി നേടിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴ് പ്രേഷകർക്ക് മാത്രമല്ല തെന്നിന്ത്യ മുഴുവൻ തരാജോഡികൾക്ക് ആരാധകരുണ്ട്.   ധാരാളം സിനിമകൾ രണ്ട് പേരും ഒരുമിച്ച് ചെയ്തിട്ടുണ്ടങ്കിലും വിവാഹ ശേഷം ഇരുവരും ഒന്നിച്ചു വെള്ളിത്തിരയിൽ പ്രത്യകഷപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ഇരുവരും ചേർന്ന് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നു എന്നാണ്. സൂര്യ ബാധിരനും മൂകനുമായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.   പതിനാറു വർഷങ്ങൾ മുൻപ് ഇരുവരും ചേർന്ന് അഭിനയിച്ച ‘സില്ലിന് ഒരു കാതൽ’ എന്ന ചിത്രത്തിന് ശേഷമാണ് ഈയൊരു വാർത്ത പുറത്ത് വരുന്നത്. സില്ലിന് ഒരു കാതൽ വളരെയധികം പ്രേഷക പ്രീതി നേടിയ ചിത്രമാണ്. പുതിയ ചിത്രവും ഇപ്പോൾ പ്രേഷകർ ചർച്ച ചെയ്യുകയാണ്.

    Read More »
  • ജനഗണമന’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

    പ്രേക്ഷകർ ഏറെ കാത്തിരുന്ന ‘ജനഗണമന’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം  ഏപ്രിൽ 28നാണ്  തിയേറ്ററുകളിൽ എത്തുക.   പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘മനസ്സാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല’ എന്ന മഹാത്മ ഗാന്ധിയുടെ വാചകവും താരം പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ റിലീസ് കാത്തിരിക്കുകയാണ് പ്രേഷകർ.   നേരത്തെ റിലീസ് ചെയ്‌ത സിനിമയുടെ പ്രോമോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ഇത്.   ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം- സുദീപ് ഏലമണ്‍ . എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.

    Read More »
  • തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു

    തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് . സച്ചിന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവുമാണ്. ആര്യ എസ്എഫ്‌ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്. സച്ചിന്‍ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും സച്ചിന്‍ ദേവ് നേടിയിട്ടുണ്ട്. 21-ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം…

    Read More »
  • കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്

      കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്.   പട്ടിണി ജീവിതത്തിന്റെ താളം തെറ്റിച്ച ബാല്യവും കൗമാരവും. ഇതിനിടയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടി ൽ ഒന്നാം സ്ഥാനം.  ജീവിത യാത്രയുടെ ഗതിമാറ്റി വിട്ട വിജയമായിരുന്നു അത്.       1995 ൽ സിബിമലയിൽ ചിത്രമായ അക്ഷരത്തിൽ ഓട്ടോ ഡ്രൈവറായി അഭിനയിച്ചു കൊണ്ട് തന്നെ സിനിമയുടെ മാന്ത്രിക ലോകത്തെത്തി.ഹാസ്യ കഥപ്പാത്രമായും നായകനായും വില്ലനായും ആക്ഷൻ ഹീറോയായും അരങ്ങു വാണു.പോലീസായും കളക്ടറായും സിനിമയിലെത്തുമ്പോൾ പൊതു സമൂഹത്തിന്റെ വിവേചനമാണ് നേരിടേണ്ടി വന്നത്. ഇന്നും മാറുവാൻ മടിയ്ക്കുന്ന സവർണ മേധാവിത്വത്തിന്റെ പ്രതിഫലനമായിരുന്നു അത്‌ .     മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം, ഗായകൻ സാമൂഹികപ്രവർത്തനം എന്നു തുടങ്ങി മലയാള സിനിമയിൽ ആർക്കും ചെയ്യുവാനാകാത്തവിധം സർവതല സ്പർശിയായി പടർന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവൻ മണി.വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവൻ മണി എന്ന ചാലക്കുടിക്കാരന്റെ കാൽ മണ്ണിൽ…

    Read More »
  • ‘ കാലവർഷക്കാറ്റി’ന് തുടക്കം

    മനോജ് കെ ജയൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ബിജു സി കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “കാലവർഷക്കാറ്റ് “. ഛായം,തഥാ, സാക്ഷി,കഥ മൗനമൊഴി,ഇരുവഴി തിരിയുന്നിടം എന്നി ചിത്രങ്ങൾക്കു ശേഷം ബിജു സി കണ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം കരുവാറ്റയിൽ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ഷോബി തിലകൻ,ജയൻ ചേർത്തല,ആന്റൊ മരട്,ഷിബു തിലകൻ,ആദിനാട് ശശി,രാജൻ ഇടുക്കി,ലതാ ദാസ്,സുകന്യ,അമല എസ് പല്ലവി,അംബിക മോഹൻ,മിനി അരുൺ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എസ് ആർ എം സിനിമാസിന്റെ ബാനറിൽ സവാദ് പി എ, ഡോക്ടർ റെജി മാത്യു കരുവാറ്റ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രഞ്ജിത്ത് ദിവാൻ  നിർവ്വഹിക്കുന്നു.മഞ്ചു രാമൻ,സന്തോഷ് അമ്പാട്ട് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.   എഡിറ്റർ-മുകേഷ് മുരളി,ഗാനരചന-സന്തോഷ് അമ്പാട്ട്,സംഗീതം-രാഹുൽ സി ഡി,കല-ഗ്ലാറ്റൻ പീറ്റർ,മേക്കപ്പ്-നീന പയ്യാനയ്ക്കൽ, വസ്ത്രാലങ്കാരം-ആദി കൃഷ്ണ, സ്റ്റിൽസ്-ശ്യാം പുളിക്കാനാക്ക്,പിAà ആർ ഒ-എ എസ് ദിനേശ്.

    Read More »
  • ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍

    ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഫ്‌ലൈറ്റില്‍  ഇത്രയും ദൂരം ഒരു കുഞ്ഞുബാലന്‍ വിമാനത്തില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് എങ്ങനെ യാത്ര ചെയ്തുവെന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ബ്രസീലിലെ മനൗസിലെ വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റര്‍ സാവോപോളോയില്‍ എത്താന്‍ ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയാണ് യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളില്‍ നോക്കിയതിന് ശേഷമാണ് ബാലന്‍ യാത്ര ആരംഭിച്ചത്. ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ് ഈ ഒമ്പത് വയസുകാരന്റെ പേര് ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ്. കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍ക്കും എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. മകന്‍ യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്തതെന്നും കുട്ടിയുടെ അമ്മ ചോദ്യം…

    Read More »
Back to top button
error: