LIFEMovieSocial Media

‘ചിറകാർന്നു പല വഴിയേ….” വിമൻസ് ഡേ സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു

ലോക വനിതാ ദിനത്തോടനുബന്ധിച്ച്   വൈബ്രന്റ് റോയൽ എൻഫീൽഡ് കാസർഗോഡ് ടീം പുറത്തിറക്കിയ വിമൻസ് ഡേ സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ ആണ്  “ചിറകാർന്നു പല വഴിയേ….” പ്രമേയപരമായി മികച്ചു നിൽക്കുന്ന ആൽബം, ഒരു സ്ത്രീയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഹൃദ്യമായ അനേകം ഗാനങ്ങൾ രചിച്ച അരുൺ അലാട്ട് (Darshana song) ആണ് ഗാനരചയിതാവ്.

 

സംഗീതം രാഹുൽ സുബ്രമണ്യം. രാഹുൽ – അരുൺ കോമ്പോ എന്നും ഒരു മാജിക്‌ ആണ്. റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ തന്നെ ഇതിനുദാഹരണം.
നാരായണി ഗോപൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നാരായണിയുടെ ശബ്ദമാധുര്യത്തിൽ പുറത്തിറങ്ങിയ ഉയിരേ.. (മിന്നൽ മുരളി) എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു.

 

റേഡിയോ മിർച്ചി RJ ആയ അലക്സ്‌ കുര്യൻ ജോർജ് ആണ് ആൽബം ഡയറക്ടർ & എഡിറ്റർ. കാസർഗോഡ് ജില്ലയിലെ അനേകം വ്യക്തികളുടെ ഏറെ നാളത്തെ പരിശ്രമഫലമാണ് ആണ് ഈ മ്യൂസിക്കൽ ആൽബം. പ്രൊജക്റ്റ്‌ ഡിസൈനർ ആയ സഹീർ കുമ്പ്ളേ, ഷാൻ കല്ലങ്ങാടി എന്നിവരുടെ സ്വപ്നസാക്ഷാൽക്കാരം. ആൽബത്തിൽ പ്രത്യക്ഷപ്പെടുന്ന ഓരോ പെൺകുട്ടികളും യഥാർത്ഥ ജീവിതത്തിലും റൈഡേഴ്‌സ് തന്നെയാണെന്നതാണ് പ്രത്യേകത. ഇതിൽ എടുത്ത് പറയേണ്ട ഒരു പേര് അമൃത ജോഷിയുടേത് ആണ്. സോഷ്യൽ മീഡിയയിൽ അമൃത ജോഷി ശ്രദ്ധിക്കപ്പെട്ടതും ഈ അടുത്ത കാലത്താണ്. ആൽബത്തിലെ കേന്ദ്ര  കഥാപാത്രത്തെ അവതരിപ്പിച്ചത് അഞ്ചു കൃഷ്ണ അശോക് ആണ്. (Ramesh & sumesh fame, Star Miss face of India 2021). ജോജോ ജോസിന്റെ മികച്ച ഛായാഗ്രഹണം ആൽബത്തെ കൂടുതൽ സുന്ദരമാക്കുന്നു.  വൈബ്രന്റ് കാസർഗോഡ് യുട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്തത്.

https://youtu.be/hN03wGiuKNI

Back to top button
error: