LIFE

  • അമല പോൾ നായികയാവുന്ന ‘ ദി ടീച്ചർ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

    പ്രശസ്ത തെന്നിന്ത്യൻ താരമായ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ദി ടീച്ചർ “എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സൂപ്പർ സ്റ്റാർ മോഹൻ ലാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള,അനുമോൾ, മാലാ പാർവ്വതി,വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. വരുൺ ത്രിപുരനേനി, അഭിഷേക് രാമിക്കെട്ടി നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അൻവർ അലി, യുഗഭാരതി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.   എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, ക്രിയേറ്റീവ്…

    Read More »
  • ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ

    ഉയർന്ന രക്തസമ്മർദ്ദം പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങൾ പിടിപെടാം. മദ്യം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇത് മറ്റ് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാക്കും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം… ഉപ്പ് കൂടുതലായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഉപ്പ് കഴിക്കുന്നത് പരമാവധി കുറയ്ക്കണം. പതിവായി വ്യായാമം ചെയ്യുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പതിവ് വ്യായാമം ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും ധമനികളുടെ മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇലക്കറികൾ, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച്, ആപ്രിക്കോട്ട്, പാൽ, തൈര് എന്നിവ ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക്…

    Read More »
  • ആര്യയുടെ ബിഗ് ബഡ്ജറ്റ് ത്രില്ലെർ ചിത്രം “ക്യാപ്റ്റൻ” ഓണത്തിന് തിയേറ്ററുകളിൽ

    തെന്നിന്ത്യൻ സൂപ്പർതാരം ആര്യ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ക്യാപ്റ്റൻ” സെപ്റ്റംബർ 8 ന് കേരളത്തിൽ തിയേറ്ററുകളിലെത്തുന്നു. കേരളത്തിൽ വിക്രം , ആർ ആർ ആർ, ഡോൺ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് കേരളത്തിലെ വിതരണക്കാർ. ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനിൽ ആര്യക്കൊപ്പം മലയാളികളുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്രാൻ ബാഗ, ഹരീഷ് ഉത്തമൻ, മാളവിക അവിനാഷ്, ഗോകുൽ നാഥ്, ആദിത്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ആർമി ക്യാപ്റ്റൻ വെട്രി സെൽവൻ എന്ന കഥാപാത്രമാണ് ആര്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറിന് ഗംഭീര സ്വീകാര്യത ലഭിച്ചിരുന്നു. ക്യാമറ എസ്സ് യുവ, സംഗീതം ഡി ഇമ്മൻ, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട്സ് ശക്തി ശരവണൻ, ഗണേഷ് കെ, ആർട്ട്…

    Read More »
  • വിവാഹവാര്‍ഷിക പോസ്റ്റ്് പങ്കുവച്ച് കേരളത്തിന്‍െ്‌റ കേപ്റ്റന്‍

    തിരുവനന്തപുരം: നാല്‍പത്തി മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് കേരളത്തിന്‍െ്‌റ സ്വന്തം കേപ്റ്റനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാഹ വാര്‍ഷിക വിവരം അറിയിച്ചത്. ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. നിരവധി പേര്‍ പോസ്റ്റിനു കീഴെ ആശംസകളുമായെത്തി. കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ‘ഒന്നിച്ചുള്ള നാല്‍പത്തി രണ്ട് വര്‍ഷങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി അന്ന് വിവാഹവാര്‍ഷിക പോസ്റ്റ് പങ്കുവെച്ചത്. 1979 സെപ്റ്റംബര്‍ 2ന് തലശ്ശേരി ടൗണ്‍ഹാളിലായിരുന്നു കൂത്തുപറമ്പ് എം.എല്‍.എയായിരുന്ന പിണറായി വിജയനും കമലയും വിവാഹിതരായത്.

    Read More »
  • മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടയേറി

    മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. കൊടിമര ഘോഷയാത്ര പള്ളിയില്‍നിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെട്ടു. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കത്തീഡ്രലില്‍ എത്തിച്ചു. ആര്‍പ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും താഴത്തെ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൊടിമരം ചെത്തിമിനുക്കി കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ചു. തുടര്‍ന്ന് വയോജനസംഘത്തിലെ മുതിര്‍ന്ന അംഗം കൊടികെട്ടി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ പ്രാര്‍ഥിച്ച് ആശീര്‍വദിച്ചു. കത്തീഡ്രല്‍ സഹവികാരിമാരായ കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. ജെ. മാത്യൂ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കത്തീഡ്രലിന്റെ പടിഞ്ഞാറുവശത്തുള്ള കല്‍ക്കുരിശിന് സമീപം കൊടിമരം ഉയര്‍ത്തി.

    Read More »
  • കര്‍ത്താവിന്റെ കാരുണ്യങ്ങളുടെ നിക്ഷേപമാണ് ദൈവമാതാവ്: തോമസ് മോര്‍ തീമോത്തിയോസ്

    മണര്‍കാട്: കര്‍ത്താവിന്റെ കാരുണ്യങ്ങളുടെ നിക്ഷേപമാണ് ദൈവമാതാവെന്നും പരിശുദ്ധ കന്യകമറിയാമിന്റെ ഉദാത്തമായ മാതൃകകളെ ജീവിതത്തില്‍ ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്നും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോര്‍ തീമോത്തിയോസ്. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുധാര്‍മ്മികതയില്‍ ഏറ്റവും ശ്രേഷ്ഠമായ മാതൃകകളെ പിന്‍പറ്റുവാന്‍ വിശ്വാസ ജീവിതത്തില്‍ സാധിക്കണം. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും പ്രവൃത്തിയിടങ്ങളിലും തിന്മകളില്‍നിന്ന് അകന്നുള്ള നന്മയുടെ മാതൃകകളെ സൃഷ്ടിക്കുവാനും ദൈവമഹത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനും സാധിക്കണം. മാതാവിന്റെ ജീവിതത്തില്‍ കഷ്ടങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോള്‍ അവള്‍ പരാചയപ്പെട്ടില്ല. ആ മാതൃക വിശ്വാസ സമൂഹം പിന്‍തുടരണമെന്നും അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മദിനമായ ഇന്നലെ കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും കുര്‍ബാനയ്ക്ക് ശേഷം നേര്‍ച്ചയായി നെയ്യപ്പം വിതരണം ചെയ്തു. വിശുദ്ധ മര്‍ത്തമറിയം സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2023-ലെ…

    Read More »
  • ഇനി വ്രതശുദ്ധിയുടെ എട്ടുനാളുകള്‍; മണർകാട് പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന് തുടക്കമായി

    മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന് ഇന്നലെ സന്ധ്യാപ്രാര്‍ഥനയോടെ തുടക്കമായി. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ താമസിച്ച് നോമ്പെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദൈവമാതാവിനോടുള്ള പ്രത്യേക പ്രാര്‍ഥനകള്‍ ചൊല്ലിയും ധ്യാനത്തിലൂടെയും വേദവായനയിലൂടെയും ഇവര്‍ എട്ട് ദിവസവും കത്തീഡ്രലില്‍ കഴിയും. കത്തീഡ്രലില്‍ നടന്ന സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് പൂര്‍വീക ആചാരപ്രകാരം വൈദീകരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ കല്‍ക്കുരിശിങ്കല്‍ ചുറ്റുവിളക്ക് കത്തിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, കത്തീഡ്രല്‍ സഹവികാരിമാരായ കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ഫാ. ജെ. മാത്യൂ മണവത്ത് എന്നിവര്‍ ചേര്‍ന്ന് ചുറ്റുവിളക്കില്‍ ആദ്യം തിരിതെളിയിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ട്രസ്റ്റിമാരും സെക്രട്ടറിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചുറ്റുവിളിക്ക് തെളിയിച്ചു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിമരം ഉയര്‍ത്തല്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി കത്തീഡ്രലില്‍നിന്ന് പുറപ്പെടും. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്ന്…

    Read More »
  • മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും

    കോട്ടയം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും. കത്തീഡ്രലില്‍ ഇന്നലെ വൈകിട്ട് നടന്ന സന്ധ്യാപ്രാര്‍ഥനയോടെ നോമ്പ് ആചരണത്തിന് തുടക്കമായി. കരോട്ടെ പള്ളിയില്‍ ഇന്ന് രാവിലെ 6ന് കുര്‍ബാന ഉണ്ടായിരിക്കും. കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത നമസ്‌കാരവും 8.30ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോര്‍ തീമോത്തിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും. പെരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം നാലിനു വൈകുന്നേരം ആറിനു നടക്കും. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണവും നടത്തും. മന്ത്രി വി.എന്‍. വാസവന്‍ സേവകസംഘം…

    Read More »
  • കുരുമുളക്: ആരോ​ഗ്യ​ഗുണങ്ങളിൽ അഗ്രഗണ്യൻ, അറിയാം കറുത്ത പൊന്നിന്റെ സവിശേഷതകൾ

    മലയാളിക്ക് കരുത്ത പൊന്നാണ് കുരുമുളക്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കുരുമുളകിൻ്റെ പ്രതാപം കാലാന്തരത്തിൽ അസ്തമിച്ചു. പക്ഷേ കുരുമുളകിൻ്റെ ഔഷധഗുണം നമ്മൾ വേണ്ട നിലയിൽ മനസ്സിലാക്കിയിട്ടില്ല. ആരോ​ഗ്യ​ഗുണങ്ങളിൽ അഗ്രഗണ്യനാണ് കുരുമുളക്. കുരുമുളകിൽ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകൾ, ആന്റി ഓക്‌സിഡന്റുകൾ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മൽ, തൊണ്ടവേദന എന്നിവ കുറയ്ക്കാൻ ഉടനടി ഫലം തരുന്ന ഔഷധമാണ് കുരുമുളക്. ഭക്ഷണത്തിൽ നിന്നും ശരിയായ വിധത്തിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. കുരുമുളകിലെ പ്രധാന ആൽക്കലോയിഡ് ഘടകങ്ങൾ,  തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തിന് സഹായിക്കുന്നു. പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ദഹനനാളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. . കറുത്ത കുരുമുളക് ശരീരഭാരം കുറയ്ക്കാനും ചുമ, ജലദോഷം എന്നിവ ഒഴിവാക്കാനും ശരീരവണ്ണം കുറയ്ക്കാനും പ്രതിരോധശേഷിയും ദഹനവും മെച്ചപ്പെടുത്താനും സഹായിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കി. എല്ലുകളുടെ…

    Read More »
  • ചൈന വികസിപ്പിച്ച എച്ച്പിവി വാക്സിൻ 100 ​​ശതമാനം ഫലപ്രദമെന്ന് പഠനം

    ചൈന വികസിപ്പിച്ച ആദ്യത്തെ എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനായ സെക്കോലിൻ പ്രായപൂർത്തിയായ സ്ത്രീകൾക്ക് രണ്ട് തരം വൈറസുകൾക്കെതിരെ പൂർണ്ണ പ്രതിരോധശേഷി നൽകുമെന്ന് പഠനം. സിയാമെൻ യൂണിവേഴ്‌സിറ്റിയും സിയാമെൻ ഇന്നോവാക്‌സും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. യുഎസിനും യുകെയ്ക്കും ശേഷം സ്വതന്ത്രമായ സെർവിക്കൽ കാൻസർ വാക്‌സിൻ വിതരണം ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന മാറി. പഠനത്തിൽ, ഒരു കൂട്ടം ചൈനീസ് ഗവേഷകർ ബൈവാലന്റ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി 66 മാസത്തെ ഫോളോ-അപ്പ് സന്ദർശനങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. ബൈവാലന്റ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി ഒരു കൂട്ടം ചൈനീസ് ഗവേഷകർ 66 മാസത്തെ ഫോളോ-അപ്പ് സന്ദർശനങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. കൂടാതെ, ഇ-കോളി ഉൽപ്പാദിപ്പിച്ച HPV 16/18 റീകോമ്പിനന്റ് വാക്സിൻ തുടർച്ചയായ എച്ച്പിവി അണുബാധകൾക്കെതിരെ 97 ശതമാനം ഫലപ്രാപ്തി കൈവരിച്ചതായി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ക്ലിനിക്കൽ…

    Read More »
Back to top button
error: