LIFE
-
മഹാമാന്ത്രികൻ മുതുകാട് മാന്ത്രിക ഗംഗ ഏറ്റുവാങ്ങി
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി മാന്ത്രിക നോവൽ പ്രവീൺ ഇറവങ്കരയുടെ ഗംഗ മലയാളത്തിന്റെ മഹാമാന്ത്രികൻ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. കോഴിക്കോട് ഹരിതം ബുക്സ് പുറത്തിറക്കിയ 700 വർഷത്തെ ഇന്ത്യൻ സ്ത്രീത്വത്തിന്റെ കഥ പറയുന്ന നോവൽ ഇതിനകം ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. തിരുവനന്തപുരം,കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ നടന്ന ചടങ്ങിലാണ് പ്രവീൺ ഇറവങ്കര മുതുകാടിന് ഗംഗ കൈമാറിയത്. ഓണസദ്യയും കഴിച്ച് കുശലവും പങ്കിട്ടാണ് ഇരുവരും പിരിഞ്ഞത്.
Read More » -
ഓണം ആഘോഷിക്കാത്ത, ഓണസദ്യ ഉണ്ണാത്ത ഒരു മലയാളിപോലും കാണില്ല; എന്താണ് തിരുവോണ സദ്യയുടെ ഗുണം ?
ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്നത് തൂശനിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമായിരിക്കും. ഓലന്‍, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാര്‍, അവിയല്‍, പരിപ്പുകറി, എരിശേരി, കാളന്‍, കിച്ചടി, തോരന്‍, പായസം തുടങ്ങി 12ലധിതം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. രുചി മാത്രമല്ല, പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഓണസദ്യ. അറിയാം ഓണസദ്യയുടെ ആരോഗ്യ ഗുണങ്ങള്‍… പച്ചക്കറികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞതാണ് ഓണസദ്യ. ആരോഗ്യത്തിന് അടിസ്ഥാനമായി വേണ്ട പല ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷ്യവര്‍ഗമാണ് പച്ചക്കറികള്‍. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണിത്. സദ്യയില്‍ വിളമ്പുന്ന അവിയല്‍, സാമ്പാര്‍, തോരന്‍, കിച്ചടി തുടങ്ങിയവയൊക്കെ പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കുന്നവ ആയതിനാല്‍ തന്നെ സദ്യ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അവിയല്‍, സാമ്പാര്‍ എന്നിവയിലൊക്കെ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം നിയന്ത്രിക്കുന്നതിനും…
Read More » -
മണര്‍കാട് പള്ളിയില്‍ റാസ ഇന്ന്; നടതുറക്കല്‍ ശുശ്രൂഷ നാളെ
മണര്‍കാട്: ആഗോള മരിയന്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചു കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്നു പൊന്‍-വെള്ളി കുരിശുകളും കൊടികളും മുത്തുക്കുടകളുമേന്തി വിശ്വാസികള്‍ പള്ളിയില്‍നിന്നും പുറപ്പെടും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ അറിയപ്പെടുന്ന റാസയില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു അംശവസ്ത്രധാരികളായ വൈദികര്‍ പള്ളിയില്‍നിന്ന് പറുപ്പെടും. കത്തീഡ്രലിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം കല്‍ക്കുരിശിലും ധൂപപ്രാര്‍ഥന നടത്തി റാസ ആരംഭിക്കും. തുടര്‍ന്ന് കണിയംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശുപള്ളികളില്‍ ധൂപപ്രാര്‍ഥന നടത്തി കരോടെപള്ളിയിലും വൈദീകരുടെ കബറിടത്തിലും ധൂപപ്രാര്‍ഥന നടത്തി തിരികെ കത്തീഡ്രലില്‍ എത്തും. ഏഴിനാണു ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാനകാര്‍മികത്വം വഹിക്കും. കത്തീഡ്രലിന്റെ പ്രധാനത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന്…
Read More » -
അമല പോൾ നായികയാവുന്ന ‘ ദി ടീച്ചർ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
പ്രശസ്ത തെന്നിന്ത്യൻ താരമായ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ദി ടീച്ചർ “എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സൂപ്പർ സ്റ്റാർ മോഹൻ ലാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള,അനുമോൾ, മാലാ പാർവ്വതി,വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. വരുൺ ത്രിപുരനേനി, അഭിഷേക് രാമിക്കെട്ടി നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അൻവർ അലി, യുഗഭാരതി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, ക്രിയേറ്റീവ്…
Read More » -
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ
ഉയർന്ന രക്തസമ്മർദ്ദം പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങൾ പിടിപെടാം. മദ്യം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇത് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാക്കും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം… ഉപ്പ് കൂടുതലായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഉപ്പ് കഴിക്കുന്നത് പരമാവധി കുറയ്ക്കണം. പതിവായി വ്യായാമം ചെയ്യുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പതിവ് വ്യായാമം ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും ധമനികളുടെ മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇലക്കറികൾ, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച്, ആപ്രിക്കോട്ട്, പാൽ, തൈര് എന്നിവ ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക്…
Read More » -
ആര്യയുടെ ബിഗ് ബഡ്ജറ്റ് ത്രില്ലെർ ചിത്രം “ക്യാപ്റ്റൻ” ഓണത്തിന് തിയേറ്ററുകളിൽ
തെന്നിന്ത്യൻ സൂപ്പർതാരം ആര്യ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ക്യാപ്റ്റൻ” സെപ്റ്റംബർ 8 ന് കേരളത്തിൽ തിയേറ്ററുകളിലെത്തുന്നു. കേരളത്തിൽ വിക്രം , ആർ ആർ ആർ, ഡോൺ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് കേരളത്തിലെ വിതരണക്കാർ. ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനിൽ ആര്യക്കൊപ്പം മലയാളികളുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്രാൻ ബാഗ, ഹരീഷ് ഉത്തമൻ, മാളവിക അവിനാഷ്, ഗോകുൽ നാഥ്, ആദിത്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ആർമി ക്യാപ്റ്റൻ വെട്രി സെൽവൻ എന്ന കഥാപാത്രമാണ് ആര്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറിന് ഗംഭീര സ്വീകാര്യത ലഭിച്ചിരുന്നു. ക്യാമറ എസ്സ് യുവ, സംഗീതം ഡി ഇമ്മൻ, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട്സ് ശക്തി ശരവണൻ, ഗണേഷ് കെ, ആർട്ട്…
Read More » -
മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടയേറി
മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. കൊടിമര ഘോഷയാത്ര പള്ളിയില്‍നിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെട്ടു. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കത്തീഡ്രലില്‍ എത്തിച്ചു. ആര്‍പ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും താഴത്തെ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൊടിമരം ചെത്തിമിനുക്കി കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ചു. തുടര്‍ന്ന് വയോജനസംഘത്തിലെ മുതിര്‍ന്ന അംഗം കൊടികെട്ടി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ പ്രാര്‍ഥിച്ച് ആശീര്‍വദിച്ചു. കത്തീഡ്രല്‍ സഹവികാരിമാരായ കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. ജെ. മാത്യൂ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കത്തീഡ്രലിന്റെ പടിഞ്ഞാറുവശത്തുള്ള കല്‍ക്കുരിശിന് സമീപം കൊടിമരം ഉയര്‍ത്തി.
Read More » -
കര്‍ത്താവിന്റെ കാരുണ്യങ്ങളുടെ നിക്ഷേപമാണ് ദൈവമാതാവ്: തോമസ് മോര്‍ തീമോത്തിയോസ്
മണര്‍കാട്: കര്‍ത്താവിന്റെ കാരുണ്യങ്ങളുടെ നിക്ഷേപമാണ് ദൈവമാതാവെന്നും പരിശുദ്ധ കന്യകമറിയാമിന്റെ ഉദാത്തമായ മാതൃകകളെ ജീവിതത്തില്‍ ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്നും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോര്‍ തീമോത്തിയോസ്. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുധാര്‍മ്മികതയില്‍ ഏറ്റവും ശ്രേഷ്ഠമായ മാതൃകകളെ പിന്‍പറ്റുവാന്‍ വിശ്വാസ ജീവിതത്തില്‍ സാധിക്കണം. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും പ്രവൃത്തിയിടങ്ങളിലും തിന്മകളില്‍നിന്ന് അകന്നുള്ള നന്മയുടെ മാതൃകകളെ സൃഷ്ടിക്കുവാനും ദൈവമഹത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനും സാധിക്കണം. മാതാവിന്റെ ജീവിതത്തില്‍ കഷ്ടങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോള്‍ അവള്‍ പരാചയപ്പെട്ടില്ല. ആ മാതൃക വിശ്വാസ സമൂഹം പിന്‍തുടരണമെന്നും അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മദിനമായ ഇന്നലെ കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും കുര്‍ബാനയ്ക്ക് ശേഷം നേര്‍ച്ചയായി നെയ്യപ്പം വിതരണം ചെയ്തു. വിശുദ്ധ മര്‍ത്തമറിയം സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2023-ലെ…
Read More » -
ഇനി വ്രതശുദ്ധിയുടെ എട്ടുനാളുകള്‍; മണർകാട് പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന് തുടക്കമായി
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന് ഇന്നലെ സന്ധ്യാപ്രാര്‍ഥനയോടെ തുടക്കമായി. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ താമസിച്ച് നോമ്പെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദൈവമാതാവിനോടുള്ള പ്രത്യേക പ്രാര്‍ഥനകള്‍ ചൊല്ലിയും ധ്യാനത്തിലൂടെയും വേദവായനയിലൂടെയും ഇവര്‍ എട്ട് ദിവസവും കത്തീഡ്രലില്‍ കഴിയും. കത്തീഡ്രലില്‍ നടന്ന സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് പൂര്‍വീക ആചാരപ്രകാരം വൈദീകരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ കല്‍ക്കുരിശിങ്കല്‍ ചുറ്റുവിളക്ക് കത്തിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, കത്തീഡ്രല്‍ സഹവികാരിമാരായ കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ഫാ. ജെ. മാത്യൂ മണവത്ത് എന്നിവര്‍ ചേര്‍ന്ന് ചുറ്റുവിളക്കില്‍ ആദ്യം തിരിതെളിയിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ട്രസ്റ്റിമാരും സെക്രട്ടറിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചുറ്റുവിളിക്ക് തെളിയിച്ചു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിമരം ഉയര്‍ത്തല്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി കത്തീഡ്രലില്‍നിന്ന് പുറപ്പെടും. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്ന്…
Read More »
