LIFE
-
കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാം
തിരുവനന്തപുരം: കരുതല്‍ ഡോസ് കോവിഡ് വാക്‌സിനായി ഇനിമുതല്‍ കോര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കോര്‍ബിവാക്‌സ് വാക്‌സിനോ കരുതല്‍ ഡോസായി സ്വീകരിക്കാവുന്നതാണ്. മുമ്പ് ഏത് വാക്‌സിനെടുത്താലും അതേ വാക്‌സിനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. അതിനാണ് മാറ്റം വരുത്തിയത്. കോവിന്‍ പോര്‍ട്ടലിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ 12 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് വാക്‌സിനും 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് കരുതല്‍ ഡോസില്ല. 18 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 6 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.
Read More » -
കുട്ടികളിലെ ക്ഷീണം, ഏകാഗ്രതക്കുറവ്, പ്രതിരോധശേഷി കുറയല്‍… എന്നിവ എങ്ങനെ പരിഹരിക്കാം ?
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട അവശ്യ അമിനോ ആസിഡുകൾ പ്രോട്ടീൻ നൽകുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കിൽ, കുട്ടികൾക്ക് ക്ഷീണം, ഏകാഗ്രതക്കുറവ്, വളർച്ച മന്ദഗതിയിലാകൽ, പ്രതിരോധശേഷി കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ RDA അനുസരിച്ച് കുട്ടികളിൽ ദിവസേന 13-34 ഗ്രാം വരെ പ്രോട്ടീന്റെ അളവ് വേണമെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം, അത്താഴം എന്നിവയിൽ പ്രോട്ടീൻ നൽകാം. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണക്രമം പൂർത്തീകരിക്കുന്നതിലൂടെ ശരിയായ പോഷകാഹാര വികസനം ഉറപ്പാക്കുന്നു. കുട്ടികളെ ജങ്ക് ഫുഡിൽ നിന്ന് പരമാവധി അകറ്റി നിർത്തേണ്ടത് പ്രധാനമാണ്. കുട്ടികൾക്ക് ദിവസവും നിർന്ധമായും നട്സ് നൽകണം. കാരണം, കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് നട്സ്. ഒട്ടുമിക്ക നട്സുകളിലും ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് നൽകേണ്ട മറ്റൊരു ഭക്ഷണമാണ് മുട്ട. ഏറ്റവും…
Read More » -
മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് ആചരണത്തിനു ഇന്ന് തുടക്കം; സാംസ്‌കാരിക സമ്മേളനം 4ന്, വര്‍ണാഭവും ഭക്തിനിര്‍ഭരവുമായ റാസ 6ന്, ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ 7ന്
കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനു ഇന്ന് തുടക്കം. ഇന്നു വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയോടെ വിശ്വാസികള്‍ നോമ്പാചരണത്തിലേക്കു കടക്കും. പെരുന്നാളിന് ആരംഭംകുറിച്ചുകൊണ്ടുള്ള കൊടിമരം ഉയര്‍ത്തല്‍ നാളെ നടക്കും. എട്ടിനു ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണവും നേര്‍ച്ച വിളമ്പോടെയും പെരുന്നാള്‍ സമാപിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും. നാളെ മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ 12ന് ഉച്ചനമസ്‌കാരവും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കും. നാളെ മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്നു മുതല്‍ മൂന്നു വരെയും അഞ്ചിനും വൈകുന്നേരം 6.30ന് ധ്യാനം. നാലിനു വൈകുന്നേരം 6.30നു പൊതുസമ്മേളനം. നാളെ മുതല്‍ എട്ടു വരെ കരോട്ടെ പള്ളിയില്‍ രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30ന് പ്രഭാതനമസ്‌ക്കാരവും 8.30ന് മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ…
Read More » -
എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ ആവണി ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു…..
പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് “ആവണി ” ശ്രദ്ധേയമാകുന്നു. ആവണി എന്നാൽ പൊന്നിൻ ചിങ്ങമാസം. കർക്കിടകം കഴിഞ്ഞെത്തുന്ന പുലരിയിൽ, നമ്മൾ മലയാളികൾ തന്റെ വിളനിലങ്ങളിൽ പച്ചപ്പിന്റെ നാമ്പ് മുളപ്പിക്കുന്ന കാലം. ഒരു ഉത്സവതിമിർപ്പോടെ നമ്മുടെ കേരളം ഭരിച്ചതായി പറയപ്പെടുന്ന മാവേലിയെ ഓർമ്മിക്കുവാനും നൻമകൾ പകർന്ന് ഒത്തൊരുമയായി അഘോഷിക്കുന്നതുമാണ് ഓണം ആവണി മാസം . ചിങ്ങമാസം പിറക്കുമ്പോൾ മലയാളികളുടെ മനസിൽ ആയിരം വസന്തം വിരിയുന്നതു പോലെ ജാതി മതഭേദ വർണ്ണങ്ങളില്ലാതെ ഈ ഓണവും പൂത്തുലയട്ടെ …. ആവണിയുടെ വരികളെഴുതിയിരിക്കുന്നത് ചലച്ചിത്ര ഗാനരചയിതാവ് രാജശേഖരൻ തുടലിയും വരികൾക്ക് ഈണമിട്ടിരിക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകൻ കൂടിയായ ജി കെ ഹരീഷ്മണിയുമാണ്. ഹരീഷ് മണി തന്നെയാണ് പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നത്. വിതരണം – വിൽസൺ ഓഡിയോസ് , പെർക്കഷൻ – മുരളി പുനലൂർ, മിക്സിംഗ് & മാസ്റ്ററിംഗ് – സുനീഷ് എസ് ആനന്ദ് (ബെൻസൺ ക്രിയേഷൻസ് ), പി ആർ…
Read More » -
അഭിമാനം ഈ സര്‍ക്കാര്‍ ആശുപത്രി; ഒരുകോടിയുടെ മെഷിന്‍ വാടകയ്ക്കെടുത്ത് പതിമൂന്നുകാരന്റെ നടുവിന്റെ വളവുനിവര്‍ത്തി കോട്ടയം മെഡിക്കല്‍ കോളജ്; 15 ലക്ഷത്തിന്റെ ശസ്ത്രക്രിയ നടത്തിയത് സൗജന്യമായി!
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ഇടപെടലില്‍ നിര്‍ധനകുടുംബത്തിലെ പതിമൂന്നുകാരന് ലഭിച്ചത് പുതുജീവിതം. പാലക്കാട് പട്ടാമ്പി ഉമ്പിടിയില്‍ കല്ലട പള്ളിയാലില്‍ പ്രസന്നകുമാറിന്റെ മകന്‍ പ്രണവി (13)ന്റെ നടുവിന്റെ വളവ് നിവര്‍ത്തുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. സ്‌കോളിയോസിസ് ശസ്ത്രക്രിയയാണ് പ്രണവിന് നടത്തിയത്. മള്‍ട്ടിപ്പിള്‍ ന്യൂറോെഫെബ്ര മറ്റോസിസ് എന്ന രോഗമാണു നടുവിനു വളവുണ്ടാക്കുന്നത്. കൗമാരക്കാരില്‍ കണ്ടുവരുന്ന ഈ രോഗത്തിന് അഡോളസന്റ് ഇഡിയോ പത്തിക്ക് സ്‌കോളിയോസിസ് എന്നു പറയും. എന്നാല്‍, മള്‍ട്ടിപ്പിള്‍ ന്യൂറോെഫെബ്ര മറ്റോസിസ് മൂലമുള്ള വളവിന് ഗുരുതരവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ ആവശ്യമാണ്. പ്രണവിന്റെ നെഞ്ചില്‍ ഒരു വലിയ വിടവുണ്ടായിരുന്നു. ഇതിനു ചികിത്സതേടിയാണ് ഒരു മാസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്രോഗ ശസ്ത്രക്രിയാവിഭാഗം (കാര്‍ഡിയോ തൊറാസിക്) മേധാവി ഡോ. ടി.കെ. ജയകുമാറിനെ കാണാന്‍ പ്രണവും കുടുംബവും എത്തിയത്. അപ്പോഴാണു പ്രണവിന്റെ ശരീരത്തിന്റെ പുറത്ത് രണ്ടു വശങ്ങളിലായുള്ള വളവ് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. ജയകുമാര്‍…
Read More » -
രാവിലെ എഴുന്നേറ്റയുടനെ ഇളം ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ ? സത്യം ഇതാണ്…..
വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. വര്‍ക്കൗട്ട്- ഡയറ്റ് എല്ലാം ഇതിനായി പാലിക്കേണ്ടിവരും. എന്നാല്‍ വണ്ണം കുറയ്ക്കാൻ എളുപ്പവഴികള്‍ എന്തെങ്കിലുമുണ്ടോ എന്ന് തിരക്കുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരെ ചൂഷണം ചെയ്യുന്നതിനായി വ്യാജവിവരങ്ങള്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. ഇങ്ങനെ വണ്ണം കുറയ്ക്കാൻ സഹായകമാണെന്ന രീതിയില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നതാണ് സത്യം. അത്തരത്തില്‍ ശാസ്ത്രീയമായി ശരിയല്ലാത്തൊരു പ്രചാരണമാണ് രാവിലെ ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമെന്നത്. രാവിലെ എഴുന്നേറ്റയുടനെ ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ലതുതന്നെയാണ്. എന്നാല്‍ ഇതൊരിക്കലും വണ്ണം കുറയ്ക്കാൻ സഹായിക്കില്ല. പ്രധാനമായും രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളാണ് നമുക്ക് പരിഹരിക്കാൻ സാധിക്കുക. ഇതിന് പുറമെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഒരല്‍പം മഞ്ഞള്‍പ്പൊടി ( വീട്ടില്‍ തന്നെ തയ്യാറാക്കിയത്). ഇതെല്ലാം ശരീരത്തിന് വിവിധ രീതിയില്‍ ഗുണമാകും. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ വേറെയും ചില ഗുണങ്ങള്‍ കൂടിയുണ്ട്. അവ ഏതെല്ലാമാണെന്ന് കൂടി…
Read More » -
ഹൃദയാഘാതത്തെ പ്രതിരോധിക്കാന്‍ നിത്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
പലപ്പോഴും ജീവിതരീതികളിലെ പോരായ്മകളാണ് ഹൃദയാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെയെത്തിക്കുന്നത്. ഭക്ഷണം അടക്കമുള്ള ജീവിതരീതികളും ഇതിലുള്‍പ്പെടുന്ന മറ്റ് ശീലങ്ങളും നല്ലതുപോലെ പാലിക്കാനായാല്‍ വലിയൊരു പരിധി വരെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. അത്തരത്തില്‍ ഹൃദയാഘാതത്തെ പ്രതിരോധിക്കാനായി നിത്യവും ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് തീര്‍ത്തും ഉപേക്ഷിക്കുക. അല്ലാത്തപക്ഷം ഹൃദയം പെട്ടെന്ന് തന്നെ ബാധിക്കപ്പെടുകയും ഹൃദയാഘാതം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് സാധ്യത തുറക്കപ്പെടുകയും ചെയ്യും. അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള കായികാധ്വാനം ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. ഇതില്ലെങ്കിലും ഹൃദയം ദോഷകരമായി ബാധിക്കപ്പെടാം. അതേസമയം വ്യായാമം അമിതമാകുന്നതും ഹൃദയത്തിന് ദോഷം തന്നെ. ആദ്യമേ സൂചിപ്പിച്ചത് പോലെ ആരോഗ്യകരമായ ഡയറ്റ് തീര്‍ച്ചയായും ഉറപ്പുവരുത്തുക. അനാരോഗ്യകരമായ ഭക്ഷണവും ക്രമേണ ഹൃദയത്തെ അപകടപ്പെടുത്തും. ഇതും ഹൃദയാഘാതത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമായി വരാറുണ്ട്. രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത് ഇപ്പോള്‍ ധാരാളം പേരുടെ ശീലമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് കൊവിഡ് കാലത്താണ് ഇങ്ങനെയൊരു ശീലത്തിലേക്ക് മിക്കവരും എത്തിപ്പെട്ടത്. എന്നാല്‍ രാത്രിയില്‍…
Read More » -
ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം “വേല”യുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു
സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന ഷെയിൻ നിഗം, സണ്ണി വെയ്ൻ ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിലൂടെ അന്നൗൻസ് ചെയ്തു . “വേല” എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിൽ തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ ഷെയിൻ നിഗം എത്തുന്നു എന്ന പ്രത്യേകത ഉണ്ട്. എം സജാസ് ആണ് വേലയുടെ തിരക്കഥ. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ്. ‘വിക്രം വേദ’, ‘കൈദി’ മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്ര സംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ…
Read More » -
വൈറസ് വേട്ട പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം; വൈറസുകളെ പിടിച്ച് കെട്ടിയ ലോക പ്രശസ്ത വൈറോളജിസ്റ്റ് ആയ പ്രോഫ. റോബർട്ട് ഗാലോ രചിച്ച വൈറസ് വേട്ട എന്ന പുസ്തകത്തിന്റെ മലയാളം തർജമ പ്രകാശനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി വി.പി ജോയി ഐഎഎസ് ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ഐഎഎസിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലോക പ്രശസ്ത ഓങ്കോളിസ്റ്റ് ആയ ഡോ. എം.വി പിള്ള പുസ്തകത്തെ പരിചയപ്പെടുത്തി. പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. രാമൻകുട്ടിയും, ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടറുമായ കെ കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്നാണ് പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്
Read More » -
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം മരുന്നുകളുടെ സഹായമില്ലാതെ, കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ
പ്രതിരോധശേഷി കുറഞ്ഞാല്‍ രോഗങ്ങൾ പിടിപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രതിരോധശേഷി മരുന്നുകളുടെ സഹായമില്ലാതെ നന്നായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ചില സിട്രസ് പഴങ്ങള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കൂടാതെ ഇലക്കറികള്‍, പച്ചക്കറികള്‍, തൈര്, തേങ്ങാ വെള്ളം എന്നിവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. എങ്കിലും ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ സിട്രസ് പഴങ്ങളാണ്. നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളാണ് സിട്രസ് പഴങ്ങള്‍. ഇവയില്‍ വൈറ്റമിന്‍ സി ധാരാളമായി ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിനാണ് ഇത്. പച്ചക്കറികളായ കാരറ്റ്, മധുരക്കിഴങ്, കോളിഫ്ലവര്‍, തക്കാളി, കുരുമുളക്, ശതാവരി എന്നിവയിലൊക്കെ ധാരാളം വൈറ്റമിനുകളും മിനറല്‍സുകളും അടങ്ങിയിരിക്കുന്നു. കൂടാതെ ഇലക്കറികളായ ചീര, മല്ലിയില, കറിവേപ്പില, മുരിങ്ങയില എന്നിവയില്‍ ഇരുമ്പ്, വിറ്റാമിന്‍എ, ഇ, സി, എന്നിവയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയും പ്രതിരോധ ശേഷി കൂട്ടും.
Read More »