LIFE
-
വേലയിലെ ഷൈൻ നിഗം അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു
സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയിലെ ഷൈൻ നിഗം അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തന്റെ കരിയറിലെ ആദ്യ പോലീസ് വേഷമാണ് ഷൈൻ നിഗം വേലയിൽ അവതരിപ്പിക്കുന്നത്. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രധാന വേഷങ്ങളിൽ ഷൈൻ നിഗവും സണ്ണി വെയ്‌നും എത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ്. ‘വിക്രം വേദ’, ‘കൈദി’ മുതലായ സിനിമകളുടെ സംഗീത സംവിധായകനായ സാം.സി.എസ് ആണ് സംഗീത സംവിധാനം. എം സജാസ് ആണ് വേലയുടെ തിരക്കഥ. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ.
Read More » -
“മാംഗോ മുറി” ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
കൊച്ചി: ജാഫർ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗോ മുറി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. സതീഷ് മനോഹർ ആണ് ഛായാ ഗ്രഹണം നിർവഹിക്കുന്നത്. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും സംവിധായകനും ചേർന്നാണ്. സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ കല്ലാർ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ശബ്ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത് വിദ്യാധർ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Read More » -
അൽഷിമേഴ്‌സ് രോഗനിർണയത്തിന് നൂതന സാങ്കേതിക വിദ്യയുമായി ഒമാനിലെ മലയാളി ഗവേഷകർ
മസ്‍കത്ത്: അൽഷിമേഴ്‌സ് രോഗനിർണയം വേഗത്തിലാക്കുന്നതിനായി ഒമാനിലെ ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് മെഡിക്കൽ ഉപകരണം (ഗാംഗ്ലിയോനാവ്) വികസിപ്പിച്ചെടുത്തു. ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ഡോ. ഷെറിമോൻ പി.സിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. റോയൽ ഒമാൻ പൊലീസ് ഹോസ്‍പിറ്റലിലെ, ഡോ. രാഹുൽ വി നായർ, ഡോ. റെഞ്ചി മാത്യു കുര്യൻ, ഡോ ഖാലിദ് ശൈഖ്, യൂണിവേഴ്‍സിറ്റി ഓഫ് ടെക്നോളജി ഓഫ് അപ്പ്ളൈഡ് സയൻസിലെ ഡോ. വിനു ഷെറിമോൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്. അൽഷിമേഴ്‌സ് സംശയിക്കുന്ന രോഗികളിൽ കോഗ്‌നിറ്റീവ് അസസ്‌മെന്റ് നടത്താൻ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്യൂറോളജിസ്റ്റ്, അൽഷിമേഴ്‌സ് രോഗം ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ഗാംഗിലിയോനാവ് എന്ന മെഡിക്കൽ ഉപകരണം എന്നിവയാണ് ഇവരുടെ ഗവേഷണ മികവിൽ വാർത്തെടുത്തത്. 60 ശതമാനം ഡിമെൻഷ്യ കേസുകളും അൽഷിമേഴ്സ് രോഗം എന്നറിയപ്പെടുന്ന, മാറ്റാനാവാത്ത ന്യൂറോളജിക്കൽ ഡിസോർഡർ മൂലമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് അൽഷിമേഴ്‌സ് രോഗനിർണയത്തിൽ ഡോക്ടർമാരെ സഹായിക്കുന്നതാണ് ഈ…
Read More » -
എല്ലുകൾക്ക് കരുത്തുപകരാൻ റാഗി മാവ് കൊണ്ടുള്ള റൊട്ടി; അറിയാം റാഗി റൊട്ടിയുടെ ഗുണങ്ങൾ
നിങ്ങള്‍ ആരോഗ്യവാനാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഏത് ജോലിയും നന്നായി ചെയ്യാന്‍ കഴിയൂ. അതുകൊണ്ട് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് അത്യധികം പ്രധാനമാണ്. ഗോതമ്പ് റൊട്ടിയും ചപ്പാത്തിയും സ്ഥിരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. ഇത് പ്രമേഹം പോലുള്ള ജീവിതചൈര്യ രോഗങ്ങള്‍ക്ക് കാരണമാകുന്നില്ലെന്നതും മറ്റൊരു സവിശേഷതയാണ്. എന്നാല്‍, ഇവയ്ക്ക് പുറമെ നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്ന നിരവധി ധാന്യങ്ങളുണ്ട്. ഗോതമ്പ് മാവ് പോലെ റാഗി മാവ് കൊണ്ടുള്ള റൊട്ടി കഴിക്കുന്നതും ശരീരത്തിന് പലവിധത്തില്‍ പ്രയോജനപ്പെടും. എല്ലുകള്‍ക്ക് ഇവ വളരെയധികം ആരോഗ്യകരമാണ്. റാഗി റൊട്ടിയുടെ ഗുണങ്ങള്‍ തിനയിലും റാഗിയിലും ഉണ്ടാക്കുന്ന റൊട്ടിയും ആരോഗ്യത്തിന് ഗുണകരമാണ്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ കാണപ്പെടുന്നു. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. റൊട്ടി കഴിക്കുന്നതിലൂടെ എല്ലുകള്‍ക്ക് ബലം ലഭിക്കും. റാഗി കാല്‍സ്യത്തിന്റെ കലവറയാണ്. കാല്‍സ്യത്തോടൊപ്പം ജീവകം ഡിയും ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത് എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു. അതിനാല്‍ തന്നെ കുട്ടികളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും റാഗി റൊട്ടി…
Read More » -
ഈ പച്ചക്കറികള്‍ കഴിക്കൂ…. ഇവ നിങ്ങളുടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും…
വണ്ണം കുറയ്ക്കുകയെന്നത് തീര്‍ച്ചയായും ശ്രമകരമായ സംഗതി തന്നെയാണ്. ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനായി കൃത്യമായി ചെയ്യേണ്ടി വരാം. ഭക്ഷണം തന്നെയാണ് അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചിലതെല്ലാം ഡയറ്റില്‍ ചേര്‍ക്കുകയും ചെയ്യേണ്ടിവരാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറികളാണിവ. ഇതുതന്നെയാണ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതും. ബ്രൊക്കോളി: ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറിയാണ് ബ്രൊക്കോളി. ഫൈബര്‍ മാത്രമല്ല, വൈറ്റമിൻ സിയും ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. രണ്ടും ആരോഗ്യത്തിന് വളരെ നല്ലത്. ഗ്രീൻ പീസ്: മിക്ക വീടുകളിലും എപ്പോഴും തയ്യാറാക്കുന്നൊരു വിഭവമാണ് ഗ്രീൻ പീസ്. ഇതും ഫൈബറിനാല്‍ സമ്പന്നമാണ്. ഫൈബറിന് പുറമെ അയേണ്‍ വൈറ്റമിൻ -എ, സി എന്നിവയും ഗ്രീൻ പീസിനെ ആരോഗ്യപ്രദമായ ഭക്ഷണമാക്കുന്നു. വെണ്ടയ്ക്ക: വളരെ സാധാരണമായി നാം വീടുകളില്‍ തയ്യാറാക്കുന്നൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഫൈബറിനാല്‍ സമ്പന്നമായതാണ്. കാത്സ്യം, പൊട്ടാസ്യം, കാര്‍ബ്, പ്രോട്ടീൻ, വൈറ്റമിനുകള്‍, എൻസൈമുകള്‍, ധാതുക്കള്‍ എന്നിങ്ങനെ ശരീരത്തിന്…
Read More » -
നൂറ് പുരസ്ക്കാരങ്ങളുടെ ആഗോളത്തിളക്കത്തിൽ മാടൻ …..
ദേശീയ അന്താരാഷ്ട്ര മേളകളിൽ നിന്നും നൂറിലധികം പുരസ്ക്കാരങ്ങൾ നേടി “മാടൻ ” ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ, സംവിധായകൻ ആർ ശ്രീനിവാസൻ ,മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയാണ് മാടൻ പുരസ്ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്. പ്രേക്ഷകശ്രദ്ധേയങ്ങളായിരുന്ന എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആർ ശ്രീനിവാസൻ . വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ നേരിടുന്ന വിപത്തുകളുമാണ് മാടൻ സിനിമയുടെ ഇതിവൃത്തം.കൊട്ടാരക്കര രാധാകൃഷ്ണൻ , ഹർഷിത നായർ ആർ എസ് , മിലൻ , മിഥുൻ മുരളി, സനേഷ് വി , അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലൻ ചക്രവർത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം – കിഷോർലാൽ , എഫക്ട്സ് – വിപിൻ എം ശ്രീ , പി ആർ ഓ -അജയ് തുണ്ടത്തിൽ…
Read More » -
വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്; നടതുറക്കല്‍ ശുശ്രൂഷയും പന്തിരുനാഴിഘോഷയാത്രയും ഇന്ന്
മണര്‍കാട്: മണര്‍കാട് വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ ഇന്ന് നടക്കും. എട്ടുനോമ്പാചരണത്തിന്റെ പുണ്യമുഹൂര്‍ത്തമായിട്ടാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്. രാവിലെ 8.30ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. മാത്യൂസ് മോര്‍ അപ്രേം സഹകാര്‍മ്മികത്വം വഹിക്കും. 11.30നു മധ്യാഹ്ന പ്രാര്‍ഥന വേളയിലാണ് നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ. കറിനേര്‍ച്ച തയാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷ യാത്ര 12നു നടത്തും. വൈകിട്ടു 4നു പാച്ചോര്‍ തയാറാക്കുന്നതിന് അടുപ്പു കത്തിക്കും. നോമ്പ് സമാപനത്തിലെ പ്രധാന നേര്‍ച്ചയായ പാച്ചോറിനായി 1200 പറ അരിയാണ് ഇത്തവണ ഉപയോഗിക്കുന്നത്. അരി, മറയൂര്‍ ശര്‍ക്കര, തേങ്ങ, ചുക്ക്, ജീരകം, ഏലക്ക എന്നിവ ഉപയോഗിച്ചാണ് പാച്ചോര്‍ തയാറാക്കല്‍. രസീത് എടുത്തവര്‍ക്ക് ഇന്ന് അര്‍ധരാത്രി…
Read More » -
ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ‘സീതാ രാമം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു
ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സീതാ രാമം’. മലയാളത്തിലും പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഹനു രാഘവപ്പുഡി ആണ് സംവിധാനം ചെയ്‍തതത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘സീതാ രാമം’ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നുവന്നതാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്‍തംബര്‍ ഒമ്പത് മുതലാണ് സ്‍ട്രീം ചെയ്യുക. പെൻ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് തിയറ്ററ്‍ റിലീസ് ചെയ്‍തിരുന്നു. ‘സീതാ രാമം’ സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം ‘ഒകെ ബംഗരം’ ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും ‘മഹാനടി’യില്‍ അഭിനയിക്കുന്നതിന് എനിക്ക്…
Read More » -
‘തല്ലുമാല’ മെഗാ ഹിറ്റ്; ഒരു മാസത്തെ കളക്ഷന്‍ കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
കൊവിഡിനു ശേഷമുള്ള മലയാളം തിയറ്റര്‍ റിലീസുകളില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തല്ലുമാല. സമീപകാലത്ത് അഡ്വാന്‍സ് ബുക്കിംഗ് വഴി തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം മികച്ച ഓപണിംഗും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് നേട്ടം സംബന്ധിച്ച ഒഫിഷ്യല്‍ കണക്കുകള്‍ ഒന്നും പുറത്തെത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒരു മാസം കൊണ്ട് നേടിയ ആഗോള ഗ്രോസ് എത്രയെന്ന കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ 71.36 കോടി ആണെന്ന് നിര്‍മ്മാതാക്കളായ ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് അറിയിക്കുന്നു. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 ന് തന്നെയാണ് ചിത്രം എത്തിയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച…
Read More » -
സേവ് ദ ഡേറ്റ് – ഓണക്കാലത്തെ മടുപ്പിക്കാത്ത ദൃശ്യാനുഭവം-ഹ്രസ്വ ചിത്രം
പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന ഒരു മലയാളി കുടുംബത്തെയും ആ കുടുംബത്തിലെ ഇരുപതുകാരിയെയും ചുറ്റിപ്പറ്റിയാണ് ‘സേവ് ദ ഡേറ്റ്’ എന്ന ഹ്രസ്വ ചിത്രം വികസിക്കുന്നത്. പെൺ കുട്ടിക്ക് വിവാഹ പ്രായം ആയി എന്ന് ആ വീടിന് പുറത്തുള്ളവർ കരുതുകയും ഇരുപത് വയസേ ആയിട്ടുള്ളൂ എന്ന് വീട്ടുകാർ തിരിച്ചറിയുകയും ചെയ്യുന്നിടുത്താണ് കഥ വികസിക്കുന്നത്. ചെറുപ്രായത്തിൽ വിവാഹം കഴിക്കാതിരിക്കാൻ പെൺകുട്ടിക്ക് തന്റെതായ മറ്റ് കാരണങ്ങൾ ഉണ്ടുതാനും. പെണ്ണു കാണാൻ വരുന്നവരുമായി പെൺകുട്ടി നടത്തുന്ന ആശയവിനിമയങ്ങളും പിന്നീടുണ്ടായ സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ജാതിയും മതവുമൊക്കെ ഇപ്പോഴത്തെ തലമുറയ്ക്ക് അത്ര പ്രിയപ്പെട്ടതാണോ? വിവാഹം കഴിക്കാനും മറ്റും അവർ ജാതിയെയും മതത്തെയും ഉപയോഗപ്പെടുത്തുന്നുണ്ടോ? അതല്ലേൽ അവർക്ക് അത് ആവശ്യമാണോ? തുടങ്ങിയ കാര്യങ്ങൾ ഹ്രസ്വ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഏതാണ്ട് 8 മിനുട്ടിൽ താഴെ മാത്രമുള്ള ഹ്രസ്വ ചിത്രത്തിൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓണക്കാലവുമായി ബന്ധപ്പെട്ടു തന്നെ ഒരു “ബോൾഡ് അറ്റംറ്റ്” നടത്തി തിരക്കഥാകൃത്തും സംവിധായകനുമായ…
Read More »