LIFE

  • ഓരോ ദിനവും സന്തോഷപൂർണമാകാൻ സ്വയം ശ്രദ്ധിച്ചേ മതിയാവൂ, മനസ്സിനെ അതിനായി സജ്ജമാക്കണം

    വെളിച്ചം    ആ വൃദ്ധസദനത്തില്‍ താമസത്തിനായി എത്തിയതാണ് 82 വയസ്സുകാരനായ അയാൾ. നരച്ചമുടിയൊക്കെ നന്നായി ചീകിയൊതുക്കി, വൃത്തിയുള്ള വേഷം ധരിച്ച് വളരെ സന്തുഷ്ടനായാണ് അയാൾ വന്നത്. 50 വര്‍ഷം ഒപ്പമുണ്ടായിരുന്ന പങ്കാളി മരിച്ചപ്പോള്‍ അയാൾ ജീവിതത്തില്‍ തനിച്ചായി. അങ്ങിനെയാണ് വൃദ്ധസദനത്തിലേക്ക് താമസം മാറാന്‍ തീരുമാനിച്ചത്. അയാള്‍ക്കായി മാറ്റിവച്ച മുറിയിലേക്ക് നടക്കുമ്പോള്‍ വൃദ്ധസദനത്തിലെ മാനേജര്‍ ആ മുറിയിലെ സൗകര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടിരുന്നു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: “ആ മുറി എപ്രകാരമുള്ളതായാലും മുറിയിലെ ക്രമീകരണങ്ങള്‍ എത്തരത്തിലുള്ളതായാലും ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു. ആ മുറിയെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഞാന്‍ ആ മുറിയുടെ സംവിധാനമല്ല, എന്റെ മനസ്സിന്റെ സംവിധാനത്തിനാണ് പ്രാധാന്യം കല്‍പിക്കുന്നത്…” മാനേജർ കൗതുകത്തോടെ അയാളെ നോക്കി. “നമ്മുടെ ഓരോ ദിവസവും ഈശ്വരന്‍ നല്‍കുന്ന വരദാനമാണ്. ജീവിതസാഹചര്യങ്ങളെ നിരീക്ഷിക്കാനും ജീവിതയാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്താനുമുള്ള അമൂല്യമായ അവസരമാണ് ഓരോ ദിവസങ്ങളും. ഓരോ ദിവസവും പുലരുമ്പോള്‍ നാം എടുക്കുന്ന തീരുമാനങ്ങളും നിശ്ചയങ്ങളുമാണ് നമ്മുടെ സന്തോഷത്തെ നിര്‍ണ്ണയിക്കുന്നത്. ഓരോ…

    Read More »
  • റൂട്ട് മാപ്പ്” സൈന പ്ലേയിൽ

      മക്ബൂൽ സൽമാനെ നായകനാക്കി സൂരജ് സുകുമാരൻ നായർ സംവിധാനം ചെയ്യുന്ന റൂട്ട് മാപ്പ് “എന്ന ചിത്രം സൈനപ്ലേ ഒടിടി യിൽ റിലീസായി. ലോക് ഡൗൺ പശ്ചാത്തലമാക്കി കഥ പറയുന്ന “റൂട്ട്മാപ്പ്” കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. പത്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആനന്ദ് മന്മഥൻ,ഷാജു ശ്രീധർ , നോബി,ഗോപു കിരണ്‍, സിൻസീർ,ശ്രുതി റോഷൻ,നാരായണൻ കുട്ടി,ജോസ്,സജീർ സുബൈർ,ലിൻഡ , അപർണ,ഭദ്ര തുടങ്ങിയ വരും അഭിനയിക്കുന്നു. കോവിഡ് കാലത്ത് രണ്ടു ഫ്ലാറ്റുകളിലായി നടക്കുന്ന ചില സംഭവങ്ങൾ പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അരുൺ കായംകുളം എഴുതുന്നു.ആഷിഖ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രശാന്ത് കർമ്മ, അശ്വിൻ വർമ്മ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. എഡിറ്റർ-കൈലാഷ് എസ് ഭവൻ.

    Read More »
  • പൊന്നോമനയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി നരേന്‍, കുഞ്ഞിന്റെ പേര് എന്തെന്ന് അറിയേണ്ടേ?

    ഛായാഗ്രഹണ സഹായിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയ താരമായ നടനാണ് നരേന്‍. സഹനടനായി അഭിനയം തുടങ്ങിയ നടന്‍ പിന്നീട് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരു മാറ്റി നരേന്‍ എന്നാക്കി മാറ്റിയത്. ഈ അടുത്ത് തങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞ് അതിഥി വന്ന സന്തോഷമെല്ലാം ഇവര്‍ പങ്കുവെച്ചിരുന്നു. പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആയിരുന്നു കുടുംബത്തിലേക്ക് പുതിയ ഒരാള്‍ എത്തിയത്. ഇപ്പോള്‍ മകന്റെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് നരേന്‍ പങ്കുവെച്ചത്. ”ഞങ്ങളവന് പേരിട്ടു, ഒംങ്കാര്‍ നരേന്‍” വെറ്റില വെച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും ചേച്ചിയുടെ കൈയ്യിലുള്ള മോന്റെ ചിത്രവുമായിരുന്നു നരേന്‍ പങ്കുവെച്ചത്. കുഞ്ഞതിഥി എത്തുന്നതിനെക്കുറിച്ചും മകനാണ് ജനിച്ചതെന്നും പറഞ്ഞുള്ള പോസ്റ്റ് വൈറലായിരുന്നു. ഡിസംബറിലാണ് ഡേറ്റെന്നും കുടുംബത്തിലെല്ലാവരും പുതിയ ആളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണത്തെ ക്രിസ്മസ് ഇവര്‍ക്ക് ഇരട്ടി സന്തോഷമാണ്.…

    Read More »
  • ‘സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ,’ 70 കളിലെയും 80 കളിലെയും ക്രിസ്ത്യൻ ഭക്തിഗാനങ്ങളെ ഓർക്കുമ്പോൾ

    ♦സുനിൽ കെ. ചെറിയാൻ ‘കർത്താവേ കനിയണമേ, മിശിഹായേ കനിയണമേ’ ആണ് ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിൽ ആദ്യം സൂപ്പർഹിറ്റായ പാട്ട്. 1970 ൽ റിലീസായ ‘ക്രിസ്‌തീയ ഭക്തിഗാനങ്ങൾ’ എന്ന ആൽബത്തിലേതാണ് ആ പാട്ട്. എം.കെ. അർജ്ജുനൻ സംഗീതം. ഫാദർ ആബേലിന്റെ വരികൾ പാടിയത് ജോളി അബ്രഹാം. തുടർന്നിങ്ങോട്ട് സൗരഭ്യ പൂർണമായ ഓർമ്മകൾ സമ്മാനിച്ച് പല തലങ്ങളിൽ നിന്നുമുള്ള പ്രതിഭാധനർ ഈ ഭക്തിഗാനശാഖയ്ക്ക് സമ്മാനിച്ചത് ഭക്തിയെ അവാച്യമായൊരു തലത്തിലേയ്ക്ക് എത്തിക്കാൻ പോന്ന ഗാനരത്നങ്ങളായിരുന്നു. ആ ഗാനങ്ങളിൽ ചിലത് ഓർക്കാൻ ശ്രമിക്കുന്നു. 1973 ൽ അടുത്ത ഹിറ്റ് പിറന്നു. ‘വാഴ്ത്തുകയാണിവർ തിരുനാമം, അവിടുത്തെ തിരുനാമം’ എന്ന ഒഎൻവി- അർജ്ജുനൻ ഗാനം പാടിയത് രാജു ഫെലിക്‌സും സംഘവും. പിറ്റേ വർഷം യേശുദാസ് എച്ച്.എം.വി സരിഗമ കമ്പനിയുടെ ലേബലിൽ ‘രാജാക്കന്മാരുടെ രാജാവ്’ എന്ന ആൽബം അവതരിപ്പിച്ചു. പീറ്റർ റൂബൻ, കോട്ടയം ജോയ്, കെകെ ആന്റണി എന്നിവരായിരുന്നു സംഗീത സംവിധായകർ. ‘കരുണ നിറഞ്ഞ പിതാവേ’, ‘ആലയം ഉയർത്തി’, ‘ചൊല്ലുക നാം’…

    Read More »
  • നോമ്പുവീടാൻ തയ്യാറാക്കാം തനിനാടൻ മട്ടൺ കറി, ഇതുണ്ടെങ്കിൽ ഊണ് കുശാലാണ്!

    തിരുപ്പിറവിയോടനുബന്ധിച്ചുള്ള നോമ്പുവീടല്‍ ചടങ്ങ് ഒരു പ്രധാന ആഘോഷം തന്നെയാണ്. പാതിരാ കുര്‍ബാനക്കു ശേഷം ക്രിസ്മസ് ദിനത്തിലേക്കുള്ള വിഭവങ്ങള്‍ ഒരുക്കാന്‍ അടുക്കളകള്‍ തിരക്കിലമരും. ഈ ക്രിസ്മസിന് രുചിയേകാന്‍ ഒരു കിടിലന്‍ കേരള സ്‌റ്റൈല്‍ മട്ടന്‍ കറി കൂടെ തയാറാക്കിയാലോ. അതിനുള്ള കൂട്ട് ഇതാ… ആവശ്യമുള്ള സാധനങ്ങള്‍ മട്ടണ്‍ – 1 കിലോ ചെറുതായി അരിഞ്ഞത് – 2 കപ്പ് ഉള്ളി – 2 ഇടത്തരം തേങ്ങാ കഷ്ണം- ആവശ്യത്തിന്് പച്ചമുളക് – 5-6 എണ്ണം ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് – 4-5 ടീസ്പൂണ്‍ മുളകുപൊടി – 1 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി – 3 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ ഗരം മസാല – 1 1/3 ടീസ്പൂണ്‍ പെരുംജീരകം പൊടി – 1/2 ടീസ്പൂണ്‍ കുരുമുളക് പൊടി- 1/2 ടീസ്പൂണ്‍ ഗ്രാമ്പൂ – 2 കറുവപ്പട്ട – 1 ചെറുത് കറിവേപ്പില – 1 തണ്ട് പുതിനയില –…

    Read More »
  • അധസ്ഥിതര്‍ക്കായി പോരാട്ടം നയിച്ച, മലയാളത്തിലെ ആദ്യ ദളിത് നോവലിന്റെ രചയിതാവ് പോത്തേരി കുഞ്ഞമ്പു വക്കീലിന്റെ ഓര്‍മ ദിനം ഇന്ന്

    ‘സരസ്വതി വിജയം’ എന്ന മലയാളത്തിലെ ആദ്യ ദളിത് നോവലിന്റെ രചയിതാവ് പോത്തേരി കുഞ്ഞമ്പു വക്കീലി (1857 -1919) ന്റെ ഓര്‍മ ദിനം ഇന്ന്. ജാതീയമായ അടിച്ചമര്‍ത്തലിനെതിരായുള്ള നോവലായിരുന്നു സരസ്വതീ വിജയം. 1892-ലാണ് ഈ കൃതി പുറത്തുവന്നത്. സാഹിത്യ പ്രവര്‍ത്തനത്തിനു പുറമേ സാമൂഹിക തിന്‍മകള്‍ക്കെതിരായ പോരാട്ടത്തിലും കുഞ്ഞമ്പു വക്കീല്‍ സദാ രംഗത്തുണ്ടായിരുന്നു. ദളിതനായ ഒരു യുവാവ് നമ്പൂതിരിയായ ജന്മിയുടെ ക്രൂരതകളില്‍നിന്ന് രക്ഷപ്പെടാന്‍ നാടുവിട്ട് പോകുന്നതാണു കഥ. ക്രിസ്തുമതം സ്വീകരിച്ച ആ യുവാവ് ആധുനിക വിദ്യാഭ്യാസം നേടി തിരിച്ചുവന്ന് കോടതിയില്‍ ജഡ്ജിയാവുന്നു. ദളിത് യുവാവിനെ ജന്മി കൊന്നതാണെന്നു കരുതിയ ഗ്രാമവാസികള്‍ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യുന്നു. വിചാരണയ്‌ക്കൊടുവില്‍ താനാണു ആ ദളിതന്‍ എന്ന സത്യം ജഡ്ജി വെളിപ്പെടുത്തുന്നു. കീഴാളരുടെ ഉന്നമനത്തിനു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ നോവല്‍ പറയുന്നത്. സാമൂഹികപരിഷ്‌കരണം, ദളിത് മുന്നേറ്റം എന്നിവ വിഷയമായ നോവല്‍ കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും 30 വര്‍ഷം മുമ്പാണ് ഈ കൃതി വെളിച്ചം കണ്ടത്. ജാതീയത കൊടികുത്തിവാണിരുന്ന 19…

    Read More »
  • ബീഫ് ഇല്ലാതെ എന്ത് ക്രിസ്മസ് ആഘോഷം, തയ്യാറാക്കാം നാവിൽ കൊതിയൂറും ബീഫ് വിന്താലു!

    നാവിൽ കൊതിയൂറും രുചിമേളമാണ് ഓരോ ക്രിസ്മസ് കാലവും സമ്മാനിക്കുന്നത്. ബീഫും പോർക്കും കോഴിയും മട്ടൺ വിഭവങ്ങളും മീനും ഉൾപ്പെടെയാണ് ആഘോഷത്തിനായി തയാറാക്കുക. ഓരോ തവണയും വെറൈറ്റി രുചികൂട്ടുകൾ തീന്മേശയിലെത്തിക്കാൻ പലരും ശ്രദ്ധിക്കാറുമുണ്ട്. കേരളത്തിലെ ക്രിസ്മസ് വിരുന്നില്‍ ഒരു പ്രധാന വിഭവമാണ് ബീഫ് വിന്താലു. ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ് ഇതിന്റെ പാചക രീതി. രുചിയും അതിനനുസരിച്ച് മാറും. ഈ ക്രിസ്മസിന് നിങ്ങള്‍ക്കും തയാറാക്കാം നല്ല കിടിലന്‍ കേരള സ്റ്റൈല്‍ ബീഫ് വിന്താലൂ. അതിനായുള്ള റെസിപ്പി ഇതാ… ആവശ്യമുള്ള ചേരുവകള്‍ ബീഫ് – 1 കിലോ സവാള ചെറുതായി അരിഞ്ഞത് – 1 വലുത് ചെറിയുള്ളി – 3-4 കറിവേപ്പില – ആവശ്യത്തിന് പച്ചമുളക്-1 ഉപ്പ് – പാകത്തിന് പഞ്ചസാര – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ – 2 ടീസ്പൂണ്‍ മാരിനേറ്റ് ചെയ്യാന്‍ ചുവന്ന മുളക് – 4-5 കാശ്മീരി മുളകുപൊടി – 1 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍…

    Read More »
  • പാവയ്ക്ക പോഷക ഗുണങ്ങളിൽ ഒന്നാമൻ, പാവയ്ക്കയുടെ ഗുണങ്ങളും കയ്പ് കുറക്കാനുള്ള സൂത്രവഴികളും അറിഞ്ഞിരിക്കൂ

    പോഷക ഘടകങ്ങൾ ഏറെയുള്ള പാവയ്ക്കയ്ക്ക് പച്ചക്കറികളിൽ അവസാന സ്ഥാനമാണ് അടുക്കളയിൽ പലരും നൽകുന്നത്. കയ്പ്പ് രസമാണെങ്കിലും, ഈ പച്ചക്കറി നൽകുന്ന ഗുണങ്ങൾ എണ്ണമറ്റതാണ്. നീർക്കെട്ട് കുറയ്ക്കുന്നത് മുതൽ പ്രമേഹ രോഗത്തിനു വരെ ഗുണകരമാണ്. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പാവയ്ക്ക്കാ. വിറ്റാമിൻ സി, വിറ്റാമിൻ ബി1, ബി2, ബി3, ബി9 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികളെ സഹായിക്കുന്ന പാവയ്ക്കാ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വയറ്റിലെ പ്രശ്നങ്ങൾക്ക് 15-20 മില്ലി കയ്പേറിയ പാവയ്ക്കാ നീര് ആശ്വാസം നൽകും. മലബന്ധം, അൾസർ തുടങ്ങിയ അസ്വസ്ഥതകൾ പാവയ്ക്കാ നീര് സ്ഥിരമായി കഴിക്കുന്നതിലൂടെ പരിഹരിക്കാം. മലബന്ധം പരിഹരിച്ച് വയറിന് ആശ്വാസം നൽകുകയും ചെയ്യുന്നു. കുടൽ വിരകളെയും വിശപ്പില്ലായ്മയെയും ഒഴിവാക്കാൻ ഈ ജ്യൂസിന് കഴിയും. കരൾ തകരാറുകൾക്ക് പരിഹാരം. കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് പാവയ്ക്കാ. ദഹനം, കൊഴുപ്പ് ഉപാഅപചയ പ്രവർത്തങ്ങൾ എന്നിവയ്ക്ക് ഇത്…

    Read More »
  • കാക്കി കുപ്പായമണിഞ്ഞ് ലെന; ‘വനിത’ ഫസ്റ്റ് ലുക്ക്, ചിത്രം ജനുവരി 20ന് തിയറ്ററുകളില്‍

    ലെനയെ കേന്ദ്ര കഥാപാത്രമാക്കി റഹിം ഖാദർ സംവിധാനം ചെയ്യുന്ന ചിത്രം വനിതയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിന്. പൊലീസ് യൂണിഫോമിലാണ് അവര്‍ ചിത്രത്തില്‍ എത്തുന്നത്. ലെനയുടെ സിനിമാജീവിതത്തിലെ ശക്തമായ കഥാപാത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്‍റെ അണിയറക്കാര്‍ പറയുന്നു. ഷട്ടർ സൗണ്ട് എൻ്റർടെയ്‍ന്‍‍മെന്‍റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷമീർ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകൻ. ലെനയെ കൂടാതെ സീമ ജി നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത്‌ രവി, സലിം കുമാർ, കലാഭവൻ നവാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം ഒരു കൂട്ടം യഥാർത്ഥ പൊലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ് ഹംസയും പ്രൊജക്ട് ഡിസൈനർ സമദ് ഉസ്മാനും ആണ്. എഡിറ്റിംഗ് മെൻ്റോസ് ആൻ്റണി, സംഗീതം ബിജിപാൽ, വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി, മേക്കപ്പ് ബിബിൻ തൊടുപുഴ, ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ…

    Read More »
  • അൽഫോൻസ് പുത്ര​ന്റെ ഗോൾഡ് ആമസോൺ പ്രൈമിലേക്ക്; ഒടിടി റിലീസ് പ്രഖ്യാപിച്ചു

    മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗോള്‍ഡ്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. ഒപ്പം അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും എത്തുന്ന ചിത്രം എന്നതും. എന്നാല്‍ റിലീസിനു പിന്നാലെ ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അതേസമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഓണം റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഡിസംബര്‍ 1 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്ററില്‍ വര്‍ക്ക് ആവാത്ത ചിത്രമാണെങ്കിലും തങ്ങള്‍ക്ക് ലാഭമാണ് ഗോള്‍ഡ് ഉണ്ടാക്കിയതെന്ന്…

    Read More »
Back to top button
error: